വനംവകുപ്പിന് അപേക്ഷ നൽകി മോഹൻലാൽ; ആനക്കൊമ്പുകൾ കൈമാറാൻ തീരുമാനം
ആനക്കൊമ്പ് കേസിൽ നിർണായക നീക്കവുമായി നടൻ മോഹൻലാൽ. തൻ്റെ കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച 13 കരകൗശല വസ്തുക്കളും വനംവകുപ്പിന് കൈമാറാൻ അദ്ദേഹം അപേക്ഷ നൽകി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് മോഹൻലാൽ അപേക്ഷ സമർപ്പിച്ചത്. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തികിന് നൽകിയ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്. അപേക്ഷ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പിലെ മുതിർന്ന
എഎംഎംഎയിൽ അധികാരപ്പോര്; ഗുരുതര ആരോപണങ്ങളുമായി നടിമാർ
താരസംഘടനയായ എഎംഎംഎയിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ വിശദീകരണവുമായി നടിമാരായ ഉഷ ഹസീന, അൻസിബ, മാലാ പാർവതി, മായാ വിശ്വനാഥ് എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തി. സംഘടനയിൽ സ്ത്രീകൾക്ക് നേതൃനിരയിൽ സ്ഥാനം ഉറപ്പാക്കാൻ പോരാടിയവരാണ് തങ്ങളെന്നും, എന്നാൽ വ്യക്തിഹത്യയ്ക്ക് ഇരയാക്കിയെന്നും ഉഷ ഹസീന ആരോപിച്ചു. സംഘടനയുടെ നേതൃത്വത്തിൽ അധികാരമോഹവും ഈഗോ സംഘർഷവുമാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച ഉഷ ഹസീന, ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. അൻസിബയെ തുടക്കം മുതൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും അപകീർത്തിപ്പെടുത്തുന്ന
കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെ കേസ്
പത്തനംതിട്ടയിലെ കോന്നിയിൽ 13 വയസ്സുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സഹപാഠികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർഥിനി സംഭവം അധ്യാപകരോടും കൗൺസിലർമാരോടും അറിയിച്ചത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളിൽ
പൊലീസ് ക്യാമ്പിൽ മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
എറണാകുളം ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ.യു.അഭിലാഷ്, എൻ.നവാസ്, എം.വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി. ഹിൽപാലസ് പൊലീസ് ക്യാമ്പിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് മൂവരെയും മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിൽ നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും അധികൃതർ പിടിച്ചെടുത്തു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ കെ. യു.അഭിലാഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള
വളർത്തുമീനിന് തീറ്റ കൊടുക്കാൻ പോയപ്പോൾ ദുരന്തം; ബോട്ട് മറിഞ്ഞ് കാണാതായ രണ്ടുപേരും മരിച്ചു
തൃശൂർ നെടുപുഴയിൽ വളർത്തുമീനിന് തീറ്റ നൽകാൻ പോയതിനിടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിൻ്റെയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെയാണ് അഞ്ചംഗസംഘം കോൾപാടത്തുള്ള വളർത്തുമീനുകൾക്ക് തീറ്റ നൽകാനായി ബോട്ടിൽ പോയത്. പാടത്തിന് നടുവിലെത്തിയപ്പോൾ ബോട്ട് നിയന്ത്രണം വിട്ട് മുങ്ങുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന ഇന്നലെ തന്നെ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും
ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടക്കം; 20-ലധികം പ്രദേശങ്ങളെ ബാധിക്കും
കെ.പി.ടി.സി.എൽ (KPTCL) നടത്തുന്ന അടിയന്തര സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 4) ബെംഗളൂരുവിലെ 20-ലധികം പ്രദേശങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം (BESCOM) അറിയിച്ചു. ശോഭ സിറ്റി സബ്‌സ്റ്റേഷൻ്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക. ശോഭ സിറ്റി, ചൊക്കനഹള്ളി, നൂർ നഗർ, എക്‌സ്-സർവീസ്‌മെൻ ലേഔട്ട്, പോലീസ് ക്വാർട്ടേഴ്സ്, ആർ.കെ. ഹെഗ്‌ഡെ നഗർ, ശബരി നഗർ, ന്യൂ ശാന്തി നഗർ,
‘എനർജി ഡ്രിങ്ക്’ അവകാശവാദത്തിന് കടിഞ്ഞാൺ; പ്രമുഖ ബ്രാൻഡുകൾക്ക് എഫ്.എസ്.എസ്.എ.ഐ നോട്ടീസ്
രാജ്യത്ത് വിൽക്കുന്ന എനർജി ഡ്രിങ്കുകളുടെ ബ്രാൻഡിംഗിനും പരസ്യ അവകാശവാദങ്ങൾക്കും നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റെഡ് ബുൾ, പെപ്സികോയുടെ അഡ്രെനാലിൻ റഷ്, സ്റ്റിംഗ്, മോൺസ്റ്റർ, ഹെൽ, കാംപ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നോട്ടീസ് നൽകി. ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിച്ച പ്രത്യേക ഭക്ഷ്യവിഭാഗം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനാൽ, ഉൽപ്പന്നങ്ങളെ ‘എനർജി ഡ്രിങ്ക്’ എന്ന
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ മഴയും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. താലൂക്കുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ, ജില്ലയിലെ ഡാമുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ്
ലഹരിക്കെതിരെ തൂഫാനായി അഫോയി; ജൂലൈ 25ന് ജാലഹള്ളി സെന്റ് ക്ലാരറ്റ് കോളജ് ഓഡിറ്റോറിയത്തിൽ കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഉദ്‌ഘാടനം ജൂലൈ 25ന് ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള സെന്റ് ക്ലാരറ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങ് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ബോധവൽക്കരണം, കൗൺസലിങ്, പുനരധിവാസം, സെമിനാറുകൾ, ക്യാംപുകൾ എന്നിവ സംഘടിപ്പിച്ച് സമൂഹത്തിൽ ലഹരിക്കെതിരായ ശക്തമായ പ്രതിരോധം തീർക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അടുത്തിടെ
സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ. ശിവകുമാർ; കൂടിക്കാഴ്ചയിൽ നിർണായക ചർച്ചകൾ
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ഒരു മാസം പൂർത്തിയായതിൻ്റെ പശ്ചാത്തലത്തിൽ ഡി.കെ. ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദർശിച്ചു. ഭാര്യ ഉഷയും സഹോദരനും മുൻ എംപിയുമായ ഡി.കെ. സുരേഷും ഒപ്പമുണ്ടായിരുന്നു. സിദ്ധരാമയ്യയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പ്രാതൽ കഴിച്ച ശേഷമാണ് ഇരുവരും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയത്. സന്ദർശനത്തിൻ്റെ ചിത്രങ്ങൾ ഡി.കെ. ശിവകുമാർ എക്സിലൂടെ പങ്കുവെച്ചു. സിദ്ധരാമയ്യയുടെ നേതൃത്വപാടവവും ഭരണപരിചയവും ജനങ്ങളോടുള്ള പ്രതിബദ്ധതയും സംസ്ഥാനത്തിൻ്റെ വികസനത്തിന് ശക്തമായ അടിത്തറയാണെന്ന് അദ്ദേഹം കുറിച്ചു. അദ്ദേഹത്തിൻ്റെ