കൈരളി നിലയം സെൻട്രൽ സ്കൂൾ വാർഷിക ദിനം 2025 (യൂഫോറിയ 2025) ബാംഗ്ലൂരിലെ വിമാനപുരത്തുള്ള കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്നു. HAL ബാംഗ്ലൂർ കോംപ്ലക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്.ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്കൂളിൻ്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. ട്രഷർ വി എം രാജീവ് ചടങ്ങിൽ ആശംസകൾ നേർന്നു.
സീനിയർ അക്കാദമിക് കോർഡിനേറ്റർ ദീപ എൻ സ്വാഗതം പറഞ്ഞു. കൈരളി നിലയം സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സുധ വിനീതൻ 2025-2026 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൈരളി നിലയം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എ, കൈരളി നിലയം പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീവിദ്യ ഹെഡ്മിസ്ട്രസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അക്കാദമിക് കോർഡിനേറ്റർ ഉമ എ നന്ദി പറഞ്ഞു.
തുടർന്ന് കൈരളി നിലയം സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികൾ നടന്നു.
