രാജാജിനഗർ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടി; 10 മിനിറ്റ് സർവീസ് തടസ്സപ്പെട്ടു
Karnataka
0 min read
4.2k

രാജാജിനഗർ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടി; 10 മിനിറ്റ് സർവീസ് തടസ്സപ്പെട്ടു

ജൂലൈ 4, 2026
0

നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലെ രാജാജിനഗർ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മെട്രോ സർവീസ് താൽക്കാലികമായി തടസ്സപ്പെട്ടു. സ്റ്റേഷൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിൽ യുവതിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12.25ഓടെയായിരുന്നു സംഭവം. ട്രാക്കിലേക്ക് യുവതി ചാടിയ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ സ്റ്റേഷൻ കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാർ യുവതിയെ സുരക്ഷിതമായി ട്രാക്കിൽ

Continue Reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജൻ
Kerala
0 min read
4.2k

പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജൻ

ജൂലൈ 4, 2026
0

പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജൻ വ്യക്തമാക്കി. ഈ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി നേരത്തേ തന്നെ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് ലഭിക്കണമെന്ന ആവശ്യം പാർട്ടി നേരത്തേ തന്നെ ഉന്നയിച്ചിരുന്നതാണെന്നും ആ നിലപാടിൽ മാറ്റം വരുത്താനോ വിട്ടുവീഴ്ച ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്നും കെ. രാജൻ ആവർത്തിച്ചു. അതേസമയം, ഈ വിഷയത്തിൽ സിപിഐയ്ക്കുള്ളിൽ

Continue Reading
പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ വാംഗ്‌ചുക്ക്; സമരം ഏഴാം ദിവസത്തിലേക്ക്
India
1 min read
4.5k

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ വാംഗ്‌ചുക്ക്; സമരം ഏഴാം ദിവസത്തിലേക്ക്

ജൂലൈ 4, 2026
0

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്‌ചുക്കിൻ്റെ ജന്തർ മന്തറിലെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ദേശീയ പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം തുടരുന്നത്. സമരത്തെ തുടർന്ന് വാംഗ്‌ചുക്കിൻ്റെ ആരോഗ്യനില വഷളായതായി സിജെപി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു. ഇതിനകം അദ്ദേഹത്തിന് അഞ്ച് കിലോ ഭാരക്കുറവ് ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.ദേശീയതല പ്രവേശന പരീക്ഷകളിലെ

Continue Reading
സ്ത്രീകൾക്കായി കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
Kerala
1 min read
5.2k

സ്ത്രീകൾക്കായി കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജൂലൈ 4, 2026
0

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കെഎസ്എഫ്ഇ മുഖേന ‘പിങ്ക് ചിട്ടി’ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാനാകുന്ന തുക ഈ ചിട്ടിയിൽ നിക്ഷേപിച്ച് ഭാവിയിൽ സ്വന്തമായി വരുമാനമുണ്ടാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണച്ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിമൂലം സർക്കാരിന് ഏകദേശം

Continue Reading
സച്ചിൻ്റെ ദീർഘകാല റെക്കോർഡിന് വിരാമം; വൈഭവ് സൂര്യവംശിക്ക് ചരിത്രനേട്ടം
Sports
1 min read
5.0k

സച്ചിൻ്റെ ദീർഘകാല റെക്കോർഡിന് വിരാമം; വൈഭവ് സൂര്യവംശിക്ക് ചരിത്രനേട്ടം

ജൂലൈ 4, 2026
0

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 15-ാം വയസിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതാൻ ഒരുങ്ങി കൗമാരതാരം വൈഭവ് സൂര്യവംശി. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവിൻ്റെ പേരിലാകും. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരം തിലക് വർമയാണ് വൈഭവിന് ടീമിൻ്റെ ക്യാപ് കൈമാറിയത്. ഇതിഹാസ താരം സച്ചിൻ

Continue Reading
സമന്വയ രാമായണ മാസാചരണം ജൂലൈ 17 മുതൽ
Association News
1 min read
3.8k

സമന്വയ രാമായണ മാസാചരണം ജൂലൈ 17 മുതൽ

ജൂലൈ 4, 2026
0

സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ആഭിമുഖ്യത്തിൽ പുണ്യമാസമായ കർക്കിടകത്തിൽ രാമായണ മാസാചരണം പതിവുപോലെ ഈ വർഷവും സംഘടിപ്പിക്കും. 2026 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ വൈകുന്നേരം 6:30 മണി മുതൽ ദാസറഹള്ളി ഭാഗിലെ വിവിധ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ആചാര്യൻ സുബ്രഹ്മണ്യൻ്റെ നേതൃത്വത്തിൽ രാമായണ പാരായണവും ശേഷം ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായ ഭജനകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്

Continue Reading
ജൂലൈ 20 മുതൽ പാർലമെന്റ് വർഷകാല സമ്മേളനം; നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ പരിഗണനയിൽ
India
1 min read
4.4k

ജൂലൈ 20 മുതൽ പാർലമെന്റ് വർഷകാല സമ്മേളനം; നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ പരിഗണനയിൽ

ജൂലൈ 4, 2026
0

പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ നടക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ അനുമതിയോടെയാണ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകളും സുപ്രധാന നിയമനിർമാണങ്ങളും ഈ സമ്മേളനത്തിൽ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സമ്മേളനത്തിൽ രണ്ട് നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായി 30 ദിവസത്തിലധികം തുടർച്ചയായി

Continue Reading
മദ്യാസക്തനായ മകനെ മാതാപിതാക്കൾ കൊലപ്പെടുത്തി; ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം
India
0 min read
4.4k

മദ്യാസക്തനായ മകനെ മാതാപിതാക്കൾ കൊലപ്പെടുത്തി; ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം

ജൂലൈ 4, 2026
0

ഗുജറാത്തിലെ രാജ്കോട്ടിൽ 23 വയസ്സുകാരനെ മാതാപിതാക്കൾ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ഗോണ്ടൽ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തിൽ താമസിച്ചിരുന്ന റാം ബാബുഭായ് ബംഭാവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബാബുഭായിയെയും മാതാവ് മനീഷാബെന്നിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 30നാണ് റാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. എന്നാൽ ഭാര്യ ഉന്നയിച്ച സംശയത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മദ്യാസക്തനായിരുന്ന റാമും മാതാപിതാക്കളും

Continue Reading
ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം ഇന്ന് രാത്രി 7 മണിക്ക്
Sports
0 min read
5.1k

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം ഇന്ന് രാത്രി 7 മണിക്ക്

ജൂലൈ 4, 2026
0

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഡർഹാമിൽ നടന്ന ആദ്യ ടി20 കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചതിനാൽ പരമ്പരയിൽ ആദ്യ ലീഡ് നേടാനാണ് ഇരു ടീമുകളുടെയും ശ്രമം. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ പ്രകടനമാണ് പ്രധാന ചർച്ചാവിഷയം.

Continue Reading
30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളികൾ പിടിയിൽ
Kerala
0 min read
4.3k

30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളികൾ പിടിയിൽ

ജൂലൈ 4, 2026
0

ഓപ്പറേഷൻ തൂഫാനിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെ കുമ്പള പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയായ ലാലാ കബീറും കൂട്ടാളിയായ മുഹമ്മദ് മിർഷാനും പിടിയിലായി. ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനെതിരെ കേരളത്തിലും കർണാടകയിലുമായി കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ മൈസൂരു ജയിലിൽ നിന്ന് ജാമ്യത്തിൽ

Continue Reading