സ്‌പാനിഷ് കൊടുങ്കാറ്റിൽ ഓസ്ട്രിയ വീണു; സ്പെയിൻ പ്രീക്വാർട്ടറിൽ
Sports
1 min read
4.5k

സ്‌പാനിഷ് കൊടുങ്കാറ്റിൽ ഓസ്ട്രിയ വീണു; സ്പെയിൻ പ്രീക്വാർട്ടറിൽ

ജൂലൈ 3, 2026
0

ഫിഫ ലോകകപ്പിൽ ആധികാരിക പ്രകടനവുമായി സ്പെയിൻ പ്രീക്വാർട്ടറിലേക്ക് മുന്നേറി. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് സംഘം അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. മിക്കൽ ഒയർസബാലിൻ്റെ ഇരട്ടഗോളുകളാണ് വിജയത്തിന് അടിത്തറയായത്. കളിയുടെ തുടക്കം മുതൽ തന്നെ സ്പെയിൻ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ലാമിൻ യമാൽ, ഡേവിഡ് ഒൽമോ, ഒയർസബാൽ എന്നിവർ ചേർന്ന് ഓസ്ട്രിയൻ പ്രതിരോധത്തിന് നിരന്തരം വെല്ലുവിളി ഉയർത്തി. ആദ്യ മിനിറ്റിൽ തന്നെ

Continue Reading
രാജിയെന്ന് പ്രഖ്യാപിച്ചു, കത്ത് നൽകിയില്ല; ശ്വേത മേനോനെതിരെ അമ്മ അഡ്ഹോക്ക് കമ്മിറ്റിയുടെ വിമർശനം
Kerala
1 min read
5.0k

രാജിയെന്ന് പ്രഖ്യാപിച്ചു, കത്ത് നൽകിയില്ല; ശ്വേത മേനോനെതിരെ അമ്മ അഡ്ഹോക്ക് കമ്മിറ്റിയുടെ വിമർശനം

ജൂലൈ 2, 2026
0

താരസംഘടനയായ അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷൻ രമേഷ് പിഷാരടി. കൊച്ചിയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ജനറൽ ബോഡി ചുമതല ഏൽപ്പിച്ച ഭരണസമിതി അംഗങ്ങൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ, അവർ അതുസംബന്ധിച്ച ഔദ്യോഗിക നടപടികൾ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് രമേഷ് പിഷാരടി പറഞ്ഞു. രാജി പ്രഖ്യാപിച്ചവർ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും

Continue Reading
വിഴിഞ്ഞം ഓഹരി കൈമാറ്റം; അനുമതിയില്ലാതെ നീക്കം അംഗീകരിക്കില്ലെന്ന് അദാനി ഗ്രൂപ്പിനെ അറിയിച്ച് കേരള സർക്കാർ
Kerala
1 min read
4.0k

വിഴിഞ്ഞം ഓഹരി കൈമാറ്റം; അനുമതിയില്ലാതെ നീക്കം അംഗീകരിക്കില്ലെന്ന് അദാനി ഗ്രൂപ്പിനെ അറിയിച്ച് കേരള സർക്കാർ

ജൂലൈ 2, 2026
0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റ വിഷയത്തിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ഓഹരി ഘടനയിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാരിൻ്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, കരാർ വ്യവസ്ഥകൾ വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടി സ്വീകരിക്കൂ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) കൈമാറുമെന്ന് സർക്കാർ അറിയാതെ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

Continue Reading
കര്‍ണാടക മാതൃക കേരളത്തിലും; 23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം മദ്യം; നിയമം കര്‍ശനമായി നടപ്പാക്കും
Kerala
1 min read
4.6k

കര്‍ണാടക മാതൃക കേരളത്തിലും; 23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം മദ്യം; നിയമം കര്‍ശനമായി നടപ്പാക്കും

ജൂലൈ 2, 2026
0

കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ മദ്യം ലഭിക്കൂ എന്ന നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനായി കര്‍ണാടകയിലെ ‘നോ ഐഡി, നോ എൻട്രി’ മാതൃക സ്വീകരിക്കാനാണ് നീക്കം. പ്രായത്തില്‍ സംശയം തോന്നുന്ന ഉപഭോക്താക്കളില്‍നിന്ന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ആവശ്യപ്പെടുന്ന രീതിയിലാകും പുതിയ സംവിധാനം. തിരിച്ചറിയല്‍ രേഖ ഹാജരാക്കാത്തവര്‍ക്ക് മദ്യം വില്‍ക്കില്ലെന്ന നിബന്ധനയും പരിഗണനയിലുണ്ട്. വീര്യം കുറഞ്ഞ മദ്യങ്ങളുടെ

Continue Reading
സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് ക്ലാസുകൾ ആരംഭിച്ചു
Association News
0 min read
4.6k

സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് ക്ലാസുകൾ ആരംഭിച്ചു

ജൂലൈ 2, 2026
0

കെ എൻ എസ് എസ് ദാസറഹള്ളി കരയോഗത്തിൻ്റെ സന്തോഷ് നഗർ ഏഴാം ക്രോസിലെ മന്നം സദനത്തിൽ സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് ക്ലാസുകൾ ആരംഭിച്ചു. മന്നം സദനത്തിൽ സംഘടിപ്പിച്ച പൂജകൾക്ക് ബ്രഹ്മശ്രീ നമ്പുതിരി നേതൃത്വം നൽകി. കരയോഗം പ്രസിഡണ്ട് ആർ.അനിൽ, വൈസ് പ്രസിഡണ്ട് ആർ. വിജയൻ പിള്ള, സെക്രട്ടറി സി.എൻ.വേണുഗോപാലൻ, ജോയിൻറ് സെക്രട്ടറി കെ.ജി.പ്രസാദ്, ട്രഷറര്‍ രമേശ്‌ സി നായർ ബോർഡ് അംഗങ്ങളായ സി.ജി.ഹരികുമാർ, കെ.ഉണ്ണികൃഷ്ണൻ, കമ്മിറ്റി അംഗം സി.ഹരികുമാർ,

