ബെംഗളൂരുവിലെ മലയാളി വിശ്വാസികൾക്കായി കർക്കിടക വാവ് ബലിതർപ്പണ ചടങ്ങ് സംഘടിപ്പിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി (കെഎൻഎസ്എസ്) അരീക്കരെ കരയോഗം. ഓഗസ്റ്റ് 12-ന് പുലർച്ചെ 4.30 മുതൽ ബി.ജി.റോഡിലെ ഹുളിമാവിലുള്ള ശ്രീ ഭഗവതി അമ്മനക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കും.
പൂർവികർക്കുള്ള ആദരസൂചകമായ ബലിതർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർക്ക് പ്രഭാതഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേദിയിൽ നേരിട്ടും ക്യൂആർ കോഡ് മുഖേനയും രജിസ്ട്രേഷൻ നടത്താം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക 9148885589, 9845690162, 9449986449.