സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മോശം ഫോമിനെ തുടർന്ന് മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കി. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന സഞ്ജുവിന് ഇത്തവണ ടി20 ടീമിൽ ഇടം ലഭിച്ചില്ല. ശ്രേയസ് അയ്യറാണ് ടീമിനെ നയിക്കുക. തിലക് വർമയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ജൂലൈ 23 മുതൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കൗമാരതാരം വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം ലഭിച്ചു. സ്‌ഫോടനാത്മക ബാറ്റർ റിങ്കു സിംഗും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും മാറ്റം വരുത്തി. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി ഓൾറൗണ്ടർ ശിവം ദുബെയെ ഉൾപ്പെടുത്തി.

ഇന്ത്യൻ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, വരുണ്‍ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ്.

Related Posts