മകളെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസിയുടെ കാല് തല്ലിയൊടിച്ച് പിതാവ്
Kerala
1 min read
3.9k

മകളെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസിയുടെ കാല് തല്ലിയൊടിച്ച് പിതാവ്

ജൂലൈ 2, 2026
0

മ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച അ​യ​ൽ​വാ​സി​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച് പിതാവ്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം. വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അ​യ​ൽ​വാ​സി​യാ​യ 40-കാ​ര​ൻ പെ​ൺ​കു​ട്ടി​യോ​ട് ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ പി​താ​വ് ഉ​റ​ക്കെ വി​ളി​ച്ച​തോ​ടെ പ്ര​തി കു​ട്ടി​യു​ടെ പി​ടി​വി​ടു​ക​യാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ പി​താ​വ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ത​ടി​ക്ക​ഷ​ണം എ​ടു​ത്ത്

Continue Reading
തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ
India
1 min read
4.1k

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ

ജൂലൈ 2, 2026
0

തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നത് പൂർണമായും നിരോധിച്ച ഹൈക്കോടതി ഉത്തരവ് നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നാണ് സർക്കാരിൻ്റെ വാദം. 1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമപ്രകാരം, ജോലിക്കും പ്രജനനത്തിനും യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ 10 വയസിന് മുകളിലുള്ള പശുക്കളെ കശാപ്പ് ചെയ്യാൻ അനുമതിയുണ്ടെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമത്തിന് അതീതമായി സമ്പൂർണ നിരോധനം ഏർപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിറക്കിയതെന്നും

Continue Reading
കർണാടകയിൽ ഞെട്ടിക്കുന്ന ക്രൂരത; കഞ്ചാവ് കച്ചവടം തടഞ്ഞ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി, പ്രതിയെ വെടിവച്ച് പിടികൂടി
Karnataka
1 min read
4.8k

കർണാടകയിൽ ഞെട്ടിക്കുന്ന ക്രൂരത; കഞ്ചാവ് കച്ചവടം തടഞ്ഞ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി, പ്രതിയെ വെടിവച്ച് പിടികൂടി

ജൂലൈ 2, 2026
0

കർണാടകയിലെ ശിവമോഗയിൽ വീട്ടിൽ നടത്തിയിരുന്ന കഞ്ചാവ് കച്ചവടത്തെ എതിർത്ത മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മിലാഘട്ട് വാർഡിൽ താമസിച്ചിരുന്ന സുശീല (55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയായ 26-കാരൻ കിഷോറിനെ പൊലീസ് കാലിൽ വെടിവച്ച് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തിൽ, കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായും ഇത് സുശീല ശക്തമായി എതിർത്തിരുന്നതായും കണ്ടെത്തി. ലഹരി ഉപയോഗിച്ചിരുന്ന കിഷോർ ഇക്കാര്യം ചൊല്ലി മുത്തശ്ശിയുമായി പതിവായി

Continue Reading
മലപ്പുറം സ്ഫോടകവസ്തു കേസ്; കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ, പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല
Kerala
1 min read
3.8k

മലപ്പുറം സ്ഫോടകവസ്തു കേസ്; കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ, പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല

ജൂലൈ 2, 2026
0

മലപ്പുറം ജില്ലയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് നടന്ന ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യക്തമാക്കി. കേസിലെ പ്രധാന പ്രതികളും കർണാടകയിലെ താലിക്കോട്ടെ ‘ചേതൻ എന്റർപ്രൈസസ്’ ഉടമകളുമായ മന്തഗൗണ്ട് ബിരാദാർ, ബാപഗൗണ്ട് ഭീരമായ ചൗധരി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് നിർണായകമാണെന്ന് കോടതി നിരീക്ഷിച്ചു. 2026 ഫെബ്രുവരി 7-ന് മലപ്പുറം

Continue Reading
ബെംഗളൂരുവിൽ ക്വാറി ദുരന്തം; കൂറ്റൻ പാറക്കല്ലുകൾ പതിച്ച് ഒമ്പത് തൊഴിലാളികൾ മരിച്ചു
Karnataka
1 min read
4.6k

ബെംഗളൂരുവിൽ ക്വാറി ദുരന്തം; കൂറ്റൻ പാറക്കല്ലുകൾ പതിച്ച് ഒമ്പത് തൊഴിലാളികൾ മരിച്ചു

ജൂലൈ 2, 2026
0

കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിൽ പ്രവർത്തിച്ചിരുന്ന ക്വാറിയിൽ ഉണ്ടായ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മാദാപട്ടണത്തിന് സമീപത്തെ ‘കാവേരി ക്രഷർ’ ക്വാറിയിലാണ് ഇന്ന് രാവിലെ ദാരുണ സംഭവം നടന്നത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറകൾ നീക്കം ചെയ്യുന്നതിനിടെ കൂറ്റൻ പാറക്കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്

Continue Reading
വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ റദ്ദാക്കില്ല; ഹർജി തള്ളി ഹൈക്കോടതി
Kerala
0 min read
4.1k

വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ റദ്ദാക്കില്ല; ഹർജി തള്ളി ഹൈക്കോടതി

ജൂലൈ 2, 2026
0

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഇടപെടാൻ നിയമപരമായ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, ഹർജിയിൽ തുടർനടപടികൾ വേണ്ടെന്ന് വിധിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ചില കേസുകൾ നിലനിൽക്കുന്നുണ്ടെന്ന കാരണത്താൽ മാത്രം അദ്ദേഹത്തെ കുറ്റക്കാരനായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസുകളിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചില കേസുകളിൽ സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Continue Reading
ചരിത്രം കുറിക്കാൻ വിക്രം-1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു
India
1 min read
5.1k

ചരിത്രം കുറിക്കാൻ വിക്രം-1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു

ജൂലൈ 2, 2026
0

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്ത് ചരിത്രനേട്ടമാകുന്ന വിക്രം-1 റോക്കറ്റിൻ്റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ദൗത്യത്തിൻ്റെ ആദ്യഘട്ടമായി റോക്കറ്റ് വിക്ഷേപണത്തറയിൽ വിജയകരമായി സ്ഥാപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള റൂട്ട് എയറോസ്പേസ് വികസിപ്പിച്ച വിക്രം-1 ഇന്ത്യയിൽ സ്വകാര്യ മേഖല പൂർണമായും നിർമിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റാണ്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള മൾട്ടി-സ്റ്റേജ് റോക്കറ്റാണ് വിക്രം-1. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ.വിക്രം സാരാഭായിയുടെ സ്മരണാർഥമാണ് റോക്കറ്റിന് ‘വിക്രം’ എന്ന പേര്

Continue Reading
വെള്ളാപ്പള്ളി നടേശന് എസ്‌ എൻ ഡി പി ബാംഗ്ലൂർ യൂണിയൻ ജിഗണി ശാഖയുടെ ആദരവ്
Association News
0 min read
3.8k

വെള്ളാപ്പള്ളി നടേശന് എസ്‌ എൻ ഡി പി ബാംഗ്ലൂർ യൂണിയൻ ജിഗണി ശാഖയുടെ ആദരവ്

ജൂലൈ 2, 2026
0

എസ്‌ എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൽ എസ്‌ എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൺ വെള്ളാപ്പള്ളി നടേശനെ എസ്‌ എൻ ഡി പി ജിഗണി ശാഖ ആദരിച്ചു. സുനിത അരുൺ, രഘു കെ പി, ബിജി മോൻ (വൈസ് പ്രസിഡണ്ട്), രതീഷ് സി ആർ (സെക്രട്ടറി)പ്രജിത മഹേഷ്‌ (വനിതാ വിങ് സെക്രട്ടറി), അശ്വതി ബിജി മോൻ (വനിതാ വിങ് ട്രഷറർ)അച്യുതൻ

Continue Reading
ആവേശകരമായ വിജയത്തോടെ യുഎസ്എ പ്രീക്വാർട്ടറിലേക്ക്; ബോസ്നിയ & ഹെർസഗോവിനയെ തോൽപ്പിച്ചത് 2-0ന്
Sports
1 min read
5.2k

ആവേശകരമായ വിജയത്തോടെ യുഎസ്എ പ്രീക്വാർട്ടറിലേക്ക്; ബോസ്നിയ & ഹെർസഗോവിനയെ തോൽപ്പിച്ചത് 2-0ന്

ജൂലൈ 2, 2026
0

ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ യുഎസ്എ ആവേശകരമായ വിജയത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 2-0ന് തോൽപ്പിച്ചാണ് ആതിഥേയർ അവസാന 16ൽ ഇടംപിടിച്ചത്. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ യുഎസ്എ ആക്രമണ ഫുട്ബോളുമായി മുന്നേറി. ആദ്യ പകുതിയിൽ തന്നെ ഫോളറിൻ ബാലോഗൺ ഗോൾ നേടി ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ പിന്നീട് എതിരാളിയെ തടയുന്നതിനിടെ ലഭിച്ച രണ്ടാം മഞ്ഞക്കാർഡിനെ തുടർന്ന് ബലോഗന് റെഡ് കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു.

Continue Reading
കന്നഡ സിനിമയ്ക്ക് കരുത്തായി സർക്കാർ; സബ്‌സിഡി വർധിപ്പിച്ച് പുതിയ സിനിമാ നയം ഉടൻ
Karnataka
0 min read
4.5k

കന്നഡ സിനിമയ്ക്ക് കരുത്തായി സർക്കാർ; സബ്‌സിഡി വർധിപ്പിച്ച് പുതിയ സിനിമാ നയം ഉടൻ

ജൂലൈ 2, 2026
0

കർണാടകയിലെ ചലച്ചിത്രമേഖലയ്ക്കായി പുതിയ സിനിമാ നയം രൂപീകരിക്കാൻ സർക്കാർ ഉടൻ ചർച്ചകൾ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സിനിമാ നിർമാണത്തിന് നൽകുന്ന സബ്‌സിഡി വർധിപ്പിക്കുമെന്നും ഫിലിം ആർക്കൈവ് സ്ഥാപിക്കുമെന്നും ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർദിഷ്ട ഫിലിം സിറ്റി പദ്ധതിക്കായി ധനകാര്യ വകുപ്പുമായി ചർച്ച നടത്തി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്

Continue Reading