അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു
നടി അൻസിബ ഹസൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നടത്തിയെന്ന പരാതിയിലാണ് നടപടി. അൻസിബയെ ‘ജിഹാദി’യായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഏഴ്) നൽകിയ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഇതേ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പരാതിയിൽ തെളിവില്ലെന്ന
പശ്ചിമ ബംഗാളിൽ മഹുവ മൊയ്ത്ര എംപിക്ക് നേരെ പ്രതിഷേധക്കാർ മുട്ടയെറിഞ്ഞു
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ പ്രതിഷേധക്കാർ മുട്ടയും പച്ചക്കറികളും എറിഞ്ഞു. സംഭവം ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണെന്നും, പൊലീസ് നോക്കിനിൽക്കെയാണ് പ്രതിഷേധം നടന്നതെന്നും മഹുവ ആരോപിച്ചു. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച മഹുവ, കഴിഞ്ഞ ഒരു മണിക്കൂറിലേറെയായി ബിജെപി പ്രവർത്തകർ തൻ്റെ ഓഫീസിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധം നടത്തുകയാണെന്ന് വ്യക്തമാക്കി. മുട്ടയും പച്ചക്കറികളും എറിഞ്ഞിട്ടും പൊലീസ് ഇടപെട്ടില്ലെന്നും അവർ ആരോപിച്ചു. “ഇത് എൻ്റെ
വിജയ് സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി കോഴ വാഗ്ദാനം?; മൂന്ന് പേർ അറസ്റ്റിൽ, തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ വിവാദം
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടി.വി.കെ (തമിഴക വെട്രി കഴകം) എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ട്രിപ്ലിക്കേൻ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ടി.വി.കെ എം.എൽ.എമാരെ പാർട്ടിയിൽ
കെ എൻ ഇ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ
ഇന്ദിരനഗർ കൈരളി നികേതൻ എഡ്യുക്കേഷൻ ട്രസ്റ്റിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് സി ഗോപിനാഥൻ, വൈസ് പ്രസിഡണ്ട് ഡോ.ലൈല രാമചന്ദ്രൻ, സെക്രട്ടറി ബാലകൃഷ്ണൻ പി വി എൻ, ട്രഷറർ സയ്യദ് മസ്താൻ എന്നിവരാണ് ഭാരവാഹികൾ. പുതിയ ട്രസ്റ്റിമാരായി ഡോണർ മണ്ഡലത്തിൽ നിന്നും ബാലകൃഷ്ണൻ പി വി എൻ, രജിത് കുമാർ കെ പി, ഓർഡിനറി മണ്ഡലത്തിൽ നിന്നും അനിൽ കുമാർ ആർ, രാജീവൻ കെ എൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ
ടിനി ടോമിനെതിരെ കേസ്; ‘സത്യമേവ ജയതേ’ കുറിപ്പുമായി അൻസിബ ഹസൻ
നടി അൻസിബ ഹസൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി അൻസിബ. “സത്യമേവ ജയതേ” എന്ന കുറിപ്പിനൊപ്പമാണ് കേരള ഹൈക്കോടതിയുടെ ചിത്രം താരം പങ്കുവെച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതി (എട്ടാം നമ്പർ) ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയതോടെയാണ് അൻസിബയുടെ പ്രതികരണം. അൻസിബയ്ക്കെതിരായ വർഗീയ പരാമർശവും സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത്
ശ്രീശാന്തിന് വീണ്ടും കെസിഎല്ലിൽ അവസരം; വിലക്ക് പിൻവലിച്ച് കെസിഎ
മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ മൂന്ന് വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പിൻവലിച്ചു. സഞ്ജു സാംസണിനെ പിന്തുണച്ച് കെസിഎക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് അസോസിയേഷൻ്റെ തീരുമാനം. ഇതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ ശ്രീശാന്തിന് പങ്കെടുക്കാനുള്ള വഴിയൊരുങ്ങി. കഴിഞ്ഞ കെസിഎൽ സീസണിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെ കെസിഎ ഭാരവാഹികളെ രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് അസോസിയേഷൻ്റെ
വന്ദേ ഭാരത് സ്ലീപ്പർ പരീക്ഷണ ഓട്ടത്തിന് ഒരുങ്ങി; ട്രെയിൻ ബെംഗളൂരിലെത്തി
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിൻ്റെ തുടക്കത്തിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാകുന്നു. ബെംഗളൂരുവിലെ ബിഇഎംഎൽ (BEML) നിർമ്മിച്ച രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിലെ കോച്ചിങ് ലൈനിലെത്തിച്ചിരിക്കുന്നത്. സാങ്കേതിക പരിശോധനകളും പരീക്ഷണ ഓട്ടവും പൂർത്തിയാക്കിയ ശേഷമാകും ട്രെയിനുകൾ സർവീസിനിറക്കുക. റെയിൽവേ അധികൃതരുടെ വിവരമനുസരിച്ച്, ട്രെയിനുകൾ ഉടൻ തന്നെ പിറ്റ് ലൈനിലേക്ക് മാറ്റി വിശദമായ പരിശോധനകൾ ആരംഭിക്കും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ബ്രേക്കിങ് സംവിധാനം,
അയോധ്യ രാമക്ഷേത്ര കാണിക്ക മോഷണം; സിസിടിവിയെ വെട്ടിച്ച് ബാത്ത്റൂമിൽ പണം ഒളിപ്പിച്ചെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളുടെ ചോദ്യംചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളുടെ നിരീക്ഷണപരിധി മുൻകൂട്ടി പഠിച്ചശേഷമാണ് പ്രതികൾ കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. പോലീസ് വിവരമനുസരിച്ച്, ക്യാമറകൾ എത്താത്ത ഭാഗങ്ങളിലൂടെയാണ് പ്രതികൾ നീങ്ങിയത്. ചിലയിടങ്ങളിൽ കറുത്ത ബാഗുകൾ ഉപയോഗിച്ച് ക്യാമറകളുടെ കാഴ്ച മറച്ചശേഷം പണം പുറത്തേക്ക് കടത്തുകയും ചെയ്തതായി മൊഴിയിൽ പറയുന്നു. എണ്ണൽമുറിയിൽ നിന്ന് എടുത്ത പണം ആദ്യം ക്ഷേത്ര സമുച്ചയത്തിലെ
ക്യാബിൻ ബാഗ് മാത്രം; ഇൻഡിഗോയുടെ ‘ലൈറ്റ്’ ടിക്കറ്റിൽ കുറഞ്ഞ നിരക്കിൽ യാത്ര
ചെക്ക്-ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗ് മാത്രം കൈവശം വച്ച് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതിയുമായി ഇൻഡിഗോ. ‘ഇൻഡിഗോ ലൈറ്റ്’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ എൻട്രി-ലെവൽ ടിക്കറ്റ് ഇക്കോണമി ക്ലാസ് യാത്രക്കാർക്കായാണ് ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെല്ലാം പുതിയ നിരക്ക് ലഭ്യമാകും. ജൂലൈ 1 മുതൽ ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് തുടങ്ങിയ നേരിട്ടുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ‘ഇൻഡിഗോ ലൈറ്റ്’ ടിക്കറ്റുകൾ
നയാര എനർജി ഇന്ധനവില കുറച്ചു; പെട്രോളിന് ₹5, ഡീസലിന് ₹3 കുറവ്
രാജ്യാന്തര ക്രൂഡോയിൽ വില ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി രാജ്യവ്യാപകമായി പെട്രോളിനും ഡീസലിനും വില കുറച്ചു. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുപ്രകാരം പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യത്തെ 7,000-ത്തിലധികം നയാര പെട്രോൾ പമ്പുകളിലാണ് പുതുക്കിയ വില നിലവിൽ വന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനമെടുത്തത്.