ഏഷ്യാകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ ഹർദിക് പാന്ധ്യ ഫൈനലിൽ കളിക്കില്ല. റിങ്കുസിംഗ് ഇന്ത്യക്കായി കളിക്കും. പാക്കിസ്ഥാൻ കഴിഞ്ഞ കളിയിലെ അതെ ടീമിനെ നിലനിർത്തി. ഇന്ന് രാത്രി 8 മണിക്കാണ് ഫൈനൽ മത്സരം ആരംഭിക്കുക.
ഇന്ത്യൻ ടീം : അഭിഷേക് ശർമ്മ, ശുഭമാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കുസിംഗ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി