നിര്യാതയായി
ചേർത്തല പുത്തൻ കോവിലകത്ത് അജിത വർമ്മ കഴിഞ്ഞ ദിവസം കോഴിക്കോട് നിര്യാതയായി. സിനിമാ നിർമാതാവ് ശശീന്ദ്ര വർമ്മ(ബാംഗ്ലൂർ)യുടെ സഹോദരിയാണ്. ഭർത്താവ്: പരേതനായ പി.സോമ വർമ്മമക്കൾ: സുനിത വർമ്മ, സുനിൽ വർമ്മമരുമക്കൾ: വിനോദ് വർമ്മ, രശ്മി തമ്പാട്ടി.പി.സി. സംസ്കാരം കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കോവിലകം ശ്മശാനത്തിൽ നടന്നു.
പത്തുപേരുമായി പൊരുതി ഇംഗ്ലണ്ട് ക്വാർട്ടറിൽ; നോർവേയുമായി ക്വാർട്ടർ പോര്
2026 ഫിഫ ലോകകപ്പിൻ്റെ പ്രീക്വാർട്ടറിൽ മെക്സിക്കോയെ 3-2ന് കീഴടക്കി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മെക്സിക്കോ സിറ്റിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരാൾ പുറത്തായ ശേഷവും പത്തുപേരുമായി പൊരുതിയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാം ഇരട്ടഗോൾ നേടി തിളങ്ങിയപ്പോൾ നായകൻ ഹാരി കെയ്ൻ ഒരു ഗോൾ കൂടി കൂട്ടിച്ചേർത്തു. മെക്സിക്കോയ്ക്കായി ജൂലിയൻ ക്വിനോനസും റൗൾ ജിമിനസും ഓരോ ഗോൾ വീതം നേടി തിരിച്ചടിച്ചെങ്കിലും സമനില പിടിക്കാനായില്ല. മത്സരത്തിന്റെ
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പത്താം വാർഷികത്തിൻ്റെയും ഓണാഘോഷ പരിപാടിയുടെയും കൂപ്പൺ പ്രകാശനം
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പത്താം വാർഷികത്തിൻ്റെയും ഓണാഘോഷ പരിപാടി ‘ചിങ്ങനിലവ് – 2026’ൻ്റെയും കൂപ്പൺ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. അസോസിയേഷൻ മെമ്പറും നമ്പ്യാർ ബിൽഡർസ് വൈസ് പ്രസിഡണ്ട് അരുൺ ഉണ്ണികൃഷ്ണൻ, അസോസിയേഷൻ മുതിർന്ന അംഗമായ വിജയകുമാറിൽ നിന്നും ഏറ്റു വാങ്ങി. ചടങ്ങിൽ പ്രോഗ്രാം കൺവീനർ അരുൺ കുമാർ, ചെയർമാൻ ഡി ആർ കെ പിള്ളൈ, പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, കോർഡിനേറ്റർ സന്തോഷ് കുമാർ,
കഥാരംഗം സാഹിത്യ വേദിയുടെ ‘കവിതാ അവാർഡ് – 2025’ ഇന്ദിര ബാലന് സമ്മാനിച്ചു
കഥാരംഗം സാഹിത്യ വേദിയുടെ ‘കവിതാ അവാർഡ്-2025’, ഇന്ദിര ബാലന് സമ്മാനിച്ചു. ഇന്ദിരാബാലൻ എഴുതിയ ‘വെയിലോൾ’ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. തൃശൂർ ബുക്കർ മീഡിയയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ഇന്നലെ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽവെച്ച് കഥാരംഗം രക്ഷാധികാരി ഡോ. മുരളി കഥാരംഗം സാരഥികളും, സാഹിത്യ പ്രവർത്തകരുമായ ടി.കെ. രവീന്ദ്രൻ, പ്രശസ്ത എഴുത്തുകാരി കെ .കവിത, എഴുത്തുകാരി ലതാ നമ്പൂതിരി എന്നിവർ ചേർന്ന്
മുംബൈയിൽ കനത്ത മഴ; കെട്ടിടം തകർന്നുവീണ് കുട്ടികളടക്കം ആറ് മരണം
മുംബൈയിൽ പെയ്യുന്ന കനത്ത മഴ ദുരന്തമായി. മാൻഖുർദ് പ്രദേശത്തെ ജനതാ നഗറിലുള്ള മൂന്ന് നില വാടകക്കെട്ടിടം തകർന്നുവീണ് അഞ്ച് കുട്ടികളുൾപ്പെടെ ആറുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. ശക്തമായ മഴയെ തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്.
