തമിഴ്നാടിന് കാവേരി നദിയിൽ നിന്ന് പ്രതിദിനം നൽകേണ്ട ജലത്തിൻ്റെ അളവ് 4,000 ക്യുസെക്സിൽ നിന്ന് 2,000 ക്യുസെക്സായി കുറയ്ക്കണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. കടുത്ത വരൾച്ചയും അണക്കെട്ടുകളിലെ ജലലഭ്യത കുറഞ്ഞതും ചൂണ്ടിക്കാട്ടി കാവേരി ജല മാനേജ്മെന്റ് അതോറിറ്റിക്ക് (സിഡബ്ല്യുഎംഎ) സംസ്ഥാനം പരാതി നൽകി.
ജലവിഭവ വകുപ്പ് മന്ത്രി എൻ. ചെലുവരായസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ അളവിൽ തമിഴ്നാടിന് വെള്ളം നൽകുന്നത് പ്രയാസമാണെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24നാണ് തമിഴ്നാടിന് പ്രതിദിനം 4,000 ക്യുസെക്സ് വെള്ളം നൽകാൻ അതോറിറ്റി ഉത്തരവിട്ടത്. എന്നാൽ കെആർഎസ്, ഹാരംഗി, കബിനി, ഹേമാവതി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും ജലലഭ്യതയിൽ പ്രതിസന്ധിയുണ്ടെന്നും കർണാടക ചൂണ്ടിക്കാട്ടി.