രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസ് ജൂലൈ 17ന് ഫ്ലാഗ് ഓഫ് ചെയ്യും
India
1 min read
4.9k

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസ് ജൂലൈ 17ന് ഫ്ലാഗ് ഓഫ് ചെയ്യും

ജൂലൈ 7, 2026
0

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസ് ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്–സോനിപ്പത്ത് റൂട്ടിലൂടെയാണ് ‘നമോ ഗ്രീൻ റെയിൽ’ എന്ന പേരിലുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനിന് റെയിൽവേ മന്ത്രാലയം സർവീസ് നടത്താൻ അനുമതി നൽകി. പരിസ്ഥിതി സൗഹൃദവും മലിനീകരണം കുറയ്ക്കുന്നതുമായ ഹൈഡ്രജൻ സാങ്കേതികവിദ്യയാണ് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്.

Continue Reading
റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നത്തിന് വിരാമം;  പോർച്ചുഗലിനെ പുറത്താക്കി സ്പെയിൻ
Sports
1 min read
4.4k

റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നത്തിന് വിരാമം; പോർച്ചുഗലിനെ പുറത്താക്കി സ്പെയിൻ

ജൂലൈ 7, 2026
0

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കിരീടമെന്ന സ്വപ്നം വീണ്ടും പൂവണിയാതെ അവസാനിച്ചു. പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൻ്റെ ഇൻജുറി ടൈമിൻ്റെ ആദ്യ മിനിറ്റിൽ മിക്കെൽ മെറീനോ നേടിയ ഗോളാണ് സ്പെയിനിന് വിജയവും അവസാന എട്ടിലേക്കുള്ള ടിക്കറ്റും സമ്മാനിച്ചത്. വേഗത്തിൽ എടുത്ത ഫ്രീകിക്കിൽ നിന്ന് ഫെറാൻ ടോറസ് നൽകിയ പാസ് മെറീനോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലുടനീളം ഇരു ടീമുകളും

Continue Reading
‘അമ്മ’യിൽ ഭിന്നത രൂക്ഷം; രാജി പ്രഖ്യാപിച്ച് രേവതിയും പത്മപ്രിയയും
Kerala
1 min read
3.8k

‘അമ്മ’യിൽ ഭിന്നത രൂക്ഷം; രാജി പ്രഖ്യാപിച്ച് രേവതിയും പത്മപ്രിയയും

ജൂലൈ 6, 2026
0

താരസംഘടനയായ ‘അമ്മ’യിൽ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും രാജിക്കാര്യം അറിയിച്ചത്. സംഘടനയിൽ നിലവിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് വ്യക്തമാക്കിയ ഇരുവരും, കഴിഞ്ഞ ഒരു ദശാബ്ദമായി വിവിധ വിഷയങ്ങളിൽ മാറ്റത്തിനായി ശ്രമിച്ചെങ്കിലും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ചത് മൗനവും അകൽച്ചയുമാണെന്ന് കുറിപ്പിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നുവെന്നും, പിന്നീട് പൊതുശ്രദ്ധ കുറഞ്ഞതോടെ

Continue Reading
മണിപ്പുരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രണ്ട് ജവാൻമാർ വീരമൃത്യു
India
0 min read
4.1k

മണിപ്പുരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രണ്ട് ജവാൻമാർ വീരമൃത്യു

ജൂലൈ 6, 2026
0

മണിപ്പുരിലെ ഉഖ്രുൽ ജില്ലയിൽ അസം റൈഫിൾസ് സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ സായുധ ആക്രമണം നടന്നു. സംഭവത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ നിരവധി പേർക്ക് പരിക്കേറ്റു. ഐഇഡി സ്ഫോടനം നടത്തിയാണ് ആദ്യം ആക്രമണം ആരംഭിച്ചത്. തുടർന്ന് ആക്രമികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാഗാ വിഘടനവാദി സംഘങ്ങളുടെ പങ്കാണ് അന്വേഷണസംഘം സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ ഉഖ്രുൽ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ ശക്തമാക്കി. ആക്രമണത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ സൈന്യവും മറ്റ്

Continue Reading
ലഹരി വിരുദ്ധ പോരാട്ടത്തിന് ഒരുമിച്ച് മലയാളി സംഘടനകൾ; AFOIയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ
Association News
1 min read
4.9k

ലഹരി വിരുദ്ധ പോരാട്ടത്തിന് ഒരുമിച്ച് മലയാളി സംഘടനകൾ; AFOIയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ

ജൂലൈ 6, 2026
0

ലഹരി ഉപയോഗം എന്ന മാരക വിപത്തിനെതിരെ രൂപീകരിച്ച കൂട്ടായ്മയായ ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(Reg) സംഘടിപ്പിച്ച മലയാളി സംഘടനകളുടെ സമ്മേളനം ജൂലൈ അഞ്ചിന് ശിവാജി നഗറിലുള്ള ഇംപീരിയൽ റസ്റ്റോറന്റിൽ വെച്ച് നടന്നു. ബാംഗ്ലൂരു നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ എം കെ ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ അഫോയ്‌ ചെയർമാൻ പി എ ഐസക് ജൂലൈ 25 ശനിയാഴ്ച സെന്റ് ക്ലാരറ്റ് കോളേജ് ജാലഹള്ളിയിൽ വച്ച് നടക്കുന്ന ഉദ്ഘാടനത്തിന് എല്ലാ സംഘടനകളുടെയും

Continue Reading
സിംബാബ്‌വെ ടി20 പരമ്പര; സഞ്ജു പുറത്ത്, ശ്രേയസ് നായകൻ
Sports
0 min read
4.4k

സിംബാബ്‌വെ ടി20 പരമ്പര; സഞ്ജു പുറത്ത്, ശ്രേയസ് നായകൻ

ജൂലൈ 6, 2026
0

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മോശം ഫോമിനെ തുടർന്ന് മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കി. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന സഞ്ജുവിന് ഇത്തവണ ടി20 ടീമിൽ ഇടം ലഭിച്ചില്ല. ശ്രേയസ് അയ്യറാണ് ടീമിനെ നയിക്കുക. തിലക് വർമയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ജൂലൈ 23 മുതൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ

Continue Reading
റൊണാൾഡോയും മെസിയും നോക്കൗട്ട് പോരാട്ടത്തിന്; പോർച്ചുഗൽ–സ്പെയിൻ പോരാട്ടത്തിന് പിന്നാലെ അർജന്റീന–ഈജിപ്ത്
Sports
1 min read
3.8k

റൊണാൾഡോയും മെസിയും നോക്കൗട്ട് പോരാട്ടത്തിന്; പോർച്ചുഗൽ–സ്പെയിൻ പോരാട്ടത്തിന് പിന്നാലെ അർജന്റീന–ഈജിപ്ത്

ജൂലൈ 6, 2026
0

ലോകകപ്പ് പ്രീക്വാർട്ടറിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നിൽ പോർച്ചുഗലും സ്പെയിനും നേർക്കുനേർ. ഡാലസിൽ നടക്കുന്ന ഇബീരിയൻ ഡെർബിയിൽ വിജയിക്കുന്ന ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. സ്പെയിൻ ഇതുവരെ ടൂർണമെന്റിൽ ഒരു ഗോളുപോലും വഴങ്ങാതെ മികച്ച ഫോമിലാണ്. ഓസ്ട്രിയക്കെതിരായ 3-0 ജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് അവർ ഇറങ്ങുന്നത്. മറുവശത്ത്, ക്രൊയേഷ്യയെ 2-1ന് തോൽപ്പിച്ചാണ് പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിൻ്റെ പ്രതീക്ഷ. റൊണാൾഡോയുടെ അനുഭവസമ്പത്തും ലമിൻ യമാലിൻ്റെ യുവത്വവും തമ്മിലുള്ള പോരാട്ടമാകും മത്സരത്തിലെ പ്രധാന ആകർഷണം.

Continue Reading
പിഎസ്‌സിക്ക് തിരിച്ചടി; വിവാദ നിയമന പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്
Kerala
0 min read
4.8k

പിഎസ്‌സിക്ക് തിരിച്ചടി; വിവാദ നിയമന പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

ജൂലൈ 6, 2026
0

സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. പിഎസ്‌സിയുടെ ശക്തമായ എതിർപ്പുകൾ മറികടന്നാണ് കമ്മീഷൻ്റെ നിർണായക നടപടി. അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് ഏഴ് ദിവസത്തിനകം ഉത്തരക്കടലാസ്, അഭിമുഖ മാർക്ക്, മറ്റ് അനുബന്ധ രേഖകൾ എന്നിവ കൈമാറണമെന്നാണ് കമ്മീഷൻ്റെ നിർദേശം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഇതുവരെ പിഎസ്‌സി നൽകാതിരുന്ന വിവരങ്ങളാണ് ഇനി പുറത്തുവരുന്നത്. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ

Continue Reading
ഓണക്കാലത്ത് യാത്രക്കാർക്ക് സന്തോഷവാർത്ത; കേരളത്തിന് നൂറ് പ്രത്യേക ട്രെയിനുകൾ
India
0 min read
4.8k

ഓണക്കാലത്ത് യാത്രക്കാർക്ക് സന്തോഷവാർത്ത; കേരളത്തിന് നൂറ് പ്രത്യേക ട്രെയിനുകൾ

ജൂലൈ 6, 2026
0

ഓണയാത്രക്കാർക്ക് ആശ്വാസവാർത്തയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ വർധിച്ച ആവശ്യകത കണക്കിലെടുത്താണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ റൂട്ടുകളിലായി ഈ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും തിരക്ക് കുറയ്ക്കാനുമാണ് റെയിൽവേയുടെ തീരുമാനം. സർവീസുകളുടെ റൂട്ടുകൾ, തീയതികൾ, സമയക്രമം എന്നിവ ഉടൻ പ്രഖ്യാപിക്കുമെന്ന്

Continue Reading
ശ്രീലങ്കൻ ജയിലിൽ രൂക്ഷ സംഘർഷം; 25 മരണം, നൂറിലേറെ പേർക്ക് പരിക്ക്
India
0 min read
4.7k

ശ്രീലങ്കൻ ജയിലിൽ രൂക്ഷ സംഘർഷം; 25 മരണം, നൂറിലേറെ പേർക്ക് പരിക്ക്

ജൂലൈ 6, 2026
0

ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ ഉണ്ടായ രൂക്ഷ സംഘർഷത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ജയിലിനുള്ളിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് രക്തരൂക്ഷിത സംഘർഷത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം തടവുകാർ തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ജയിലിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു. അക്രമാസക്തരായ തടവുകാരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. നിലവിൽ 23

Continue Reading