ഭൂട്ടാൻ കാർ കടത്ത് കേസ്; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്
ഭൂട്ടാൻ കാർ കടത്ത് കേസിലെ അന്വേഷണം വ്യാപിപ്പിച്ച് നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ദുൽഖറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൂടുതൽ വാഹനങ്ങളെക്കുറിച്ച് വിശദീകരണം തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി ചെന്നൈ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമാകും തുടർനടപടികളെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. താൻ വാങ്ങിയ വാഹനങ്ങൾ നിയമാനുസൃതമായാണ്
മൈസൂരു–തിരുവനന്തപുരം എക്സ്പ്രസിന് മദ്ദൂർ സ്റ്റേഷനിൽ അനുവദിച്ച താൽക്കാലിക സ്റ്റോപ്പ് തുടരും
യാത്രക്കാർക്ക് ആശ്വാസമായി മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് മണ്ഡ്യ ജില്ലയിലെ മദ്ദൂർ റെയിൽവേ സ്റ്റേഷനിൽ അനുവദിച്ചിരുന്ന താൽക്കാലിക സ്റ്റോപ്പ് സെപ്റ്റംബർ 30 വരെ ദക്ഷിണ റെയിൽവേ നീട്ടി. തിരുവനന്തപുരം നോർത്ത്–മൈസൂരു എക്സ്പ്രസ് (16316) രാവിലെ 9.49-ന് മദ്ദൂരിലെത്തും. മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16315) ഉച്ചയ്ക്ക് 2.11-ന് മദ്ദൂർ സ്റ്റേഷനിൽ എത്തും. ഇരു ട്രെയിനുകൾക്കും ഒരു മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. മണ്ഡ്യ, മദ്ദൂർ മേഖലയിലെ യാത്രക്കാരുടെ ആവശ്യവും യാത്രക്കാരുടെ തിരക്കും പരിഗണിച്ചാണ് സ്റ്റോപ്പ്
ജിഎസ്‌ടി വരുമാനത്തിൽ 14% വളർച്ച; ജൂണിൽ 1.95 ലക്ഷം കോടി രൂപ
ജൂൺ മാസത്തിൽ രാജ്യത്തെ ജിഎസ്‌ടി (GST) വരുമാനം 1.95 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 14 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം മാസമാണ് ജിഎസ്‌ടി വരുമാനം 1.9 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ തുടരുന്നത്. കേന്ദ്ര ജിഎസ്‌ടി (CGST) ഇനത്തിൽ 37,376 കോടി രൂപയും സംസ്ഥാന ജിഎസ്‌ടി (SGST) ഇനത്തിൽ 45,116 കോടി രൂപയും സമാഹരിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള ഇടപാടുകളിൽ നിന്നുള്ള ഇന്റഗ്രേറ്റഡ് ജിഎസ്‌ടി
ഹിന്ദി ബോർഡ് തകർത്ത സംഭവം; കർണാടക രക്ഷണ വേദികെ പ്രവർത്തകർക്കെതിരെ കേസ്
ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) ക്യാംപസിൽ ഹിന്ദിയിൽ എഴുതിയ ബോർഡ് തകർത്ത സംഭവത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബെൽ സർക്കിളിൽ റോഡിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന ബോർഡാണ് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, കലാപം സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ
ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി
16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായാണ് ബുധനാഴ്ച അവർ ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ജൂലൈ 3 വരെ നീളുന്ന സന്ദർശനത്തിനിടെ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. പ്രതിരോധം, സാങ്കേതികവിദ്യ, സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ
ഓണത്തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി
ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആറ് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ് അവസാനം വരെ ദക്ഷിണപശ്ചിമ റെയിൽവേ നീട്ടി. ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കൊല്ലം സ്പെഷൽ ട്രെയിനും ഇതോടൊപ്പം സർവീസ് തുടരും. എല്ലാ സർവീസുകളുടെയും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തോടെ അവസാനിക്കാനിരുന്ന പ്രത്യേക സർവീസുകളാണ് ഓണക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് ഓഗസ്റ്റ് അവസാനം വരെ നീട്ടിയത്. കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ
ഹാരി കെയ്‌നിൻ്റെ ഇരട്ടഗോൾ, ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ; സെനഗലിനെ വീഴ്ത്തി ബെൽജിയം
ഫിഫ ലോകകപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇരട്ടഗോളുമായി ഇംഗ്ലണ്ടിനെ പ്രീക്വാർട്ടറിലെത്തിച്ച ഹാരി കെയ്ൻ ചരിത്രനേട്ടവും സ്വന്തമാക്കി. മത്സരത്തിൽ നേടിയ രണ്ട് ഗോളുകളോടെ ലോകകപ്പിലെ തൻ്റെ ആകെ ഗോൾനേട്ടം 13 ആയി ഉയർത്തിയ കെയ്ൻ, ഇതിഹാസ താരം പെലെയുടെ 12 ലോകകപ്പ് ഗോളുകളുടെ റെക്കോർഡ് പിന്നിലാക്കി. ബ്രയാൻ സിപെംഗയുടെ ഏഴാം മിനിറ്റിലെ ഗോളിൽ കോംഗോ അപ്രതീക്ഷിത ലീഡ് നേടിയതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. എന്നാൽ രണ്ടാം
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നടപടി. പൊടിയണിവിള സ്വദേശിനിയായ വിഘ്നേശ്വരി (27)യെ കഴിഞ്ഞ ദിവസമാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിലാഷ് മദ്യപിച്ച് എത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിൽ വിഘ്നേശ്വരി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൊബൈൽ ഫോണിലും ശാരീരിക പീഡനത്തിൻ്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം
ബെംഗളൂരുവിലെ ഡേ കെയറിൽ ക്രൂരത; രണ്ടുവയസുകാരനെ വാഷിംഗ് മെഷീനിലിരുത്തി, ജീവനക്കാർക്കെതിരെ കേസ്
ബെംഗളൂരുവിലെ ഒരു ഡേ കെയറിൽ കുഞ്ഞുങ്ങൾക്കെതിരെ ജീവനക്കാർ നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഐടി കമ്പനിയായ കേപ്ജെമിനിയുടെ എച്ച്എഎൽ ക്യാംപസിലുള്ള ഡേ കെയറിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടുവയസുവരെ പ്രായമുള്ള കുട്ടികളെയാണ് ജീവനക്കാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതെന്നാണ് പരാതി. കരയുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുക, ഫ്രണ്ട്-ലോഡിംഗ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് മുഖത്തേക്കും വായിലേക്കും വെള്ളം അടിക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക തുടങ്ങിയ
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍; ഗവര്‍ണറുടെ അംഗീകാരം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ്റെ നിയമനത്തിന് ഗവർണറുടെ അംഗീകാരം ലഭിച്ചു. നിയമന ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചതോടെ നിയമന നടപടികൾ പൂർത്തിയായി. നേരത്തെ എൻ. ശേഷാദ്രിനാഥൻ്റെ പേര് സംസ്ഥാന സർക്കാർ ഈ പദവിയിലേക്ക് ശുപാർശ ചെയ്തിരുന്നു. മുൻ ജില്ലാ ജഡ്ജിയായ എൻ. ശേഷാദ്രിനാഥൻ, വിരമിച്ച എ. ഷാജഹാൻ്റെ ഒഴിവിലേക്കാണ് നിയമിതനായത്. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ്റെ നിയമനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസാണ്