ബെംഗളൂരുവിൽ പുതിയ പാർക്കിങ് നയം; ഒഴിഞ്ഞ പ്ലോട്ടുകൾ പാർക്കിങ്ങിന് നൽകിയാൽ 35 വർഷം വരെ നികുതി ഇളവ്
Karnataka
1 min read
3.8k

ബെംഗളൂരുവിൽ പുതിയ പാർക്കിങ് നയം; ഒഴിഞ്ഞ പ്ലോട്ടുകൾ പാർക്കിങ്ങിന് നൽകിയാൽ 35 വർഷം വരെ നികുതി ഇളവ്

ജൂലൈ 1, 2026
0

ബെംഗളൂരുവിലെ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ സ്വകാര്യ ഭൂവുടമകളെ പങ്കാളികളാക്കി പുതിയ പാർക്കിങ് നയം നടപ്പാക്കാനൊരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ). ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ പൊതുപാർക്കിങ്ങിനായി വിട്ടുനൽകുന്ന ഭൂവുടമകൾക്ക് പരമാവധി 35 വർഷം വരെ ഭൂനികുതിയിൽ ഇളവ് നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഓൺ-സ്ട്രീറ്റ് പാർക്കിങ്ങിന് പകരം ഓഫ്-സ്ട്രീറ്റ് പാർക്കിങ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജി.ബി.എയും ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസും സംയുക്തമായാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. 2026-ലെ ഗ്രേറ്റർ ബെംഗളൂരു ഏരിയ

Continue Reading
യു​എ​സി​ൽ വെ​ള്ള​പ്പൊ​ക്കം; കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു
World
0 min read
4.7k

യു​എ​സി​ൽ വെ​ള്ള​പ്പൊ​ക്കം; കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു

ജൂലൈ 1, 2026
0

അമേരിക്കയിലെ കാൻസസ് സംസ്ഥാനത്ത് ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രൊഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ് നെബ്രാസ്കയിലെ ഒമാഹയിൽ താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂസ്റ്റണിൽ നിന്ന് കാറിൽ ഒമാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയ ഭാഗം മുറിച്ചുകടക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പ്രളയജലത്തിൽ ഒഴുകിപ്പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിലാണ് വെങ്കിടേഷിൻ്റെ

Continue Reading
മംഗളൂരുവിൽ മതിൽ തകർന്നുവീണ് മൂന്ന് പേർ മരിച്ചു
Karnataka
0 min read
4.5k

മംഗളൂരുവിൽ മതിൽ തകർന്നുവീണ് മൂന്ന് പേർ മരിച്ചു

ജൂലൈ 1, 2026
0

കനത്ത മഴയെ തുടർന്ന് മംഗളൂരുവിൽ വീടിന് മുകളിലേക്ക് ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ കങ്കനാടിയിലെ നാഗോരി പ്രദേശത്താണ് ദാരുണ അപകടമുണ്ടായത്. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് വീട്ടിനുള്ളിൽ ആറ് പേരുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ മൂന്ന് പേരെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണ (48), അൽക (14), അനുഷ (11) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ

Continue Reading
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ഇന്ന് ഇംഗ്ലണ്ടും ഡിആർ കോംഗോയും ഏറ്റുമുട്ടും; മത്സരം രാത്രി 9.30ന്
Sports
1 min read
4.7k

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ഇന്ന് ഇംഗ്ലണ്ടും ഡിആർ കോംഗോയും ഏറ്റുമുട്ടും; മത്സരം രാത്രി 9.30ന്

ജൂലൈ 1, 2026
0

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ഇന്ന് ഇംഗ്ലണ്ടും ഡിആർ കോംഗോയും നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എത്തിയ ഇംഗ്ലണ്ട് പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ, അട്ടിമറി പ്രതീക്ഷയോടെയാണ് ഡിആർ കോംഗോ കളത്തിലിറങ്ങുന്നത്. ഇന്ന് രാത്രി 9.30നാണ് മത്സരം. ഹാരി കെയിൻ, ജൂഡ് ബെല്ലിംഗ്ഹാം, ബുകയോ സാക്ക തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ഇംഗ്ലണ്ടിന് വലിയ കരുത്താണ്. അതേസമയം വേഗമേറിയ കൗണ്ടർ അറ്റാക്കുകളും ശക്തമായ പ്രതിരോധവുമാകും ഡിആർ കോംഗോയുടെ പ്രധാന

Continue Reading
വിഴിഞ്ഞത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹമരണത്തിൽ ഭർത്താവിനെ ചോദ്യം ചെയ്ത് പൊലീസ്
Kerala
0 min read
5.1k

