പത്തനംതിട്ട പീഡനപരാതിയിൽ ട്വിസ്റ്റ്; ആറുപേരെ വിട്ടയച്ച് പൊലീസ്
Kerala
0 min read
3.9k

പത്തനംതിട്ട പീഡനപരാതിയിൽ ട്വിസ്റ്റ്; ആറുപേരെ വിട്ടയച്ച് പൊലീസ്

ജൂലൈ 5, 2026
0

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി ഉന്നയിച്ച പീഡനപരാതിയിൽ നിർണായക വഴിത്തിരിവ്. പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ആറു പേരെയും പൊലീസ് വിട്ടയച്ചു. പെൺകുട്ടിയുടെ മൊഴിയും അന്വേഷണത്തിൽ ലഭിച്ച മറ്റ് വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് 10 പേർക്കെതിരെ പീഡനാരോപണം ഉന്നയിച്ചത്. തുടർന്ന് ഒരു പെൺകുട്ടി ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പീഡനമോ മർദനമോ നടന്നതിന് തെളിവുകൾ ലഭിച്ചില്ല. ഇതോടെ പരാതിയുടെ വിശ്വാസ്യതയെക്കുറിച്ച് പൊലീസ്

Continue Reading
ബെംഗളൂരുവിൽ കുടിവെള്ള ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Karnataka
1 min read
4.9k

ബെംഗളൂരുവിൽ കുടിവെള്ള ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ജൂലൈ 5, 2026
0

ബെംഗളൂരുവിൽ മഴക്കുറവും ഭൂഗർഭജലനിരപ്പ് താഴുന്നതും പരിഗണിച്ച് കുടിവെള്ള ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB). 1964-ലെ BWSSB നിയമത്തിലെ സെക്ഷൻ 33, 34 പ്രകാരമാണ് മൂന്ന് പ്രധാന നിയന്ത്രണ ഉത്തരവുകൾ പുറത്തിറക്കിയത്. വരും ദിവസങ്ങളിൽ ഇവ കർശനമായി നടപ്പാക്കുമെന്ന് ബോർഡ് അറിയിച്ചു. പുതിയ നിർദേശപ്രകാരം കുടിവെള്ളം ഉപയോഗിച്ച് നീന്തൽക്കുളങ്ങൾ നിറയ്ക്കുന്നത് പൂർണമായും നിരോധിച്ചു. എന്നാൽ ദേശീയ-സംസ്ഥാനതല കായികമത്സരങ്ങൾക്കായി പരിശീലനം നടത്തുന്ന അത്‌ലറ്റുകൾ

Continue Reading
കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ കനത്ത മഴയ്ക്ക് സാധ്യത
Kerala
0 min read
5.0k

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ കനത്ത മഴയ്ക്ക് സാധ്യത

ജൂലൈ 5, 2026
0

സംസ്ഥാനത്ത് ഇന്ന് മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നാളെ മുതൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിൻ്റെ ചില ഭാഗങ്ങളിലുമായി വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു. പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും

Continue Reading
റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ ഉ​​ത്പാ​​​ദ​​​ന ശൃം​​​ഖ​​​ല​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി യു​​​ക്രെ​​​യ്ൻ
World
0 min read
4.0k

റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ ഉ​​ത്പാ​​​ദ​​​ന ശൃം​​​ഖ​​​ല​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി യു​​​ക്രെ​​​യ്ൻ

ജൂലൈ 5, 2026
0

റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ ഉ​​ത്പാ​​​ദ​​​ന ശൃം​​​ഖ​​​ല​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി യു​​​ക്രെ​​​യ്ൻ. ശ​​​നി​​​യാ​​​ഴ്ച റ​​​ഷ്യ​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ​​​ന​​​ഗ​​​ര​​​മാ​​​യ സെ​​​ന്റ് പീ​​​റ്റേ​​​ഴ്‌​​​സ്ബ​​​ർ​​​ഗി​​​ലെ ഓ​​​യി​​​ൽ ടെ​​​ർ​​​മി​​​ല​​​നി​​നു നേ​​​രേ യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. എ​​​ണ്ണ ഉ​​​ത്പാ​​ദ​​ന​​കേ​​ന്ദ്ര​​ങ്ങ​​​ൾ​​​ക്കു നേ​​​രേ തു​​​ട​​​ർ​​​ച്ച​​​യാ​​​യി​​​ട്ടു​​​ണ്ടാ​​​കു​​​ന്ന ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ റ​​​ഷ്യ​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.​ ബാ​​​ൾ​​​ട്ടി​​​ക് ക​​​ട​​​ൽ​​​തീ​​​ര​​​ത്തു​​​ള്ള കി​​​റോ​​​വ​​​സ്‌​​​കി മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​ണ​​മു​​ണ്ടാ​​​യ​​​തെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ അ​​​ല്ക​​​സാ​​​ണ്ട​​​ർ ബെ​​​ഗ്ലോ​​​വ് അ​​​റി​​​യി​​​ച്ചു. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ്ബ​​​ർ​​​ഗി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി യു​​​ക്രെ​​​യ്‌​​​ൻ്റെ 72 ഡ്രോ​​​ണു​​​ക​​​ൾ റ​​​ഷ്യ​​​ൻ

Continue Reading
ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ
Karnataka
1 min read
5.0k

ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ജൂലൈ 5, 2026
0

ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് 2026 – 27 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി കെ വിജയനാഥൻ (പ്രസിഡണ്ട്)ജയമേനോൻ (വൈസ് പ്രസിഡണ്ട്)എം ലോകനാഥൻ (സെക്രട്ടറി)സുഭാഷ് ആർ (ജോയിൻ്റ് സെക്രട്ടറി)കെ രവികുമാർ (ട്രഷറർ)അരുൺ ശങ്കർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

Continue Reading
കുദ്രെമുഖ് ട്രെക്കിങ് ഇനി ഗൈഡിനൊപ്പം മാത്രം; പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ നിലവിൽവന്നു
Karnataka
1 min read
5.0k

കുദ്രെമുഖ് ട്രെക്കിങ് ഇനി ഗൈഡിനൊപ്പം മാത്രം; പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ നിലവിൽവന്നു

ജൂലൈ 5, 2026
0

കുദ്രെമുഖ് വന്യജീവി ഡിവിഷന് കീഴിലുള്ള നാല് പ്രധാന ട്രെക്കിങ് പാതകളിൽ വനംവകുപ്പ് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി. കുദ്രെമുഖ്, നേത്രാവതി, കുറിഞ്ഞാൽ, ഗണ്ഡിക്കൽ എന്നീ ട്രെക്കിങ് പാതകളിലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നേരത്തെ ട്രെക്കിങ് നിരോധിച്ചിരുന്ന 16 പാതകളിൽ എട്ടെണ്ണം വനംവകുപ്പ് വീണ്ടും തുറന്നിരുന്നു. ഇവിടെയാണ് ഇപ്പോൾ പുതിയ സുരക്ഷാ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ മാർഗനിർദേശപ്രകാരം ഗൈഡില്ലാതെ ഇനി ട്രെക്കിങ് അനുവദിക്കില്ല. ഓരോ 10

Continue Reading
ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ജാരയുടെ നേതൃത്വത്തിൽ പ്ലാസ്‌റ്റിക് ബോട്ടിൽ കലക്‌ഷൻ ബിൻ സ്ഥാപിച്ചു
Association News
1 min read
4.6k

ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ജാരയുടെ നേതൃത്വത്തിൽ പ്ലാസ്‌റ്റിക് ബോട്ടിൽ കലക്‌ഷൻ ബിൻ സ്ഥാപിച്ചു

ജൂലൈ 5, 2026
0

ബെംഗളൂരു ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ജാര ഹൊറമാവ് അഗര ബസ് സ്റ്റാൻഡിൽ പ്ലാസ്‌റ്റിക് ബോട്ടിൽ കലക്ഷൻ ബിൻ സ്ഥാപിച്ചു. പ്രകാശ് അഗര ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡണ്ട് ഇ.സുമേഷ് അധ്യക്ഷത വഹിച്ചു. ചെയർപഴ്സൻ ഡോ.വി.എൽ.രതീഷ്, ചിന്നപ്പ തോമസ് എന്നിവർ മുഖ്യാതിഥികളായി. 100 ഇടങ്ങളിൽ കലക് ഷൻ ബിന്നുകൾ സ്ഥാപിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവും ലക്ഷ്യമാക്കി ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ജാരയുടെ നേതൃത്വത്തിൽ

Continue Reading
മൈസൂരു ദസറയിൽ കമ്പള വേണ്ട; സമരത്തിനൊരുങ്ങി പരിസ്ഥിതി സംഘടനകൾ
Karnataka
1 min read
4.7k

മൈസൂരു ദസറയിൽ കമ്പള വേണ്ട; സമരത്തിനൊരുങ്ങി പരിസ്ഥിതി സംഘടനകൾ

ജൂലൈ 5, 2026
0

ഈ വർഷത്തെ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി കമ്പള സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് വിവിധ പരിസ്ഥിതി സംഘടനകൾ. മൈസൂരുവിൽ ചേർന്ന ‘പരിസ്ഥിതിക്കഗി നാവി’ൻ്റെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ദസറയിൽ നിന്ന് കമ്പള ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചത്. പ്രക്ഷോഭം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കോർ കമ്മിറ്റി രൂപീകരിച്ചു. കമ്പള നടത്താൻ നിശ്ചയിച്ചിരിക്കുന്ന സതഗള്ളിയിലെ വി.ടി.യു. കോളേജിന് സമീപമുള്ള സ്ഥലത്ത് ആദ്യഘട്ട പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കർണാടക കടുത്ത

Continue Reading
എംബാപ്പെയുടെ പെനാൽറ്റി ഗോൾ പരാഗ്വെയെ വീഴ്ത്തി ഫ്രാൻസ് ക്വാർട്ടറിൽ; കാനഡയെ തകർത്ത് മൊറോക്കോയും
Sports
1 min read
5.2k

എംബാപ്പെയുടെ പെനാൽറ്റി ഗോൾ പരാഗ്വെയെ വീഴ്ത്തി ഫ്രാൻസ് ക്വാർട്ടറിൽ; കാനഡയെ തകർത്ത് മൊറോക്കോയും

ജൂലൈ 5, 2026
0

ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സൂപ്പർതാരം കിലിയൻ എംബാപ്പെ നേടിയ പെനാൽറ്റി ഗോളാണ് ഫ്രഞ്ച് ടീമിൻ്റെ വിജയമുറപ്പിച്ചത്. ഈ ലോകകപ്പിലെ എംബാപ്പെയുടെ ഏഴാം ഗോളും ലോകകപ്പ് ചരിത്രത്തിലെ ആകെ 19-ാം ഗോളുമാണിത്. പ്രീ-ക്വാർട്ടറിൽ ജർമനിയെ അട്ടിമറിച്ച് എത്തിയ പരാഗ്വെ ഫ്രാൻസിനെതിരെ ശക്തമായ പ്രതിരോധമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ പന്തടക്കത്തിലും ആക്രമണങ്ങളിലും ഫ്രാൻസിന് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നെങ്കിലും ഗോൾ

Continue Reading
ജേക്കബ് ബെതൽ തിളങ്ങി; ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് മുന്നിൽ
Sports
1 min read
5.0k

ജേക്കബ് ബെതൽ തിളങ്ങി; ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് മുന്നിൽ

ജൂലൈ 4, 2026
0

മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. 191 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 76 റൺസുമായി ജേക്കബ് ബെതൽ ടീമിൻ്റെ വിജയശിൽപിയായപ്പോൾ, നായകൻ ഹാരി ബ്രൂക്കും ടോം ബാന്റണും 39 റൺസ് വീതം നേടി മികച്ച പിന്തുണ നൽകി. ഇന്ത്യയ്ക്കായി അർഷ്ദീപ്

Continue Reading