Continue Reading
കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നാടകം അരങ്ങേറി
Association News
0 min read
4.1k

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നാടകം അരങ്ങേറി

ജൂലൈ 2, 2026
0

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്കണ എന്ന നാടകം അരങ്ങേറി. ബംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനകത്തുള്ള ഡോക്ടർ അംബേദ്കർ സ്കൂൾ ഓഫ് എക്കണോമിക്സ് ഓഡിറ്റോറിയത്തിൽ ആണ് നാടകം അവതരിപ്പിച്ചത്. കാലം പറക്കണം എന്ന നാടകത്തിൻ്റെ 183 മാമത്തേതും അവസാനത്തേതും ആയിരുന്നു ഈ നാടകാവതരണം. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഉത്തര എന്ന പെൺകുട്ടിയായിരുന്നു നാടകത്തിലെ കേന്ദ്ര കഥാപാത്രമായ ജാനിയെ അവതരിപ്പിച്ചത്. സമകാലത്ത് വളരെ സാമൂഹ്യപ്രസക്തമായ വെർച്ചൽ

Continue Reading
ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; ; ഒടുവിൽ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ; ബെംഗളൂരു യുവതിയുടെ പരാതി
Karnataka
1 min read
4.0k

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; ; ഒടുവിൽ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ; ബെംഗളൂരു യുവതിയുടെ പരാതി

ജൂലൈ 2, 2026
0

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് ബെംഗളൂരു സ്വദേശിനിയായ യുവതിക്ക് നേരിടേണ്ടിവന്നത് വലിയ വഞ്ചന. 2022-ൽ ബംബിൾ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ്, തൻ്റെ സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചെന്നാണ് 28-കാരിയുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 2022 നവംബറിലായിരുന്നു ഇരുവരും ബംബിൾ വഴി പരിചയപ്പെടുന്നത്. തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ ആശയവിനിമയം നടത്തിയ ഇരുവരും വിശ്വാസം വളർന്നതോടെ നേരിൽ കാണുകയും ചെയ്തു. എന്നാൽ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവാവ്

Continue Reading
ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ച് വ്യാപക പരിശോധന
Karnataka
1 min read
5.0k

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ച് വ്യാപക പരിശോധന

ജൂലൈ 2, 2026
0

ബെംഗളൂരുവിലെ ഐഎസ്ആർഒ (ISRO) ആസ്ഥാനത്ത് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ജീവനക്കാരെ ഓഫീസുകളിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയോടെയാണ് സ്ഥാപനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ആസ്ഥാനം തകർക്കുമെന്നുമുള്ള സന്ദേശം അധികൃതർക്ക് ലഭിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ ബെംഗളൂരു പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി സമഗ്ര പരിശോധന ആരംഭിച്ചു. കെട്ടിടത്തിനകത്തും പരിസര പ്രദേശങ്ങളിലുമായി സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. അതേസമയം, ലഭിച്ച സന്ദേശം വ്യാജമാണോയെന്ന സംശയവും അന്വേഷണസംഘം

Continue Reading
കേരള സമാജം സീനിയർ കലോത്സവം ജൂലൈ 26 ന്
Association News
0 min read
4.9k

കേരള സമാജം സീനിയർ കലോത്സവം ജൂലൈ 26 ന്

ജൂലൈ 2, 2026
0

ബാംഗ്ലൂർ കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ മുതിർന്നവർക്കായി സീനിയർ കലോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ 26 ന് ഇന്ദിരാ നഗറിലുള്ള കൈരളി നികേതൻ ക്യാമ്പസിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, നാടൻ പാട്ട്, മാപ്പിള പാട്ട്, പദ്യം ചൊല്ലൽ, പ്രസംഗ മത്സരം, ദേശ ഭക്തി ഗാനം(ഗ്രൂപ്പ്) എന്നീ 11 ഇനങ്ങളിൽ മത്സരം നടക്കും 19 മുതൽ 25 വരെയും, 26 മുതൽ

Continue Reading
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ഭർത്താവ് ഫർമാൻ്റെ ഹർജി തള്ളി കേരള ഹൈക്കോടതി
India
0 min read
4.3k

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ഭർത്താവ് ഫർമാൻ്റെ ഹർജി തള്ളി കേരള ഹൈക്കോടതി

ജൂലൈ 2, 2026
0

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന് വീണ്ടും തിരിച്ചടി. അറസ്റ്റിൽ നിന്ന് സംരക്ഷണം തുടരണം എന്ന ആവശ്യം കേരള ഹൈക്കോടതി തള്ളി. കേസിൽ ഇടപെടാൻ അധികാരപരിധിയില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. മധ്യപ്രദേശിലെ പ്രത്യേക പോക്‌സോ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഫർമാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട നടപടികൾ മധ്യപ്രദേശിലാണ് നടക്കുന്നതെന്നും അതിനാൽ കേരള ഹൈക്കോടതിക്ക്

Continue Reading