തീവ്രവോട്ടർപട്ടിക പരിഷ്കരണം വന്നപ്പോള്‍ വോട്ടർ പട്ടികയിൽ തിരുവല്ല എംഎല്‍എ മാത്യു ടി തോമസിൻ്റെയും ഭാര്യ അച്ചാമ്മ അലക്‌സിൻ്റെയും പേരില്ല. 2002ലെ വോട്ടർ പട്ടികയിലാണ് എംഎല്‍എയുടെയും ഭാര്യ അച്ചാമ്മ അലക്‌സിൻ്റെയും പേര് ഇല്ലാത്തത്.
1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ താനും ഭാര്യയും വോട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികമായി പേര് ഉള്‍പ്പെടുത്താൻ കഴിയുന്നില്ല എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതെന്നും ഉടൻ തന്നെ കമ്മീഷന് പരാതി നല്‍കുമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി പ്രദേശത്തെ ഓഫീസറാണ് മാത്യു ടി തോമസിൻ്റെയും ഭാര്യയുടെയും പേര് വോട്ടർപട്ടികയിലില്ലെന്ന കാര്യം അറിയിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് പേരില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മാത്യു ടി തോമസ് അറിയിച്ചിട്ടുണ്ട്.

Related Posts