ബെംഗളൂരു ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ജാര ഹൊറമാവ് അഗര ബസ് സ്റ്റാൻഡിൽ പ്ലാസ്‌റ്റിക് ബോട്ടിൽ കലക്ഷൻ ബിൻ സ്ഥാപിച്ചു. പ്രകാശ് അഗര ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡണ്ട് ഇ.സുമേഷ് അധ്യക്ഷത വഹിച്ചു. ചെയർപഴ്സൻ ഡോ.വി.എൽ.രതീഷ്, ചിന്നപ്പ തോമസ് എന്നിവർ മുഖ്യാതിഥികളായി. 100 ഇടങ്ങളിൽ കലക് ഷൻ ബിന്നുകൾ സ്ഥാപിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവും ലക്ഷ്യമാക്കി ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ജാരയുടെ നേതൃത്വത്തിൽ ഹോരമാവ് അഗര ബസ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിൻ സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കമായി

പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പൊതുസ്ഥലങ്ങളിൽ 100 പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ബിൻ ലയൻസ് ക്ലബ് ബാംഗ്ലൂർ ബഞ്ചരയുടെ പ്രസിഡണ്ട് സുമേഷിൻ്റെ അധ്യക്ഷതയിൽ പ്രകാശ് അഗര ഉദ്ഘാടനം ചെയ്തു, ലയൺ ചിന്നപ്പ തോമസ്, ലയൻസ് ക്ലബ് ഡിസി ഇൻവിറോണ്മെണ്ടും സോൺ ചെയർപേഴ്‌സൺ ലയൺ ഡോ.രതീഷ് വി എല്ലും മുഖ്യാഥിതികൾ ആയിരിന്നു. മറ്റു മെമ്പർമാരും കുടുംബങ്ങളും സുഹൃത്തുക്കളും ഈ പരിപാടിയുടെ ഭാഗമായി .

ഈ സാമൂഹിക-പരിസ്ഥിതി സംരംഭത്തിൻ്റെ ഭാഗമായി ആദ്യ ബിൻ ട്രസ്റ്റ് ജി – ഫാബ്രിക്കേഷൻ സൗജന്യമായി നിർമ്മിച്ച് സംഭാവന ചെയ്തു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതെ ഇത്തരം ബിനുകളിൽ നിക്ഷേപിക്കുന്നതിലൂടെ ശുചിത്വം ഉറപ്പാക്കാനും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

Related Posts