സുവർണ്ണ കർണ്ണാടക കേരള സമാജം കന്റോൻമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢഗംഭീരമായും കേരളീയ പാരമ്പര്യത്തിൻ്റെ തനിമ നിലനിർത്തിയും ആഘോഷിച്ചു. സോണൽ ചെയർമാൻ സുധാകരൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്റ്റേറ്റ് പ്രസിഡണ്ട് രാജേന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് സെക്രട്ടറി കെ പി ശശിധരൻ, സ്റ്റേറ്റ് ട്രഷറർ ഫ്രാൻസിസ് പി സി, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കെ ജെ ബൈജു, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജയരാജൻ, സ്റ്റേറ്റ് ജോയിന്റ് ട്രഷറർ മുസ്തഫ, മറ്റ് സോൺ ഭാരവാഹികൾ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അജു ഐ കുത്തൂർ, ജോയിന്റ് കൺവീനർ വിജയലക്ഷ്മി, വനിതാ ചെയർപേഴ്സൻ വീണ ഉണ്ണികൃഷ്ണൻ, യൂത്ത് ചെയർമാൻ രതീഷ് മറ്റു ഓഫീസ് ബെറേർസ്, മറ്റ് യൂത്ത് വിംഗ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും സഹകരണവും ആഘോഷത്തിന് കൂടുതൽ മിഴിവേകി.
കേരളത്തിൻ്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന നാടൻപാട്ടുകൾ, നാടൻ ഓണക്കളികൾ, വിവിധ കലാ-കായിക മത്സരങ്ങൾ എന്നിവ ആഘോഷത്തിന് ആവേശവും നിറപ്പകിട്ടും പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയും എല്ലാവർക്കും ഒരുമയുടെയും സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും മനോഹരമായ അനുഭവമായി. കൂടാതെ, അതിഗംഭീരമായ ഓർക്കസ്ട്രയും പരിപാടിയുടെ മാറ്റുകൂട്ടി.
ഒത്തൊരുമയുടെയും സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം പകർന്ന ഈ ഓണാഘോഷം, പങ്കെടുത്ത എല്ലാവരുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച്ച ഒരു അവിസ്മരണീയ സംഗമമായി മാറി. സോണൽ കൺവീനർ സരിത പ്രകാശിൻ്റെ നന്ദിപ്രകാശനത്തോടെ പരിപാടികൾക്ക് സമാപനമായി.