ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ ശു​ഭ്മാ​ന്‍ ഗി​ല്‍ നയിക്കും. പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ശ്രേ​യ​സ് അ​യ്യ​ര്‍ വൈ​സ് ക്യാ​പ്റ്റ​നാ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ക​ളി​ച്ച് ഫോ​മും ഫിറ്റ്നസ്സ് തെ​ളി​യി​ച്ചി​ട്ടും പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യെ ഒ​രി​ക്ക​ല്‍ കൂ​ടി സെ​ല​ക്ട​ർ​മാ​ർ ത​ഴ​ഞ്ഞു. ശ്രേ​യ​സി​നെ ഫി​റ്റ്‌​നെ​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും ടീ​മി​ലു​ൾ​പ്പെ​ടു​ത്തു​ക. ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി റി​ഷ​ഭ് പ​ന്തും ടീ​മി​ലെ​ത്തി. മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ര്‍​ഷി​ത് റാ​ണ, പ്ര​സി​ദ് കൃ​ഷ്ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ര്‍​ക്കൊ​പ്പം പേ​സ് ഓ​ള്‍ റൗ​ണ്ട​റാ​യ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും ടീ​മി​ലി​ടം നേ​ടി.

വി​രാ​ട് കോ​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ഏ​ക​ദി​ന ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ റി​സ​ര്‍​വ് ഓ​പ്പ​ണ​റാ​യി യ​ശ​സ്വി ജ​യ്സ്വാ​ളി​നെ ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി. ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​ര്‍.

Related Posts