ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർഡെയെ 3-2ന് കീഴടക്കി അർജന്റീന പ്രീക്വാർട്ടറിലേക്ക് മുന്നേറി. അവസാന വിസിൽ മുഴങ്ങുംവരെ ആവേശം നിറഞ്ഞ മത്സരത്തിൽ കേപ് വെർഡെ ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും, അർജന്റീന നിർണായക ഘട്ടങ്ങളിൽ മികവ് കാട്ടി വിജയം ഉറപ്പിക്കുകയായിരുന്നു.

നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​യ്ക്ക് നീ​ണ്ട​ത്. മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി അ​ർ‌​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. ഈ ​ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ ഏ​ഴാം ഗോ​ളാ​ണി​ത്. ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ലെ മെ​സി​യു​ടെ ആ​കെ ഗോ​ൾ​നേ​ട്ടം 20 ആ​യി.

എ​ന്നാ​ൽ 59-ാം മി​നി​റ്റി​ൽ ഡി​റോ​യ് ഡു​വാ​ർ​ട്ടെ കേ​പ് വെ​ർ​ദെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ അ​ർ​ജ​ന്‍റീ​ന കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​യ്ക്ക് നീ​ണ്ട​ത്. എ​ക്സ്ട്രാ ടൈ​മി​ലെ ര​ണ്ടാം മി​നി​റ്റി​ൽ ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സ് അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും 13 മി​നി​റ്റി​ൽ സി​ഡ്നി ലോ​പ​സ് ക​ബ്രാ​ൽ കേ​പ് വെ​ർ​ദെ​യെ സു​ന്ദ​ര​മാ​യ ഗോ​ളി​ലൂ​ടെ ഒ​പ്പ​മെ​ത്തി​ച്ചു.​ 111ആം മിനുട്ടിൽ ഡെനി നേടിയ വിജയഗോൾ അർജന്റീനയെ പ്രീക്വാർട്ടറിലേക്കുള്ള പ്രവേശനമുറപ്പിച്ചു.

ആദ്യമായാണ് ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലെത്തിയ കേപ് വെർഡെ, കരുത്തരായ അർജന്റീനയ്‌ക്കെതിരെ അവസാന നിമിഷം വരെ പൊരുതി മികച്ച പ്രകടനം പുറത്തെടുത്തു. എങ്കിലും പരിചയസമ്പന്നരായ അർജന്റീനൻ താരങ്ങളുടെ മികവിന് മുന്നിൽ അവർക്ക് കീഴടങ്ങേണ്ടിവന്നു.

ഈ വിജയത്തോടെ അർജന്റീന പ്രീക്വാർട്ടറിൽ ഈജിപ്തിനെ നേരിടും. ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഈജിപ്ത് അവസാന 16-ലേക്ക് കടന്നത്. അതിനാൽ അർജന്റീന–ഈജിപ്ത് പോരാട്ടം ലോകകപ്പിലെ ശ്രദ്ധേയ മത്സരങ്ങളിലൊന്നാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Posts