കലയുടെ പ്രവർത്തനം ഇനി വൈറ്റ്ഫീൽഡിലും; പുതിയ സോൺ രൂപീകരിച്ചു
ബാംഗ്ലൂർ: ബാംഗ്ലൂരിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിൻ്റെയും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെയും ഭാഗമായി വൈറ്റ്ഫീൽഡ് സോൺ രൂപീകരിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന രൂപീകരണ സമ്മേളനത്തിൽ സംഘടനയുടെ ഭാരവാഹികളും അംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രവർത്തകരും പങ്കെടുത്തു. സമ്മേളനം കല വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൻ്റെ കൂട്ടായ്മയും സേവന
ബെംഗളൂരുവിൽ സ്വർണ വ്യാപാരിയും കുടുംബവും മരിച്ച നിലയിൽ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം
ബെംഗളൂരു ഗ്രാമീണ ജില്ലയിലെയും കൊപ്പാൾ സ്വദേശികളായ സ്വർണ വ്യാപാരിയും ഭാര്യയും മകനും മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശ് റായ്ക്കർ (54), ഭാര്യ പ്രഭ (46), മകൻ ശശാങ്ക് (19) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയുമാണ് ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗംഗാവതിയിലെ പ്രശാന്ത് നഗറിലുള്ള വീട്ടിലാണ് സംഭവം. അഞ്ചുവർഷം മുമ്പ് വീട് വിറ്റിരുന്ന പ്രകാശ് കുടുംബസമേതം അതേ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തു; വനിതാ ടി20 ലോകകിരീടം സ്വന്തമാക്കി ഓസ്ട്രേലിയ
2026 വനിതാ ടി20 ലോകകപ്പിൽ ഓസ്ട്രേലിയ വീണ്ടും ആധിപത്യം തെളിയിച്ചു. ലോർഡ്സിൽ നടന്ന ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസീസ് റെക്കോർഡ് ഏഴാം കിരീടം സ്വന്തമാക്കിയത്. 151 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 17.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. വിക്കറ്റ് കീപ്പർ ബെത് മൂണി പുറത്താകാതെ നേടിയ 64 റൺസും ഫീബ ലിച്ച്ഫീൽഡിൻ്റെ 48 റൺസും വിജയത്തിൽ നിർണായകമായി. ഇംഗ്ലണ്ടിനായി ഷാർലറ്റ് ഡീൻ,
ഹാലണ്ടിൻ്റെ ഇരട്ടപ്രഹരം; ബ്രസീലിനെ ഞെട്ടിച്ച് നോർവേ ക്വാർട്ടറിൽ
2026 ഫിഫ ലോകകപ്പിൽ വമ്പൻ അട്ടിമറി. റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ അഞ്ചുതവണ ലോകചാമ്പ്യൻമാരായ ബ്രസീലിനെ 2-1ന് തോൽപ്പിച്ച് നോർവേ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൻ്റെ അവസാന 11 മിനിറ്റിനിടെ ഇരട്ടഗോൾ നേടിയ എർലിംഗ് ഹാലണ്ടാണ് നോർവേയുടെ വിജയശിൽപി. ആദ്യ പകുതിയിൽ ബ്രസീലിന് ലീഡ് നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും ബ്രൂണോ ഗിമറായിസിൻ്റെ പെനാൽറ്റി നോർവേ ഗോൾകീപ്പർ ഓർയൻ നൈലാൻഡ് തടഞ്ഞു. തുടർന്ന് ഇരു ടീമുകളും ഗോൾ നേടാതെ പൊരുതിയെങ്കിലും
എൻ എസ് എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗം ഭാരവാഹികൾ
എൻ എസ് എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിൻ്റെ പതിനേഴാമത് വാർഷിക പൊതുയോഗം 2026 ജൂലൈ മാസം അഞ്ചാം തീയതി കരയോഗം ഓഫീസിൽ വച്ച് നടന്നു. യോഗം 2026 മുതൽ 2028 വരെയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി എൻ കൃഷ്ണപിള്ള (പ്രസിഡണ്ട്)കെ സുധാകരൻ (വൈസ് പ്രസിഡണ്ട്)ജിതേന്ദ്ര സി നായർ (സെക്രട്ടറി)സുമേഷ് നായർ (ജോയിൻറ് സെക്രട്ടറി)ഡി സുരേഷ് (ട്രഷറർ)അനിൽകുമാർ സി (ജോയിൻറ് ട്രഷറർ) അജിത്ത്കുമാര്‍ നായർ, രാധാകൃഷ്ണൻ വി, സുരേന്ദ്രൻ