ബിഎംടിസി ബസുകളിൽ ഇനി ഓഡിയോ പരസ്യങ്ങളും;അധിക വരുമാനം കണ്ടെത്താൻ പുതിയ പദ്ധതി
ടിക്കറ്റ് വരുമാനത്തിന് പുറമെ അധിക വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിഎംടിസി (BMTC) ബസുകളിൽ ഓഡിയോ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യാത്രക്കാർക്ക് അടുത്ത സ്റ്റോപ്പ് അറിയിക്കുന്ന വോയ്സ് അനൗൺസ്‌മെന്റുകൾക്കിടയിലായിരിക്കും പരസ്യങ്ങൾ സംപ്രേഷണം ചെയ്യുക. ഇതിനായി ഉടൻ ടെൻഡർ ക്ഷണിക്കാനാണ് ബിഎംടിസിയുടെ തീരുമാനം. നിലവിൽ ബിഎംടിസിയിലെ എല്ലാ ബസുകളിലും യാത്രക്കാരെ അടുത്ത സ്റ്റോപ്പിനെക്കുറിച്ച് അറിയിക്കുന്ന ഓട്ടോമാറ്റിക് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. ഈ സംവിധാനത്തിൽ ഔദ്യോഗിക അറിയിപ്പുകൾക്കിടയിൽ ചെറിയ ദൈർഘ്യമുള്ള
കർക്കിടക വാവ് ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി കെഎൻഎസ്എസ് അരീക്കരെ കരയോഗം
ബെംഗളൂരുവിലെ മലയാളി വിശ്വാസികൾക്കായി കർക്കിടക വാവ് ബലിതർപ്പണ ചടങ്ങ് സംഘടിപ്പിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി (കെഎൻഎസ്എസ്) അരീക്കരെ കരയോഗം. ഓഗസ്റ്റ് 12-ന് പുലർച്ചെ 4.30 മുതൽ ബി.ജി.റോഡിലെ ഹുളിമാവിലുള്ള ശ്രീ ഭഗവതി അമ്മനക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കും. പൂർവികർക്കുള്ള ആദരസൂചകമായ ബലിതർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർക്ക് പ്രഭാതഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേദിയിൽ നേരിട്ടും ക്യൂആർ കോഡ് മുഖേനയും രജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
‘അന്നപൂർണ യോജന’യുമായി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ
പശ്ചിമ ബംഗാളിൽ ക്ഷേമപദ്ധതികളുടെ വിതരണരീതിയിൽ സമഗ്രമായ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ. മുൻ സർക്കാർ നടപ്പാക്കിയിരുന്ന ‘ലക്ഷ്മിർ ഭണ്ഡാർ’ പദ്ധതിക്ക് പകരമായി ‘അന്നപൂർണ യോജന’ നടപ്പാക്കുന്നതിനോടനുബന്ധിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. പദ്ധതിക്ക് അർഹരാകുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായവും സംസ്ഥാന സർക്കാർ ബസുകളിൽ സൗജന്യ യാത്രാസൗകര്യവും ലഭിക്കും. എന്നാൽ സർക്കാർ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ. മൂന്നോ അതിലധികമോ വിവാഹം
പ്രകൃതിവാതക വിതരണ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പ്രകൃതിവാതക വിതരണ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എൽഎൻജി കപ്പലുകളുടെ ഗതാഗതം സാധാരണ നിലയിലായ സാഹചര്യത്തിലാണ് നടപടി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നാണ് രാജ്യത്തേക്ക് പ്രകൃതിവാതക വിതരണം പ്രതിസന്ധിയിലായത്. ഇതോടെ ഇന്ധനക്കപ്പലുകളുടെ ഗതാഗതം തടസപ്പെടുകയും, ചില വിതരണ കമ്പനികൾ കരാർ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്
കെ.എൻ.എസ്.എസ് ദാസറഹള്ളി കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