വിഴിഞ്ഞത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹമരണത്തിൽ ഭർത്താവിനെ ചോദ്യം ചെയ്ത് പൊലീസ്

ജൂലൈ 1, 2026
0

തിരുവനന്തപുരം വിഴിഞ്ഞത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിൻ്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ വിഘ്നേശ്വരിയെ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് വീട്ടിലെത്തിയ ഭർതൃപിതാവ് വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

Continue Reading
അയർലൻഡിലെ തിരിച്ചടിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നേരിടാൻ ഇന്ത്യ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി കാത്ത് ആരാധകർ
Sports
1 min read
4.7k

അയർലൻഡിലെ തിരിച്ചടിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നേരിടാൻ ഇന്ത്യ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി കാത്ത് ആരാധകർ

ജൂലൈ 1, 2026
0

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ പുതിയ വെല്ലുവിളിക്ക് ഇറങ്ങും. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ശ്രേയസ് അയ്യറുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ രണ്ടാമത്തെ ടി20 പരമ്പരയാണിത്. അയർലൻഡിനെതിരെ 2-0ന് പരമ്പര കൈവിട്ടതോടെ ടീമിന് ശക്തമായ തിരിച്ചുവരവ് അനിവാര്യമായിരിക്കുകയാണ്. ഇന്ത്യക്കെതിരെ ആദ്യമായി പരമ്പര നേടുന്ന ടീമെന്ന നേട്ടവും അയർലൻഡ് സ്വന്തമാക്കിയിരുന്നു. അയർലൻഡ്

Continue Reading
കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Kerala
0 min read
4.2k

കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ജൂലൈ 1, 2026
0

കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴ മുന്നിൽ കണ്ടാണ് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ

Continue Reading
ബാംഗ്ളൂരിൽ നിര്യാതനായി
Obituary
0 min read
5.3k

ബാംഗ്ളൂരിൽ നിര്യാതനായി

ജൂലൈ 1, 2026
0

പാലക്കാട് പറളി സ്വദേശിയായ എം പി രവീന്ദ്രൻ (ഉണ്ണി) (64) ബാംഗ്ലൂർ ഹൊയ്‌സാല നഗറിൽ നിര്യാതനായി. ദൂരവാണി നഗർ ജൂബിലി സ്കൂളിലെ മുൻ അധ്യാപികയും ഇപ്പോൾ കൈരളി സ്കൂളിലെ അധ്യാപികയുമായ ഗായത്രി ദേവിയാണ് ഭാര്യ. മക്കൾ : ഗിരീഷ്, ഗൗരവ്മരുമകൾ : അശ്വതി സംസ്‍കാരം ഇന്ന് 12മണിവരെ വീട്ടിലെ പൊതുദർശനത്തിനുശേഷം, 1.30ന് ഹെബ്ബാൾ ഇലക്ട്രിക്ക് ശ്മശാനത്തിൽ നടക്കും.

Continue Reading
ബെംഗളൂരുവിലെ ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മലയാളി യുവാവിനെതിരെ ആരോപണവുമായി കുടുംബം
Karnataka
1 min read
5.0k

ബെംഗളൂരുവിലെ ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മലയാളി യുവാവിനെതിരെ ആരോപണവുമായി കുടുംബം

ജൂലൈ 1, 2026
0

ബെംഗളൂരുവിന് സമീപമുള്ള ചിക്കബല്ലാപുരിലെ ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫിസിയോതെറപ്പിസ്റ്റ് സായ് സുരഭി (26)യെ സഞ്ജീത് ഭീഷണിപ്പെടുത്തിയും മദ്യവും ലഹരിവസ്തുക്കളും മതംമാറ്റാൻ നിർബന്ധിച്ചിരുന്നതായി യുവതിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ സഞ്ജീത് അലി (25) ചികിത്സയിലാണ്. യുവതിയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചതിന്

Continue Reading
വാണിജ്യ എൽപിജി സിലിണ്ടർ വില കുറഞ്ഞു
India
1 min read
4.5k

വാണിജ്യ എൽപിജി സിലിണ്ടർ വില കുറഞ്ഞു

ജൂലൈ 1, 2026
0

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിൻ്റെ വില കുറച്ചു. പുതിയ നിരക്ക് പ്രകാരം സിലിണ്ടറിന് 180 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിൻ്റെ വില 2,951 രൂപയായി. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ എൽപിജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയാണ് കുറവ് രേഖപ്പെടുത്തിയത്.

Continue Reading