മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്താൻ കർണാടക സർക്കാർ ആലോചിക്കുന്നു. ഇതിൻ്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ടെന്നും മറുപടികൾക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ദസറ ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള ചെണ്ടവാദ്യ സംഘങ്ങൾ അടക്കമുള്ളവർ കർണാടകയിൽ പരിപാടികൾ അവതരിപ്പിക്കുന്നതും കർണാടകയിലെ കലാകാരന്മാർ മറ്റു സംസ്ഥാനങ്ങളിൽ കലാപ്രകടനങ്ങൾ നടത്തുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര സാംസ്കാരിക കൈമാറ്റത്തിനും വിവിധ സംസ്ഥാനങ്ങളുടെ കലാപാരമ്പര്യം പരിചയപ്പെടുത്തുന്നതിനും ദസറ വേദിയാകുമെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു.

Related Posts