ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോൽസവത്തിൻ്റെ സമാപന സമ്മേളനം ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ജോയ് സ്വാഗതവും വൈസ് പ്രസിഡണ്ട് ടി.കെ.കെ.നായർ നന്ദിയും പറഞ്ഞു.

അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, വഞ്ചിപ്പാട്ട്, സിനിമാറ്റിക് നൃത്തങ്ങൾ എന്നിവ അരങ്ങേറി. ഓണോൽസവത്തോടനുബന്ധിച്ചു നടത്തിയ കലാകായിക മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും, എസ്.എസ്.എൽ.സി, പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു.

മലയാളം മിഷൻ അധ്യാപികമാരായ രമ രാധാകൃഷ്ണൻ, അർച്ചന കെ.ബി, സുജിത.വി.എന്നിവരെയും, പ്രോഗ്രാം സ്പോൺസർ ജോസ് കെ അബ്രഹാം, വനിതാവിഭാഗം ചെയർപെർസൺ പ്രസന്ന പ്രഭാകർ, മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങളിലെ പ്രവാസി സാഹിത്യ പുരസ്കാരം സ്പെഷൽ ജൂറി അവാർഡ് നേടിയ സതീഷ് തോട്ടശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Related Posts