വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച കൈരളി കലാസമിതി സാഹിത്യോത്സവവും പ്രഥമ സാഹിത്യ പുരസ്‌കാരം സമർപ്പണവും നടക്കും. സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, എൻ.എസ് മാധവൻ, ഇ.പി രാജഗോപാലൻ തുടങ്ങിയവർ രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ പങ്കെടുക്കും. മലയാള നോവൽ ‘ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സുഭാഷ് ചന്ദ്രനും ‘ഡിജിറ്റൽ കാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ എൻ.എസ് മാധവനും ‘കഥയുടെ ജീവിതം’ എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലനും സംസാരിക്കും.

തുടർന്ന് മലയാള നാടകവേദിയുടെ ഭൂതവും വർത്തമാനവും ചർച്ച ചെയ്യുന്ന ‘നാടകത്തിലെ പരിണാമ ദിശകൾ’ എന്ന സംവാദം നടക്കും. പ്രകാശ് ബാരെ, ജോസഫ് നീനാസം, ഇ.പി രാജഗോപാലൻ, അനിൽ രോഹിത് എന്നിവർ പങ്കെടുക്കും.
കവിയരങ്ങിൽ ‘സമകാലിക മലയാളം കവിത’ എന്ന വിഷയത്തിൽ കവി റഫീക്ക് അഹമ്മദ് പ്രഭാഷണം നിർവഹിക്കും. കൈരളി കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം വൈകീട്ട് 5:30 ന് നടക്കുന്ന സമാപന സെഷനിൽ എൻ.എസ് മാധവന് സമർപ്പിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്കകാരം. ചടങ്ങിൽ പ്രസിഡൻ്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും.

Related Posts