കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ വായിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 82 ഗ്രാം സ്വർണം സിഐഎസ്എഫ് പിടികൂടി. ബുധനാഴ്ചയാണ് സംഭവം.

സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്വർണക്ക്യാപ്സ്യൂളുകൾ യാത്രക്കാരൻ്റെ വായിൽ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്യാപ്സ്യൂളുകൾ പുറത്തെടുക്കാൻ യാത്രക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിഐഎസ്എഫ് പുറത്തുവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതും യാത്രക്കാരൻ വായിൽ ഒളിപ്പിച്ചിരുന്ന ക്യാപ്സ്യൂളുകൾ പുറത്തെടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. പിടികൂടിയ സ്വർണത്തിൻ്റെ ഉറവിടവും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിനായി അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Posts