കെ.എൻ.എസ്.എസ് ദാസറഹള്ളി കരയോഗത്തിൻ്റെ 2026-28 വർഷത്തേക്കുള്ള കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ആർ വിജയൻ പിള്ള (പ്രസിഡണ്ട്)കെ ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡണ്ട്)രമേഷ് സി നായർ (സെക്രട്ടറി)എം രമേശൻ (ജോയിൻ സെക്രട്ടറി)ടി പി രാജേഷ് (ട്രഷറർ)കെ എൻ പി ഘോഷ് (ജോയിന്റ് ട്രഷറർ)ആർ അനിൽ, സി എൻ വേണുഗോപാലൻ, സി ജി ഹരികുമാർ(ബോർഡ് മെമ്പേഴ്‌സ്)കൂടാതെ പത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു . മഹിളാ വിഭാഗം ചൈതന്യയുടെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി രജനി
മുംബൈയിൽ അതിശക്തമായ മഴ; റെഡ് അലർട്ട്, വെള്ളപ്പൊക്ക ഭീഷണിയിൽ നഗരം
മുംബൈയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിലെ പല പ്രദേശങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. വിക്രോളി വെസ്റ്റിലെ ബിൽഡിംഗ് പ്രൊപ്പോസൽ ഓഫീസിൽ
ബാംഗ്ളൂരിൽ നിര്യാതയായി
തൃശ്ശൂർ മുല്ലശ്ശേരി സ്വദേശിനിയായ സി.നിർമല (84) ബാംഗ്ലൂർ കല്യാൺ നഗർ എച്ച് ആർ ബി ആർ ലേഔട്ടിലെ വസതിയിൽ നിര്യാതയായി. ഐ ടി ഐ മുൻ ജീവനക്കാരിയാണ്. ഭർത്താവ് : പി എ ഹേമചന്ദ്രൻ (ഐ ടി ഐ മുൻ ജീവനക്കാരൻ)മക്കൾ : പി എച്ച് കൃഷ്‌ണകുമാർ, പി എച്ച് സന്ധ്യമരുമക്കൾ: ലീന കൃഷ്ണകുമാർ, വി പി നന്ദകുമാർ നാളെ 1.30വരെ വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം സംസ്‌കാരം നാളെ 3 മണിക്ക്
സാന്ത്വനം അന്നസന്ദ്രപാളയയുടെ ആഭിമുഖ്യത്തിൽ അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്‌തു
സാന്ത്വനം അന്നസന്ദ്രപാളയയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അക്കാദമിക് എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്തു. ചെയർമാൻ സനൂപ് പി.ടി.അധ്യക്ഷത വഹിച്ചു. കൺവീനർ സുമേഷ് എസ്.കെ. ആശംസകൾ അറിയിച്ചു.മുഖ്യാതിഥികളായ സുധാകരൻ രാമന്തള്ളി, പി.കെ.സുധീഷ്, ബിന്ദു സുധീഷ് എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ച് സംസാരിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും കഠിനാധ്വാനത്തിൻ്റെ മൂല്യവും അവർ ഊന്നിപ്പറഞ്ഞു. പരിപാടിയിൽ എസ്എസ്എൽസി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ
സമന്വയ യശ്വന്തപുര സ്ഥാനീയ സമിതിയുടെ രാമായണ മാസാചരണം ജൂലൈ 17 മുതൽ
സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹെബ്ബാൾ ഭാഗ് യശ്വന്തപുര സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ‘രാമായണ മാസം’ ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാമായണ പാരായണവും ആത്മീയ പ്രഭാഷണങ്ങളും ഭക്തിസാന്ദ്രമായ വിവിധ ചടങ്ങുകളും ഉൾപ്പെടുന്ന രാമായണ മാസാചരണത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. കർക്കടക മാസത്തിൻ്റെ ആത്മീയ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ
കേരളത്തിലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; പ്രിയദർശിനി പദ്ധതിയിൽ സർക്കാർ ഇടപെടൽ
സ്ത്രീകൾക്കായുള്ള കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്കെതിരെ സ്വകാര്യ ബസുടമകൾ ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുന്നുവെന്നാണ് ബസുടമകളുടെ പ്രധാന പരാതി. ഗതാഗതമന്ത്രി സി.പി. ജോൺ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ വിഷയത്തിൽ പ്രത്യേക സമിതി രൂപീകരിക്കാൻ ധാരണയായത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണം