മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 250 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഐഎക്സ് 5502 വിമാനത്തിൻ്റെ ശുചീകരണത്തിനിടെയാണ് 22ബി സീറ്റിനുള്ളിൽ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിൽ ലഹരിവസ്തു ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തെ തുടർന്ന് വിമാനക്കമ്പനിയുടെ സെക്യൂരിറ്റി അസോസിയേറ്റ് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്താവള പൊലീസ് എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് ആരാണ് വിമാനത്തിനുള്ളിൽ ഒളിപ്പിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

22ബി സീറ്റിൽ യാത്ര ചെയ്ത യാത്രക്കാരനെയും സംശയമുള്ളവരെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്തിലെ യാത്രാവിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്.

Related Posts