സാമൂഹ്യ – സാംസ്കാരിക സംഘടനയായ കലാവേദി, ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ മാറത്തഹള്ളി റിംഗ് റോഡിനടുത്തുള്ള കലാഭവനിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ പരിപാടികളോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ ടീം അമോദ അവതരിപ്പിച്ച
മക്കം തെയ്യം നൃത്തപരിപാടിയും മൈക്കൽ ജോ ഫ്രാൻസിസും സംഘവും അവതരിപ്പിച്ച ഉപകരണ – സംഗീത ഫ്യൂഷനും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

ഉച്ചയ്ക്ക് 2.30ന് നടന്ന പൊതുപരിപാടിയിൽ പ്രശസ്ത മലയാള എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കലാവേദി രക്ഷാധികാരി പത്മശ്രീ ഡോ.സി.ജി.കൃഷ്ണദാസ് നജർ ചടങ്ങിൽ പങ്കെടുത്തു. കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ.നായർ സ്വാഗത പ്രസംഗം നടത്തി. ഓണാഘോഷ കമ്മിറ്റി വൈസ് പ്രസിഡണ്ടും ചെയർമാനുമായ കെ.പി.പത്മകുമാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.
മികച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസോടുകൂടിയ എക്സലൻസ് അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു. ജനറൽ സെക്രട്ടറി എ.മധുസൂദനൻ നന്ദി പറഞ്ഞു. ജോയിൻ്റ് സെക്രട്ടറി അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യനും ട്രഷറർ ടിവി നാരായണനും ചടങ്ങിൽ പങ്കെടുത്തു.

40 ലധികം കലാകാരന്മാർ പങ്കെടുത്ത മാതാ പേരാമ്പ്രയുടെ ‘സർഗ കേരളം’ പരിപാടി ഇത്തവണത്തെ ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി.

Related Posts