നോർക്ക റൂട്ട്സ് കേരള സമാജം നോർത്ത് വെസ്റ്റുമായി സഹകരിച്ചു നടത്തുന്ന നോർക്ക ഇൻഷുറൻസ് മേള നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ആർ.മുരളീധർ അധ്യക്ഷത വഹിച്ചു. നിരവധി പേർ പുതിയ കാർഡിനും ഇൻഷുറൻസിനുമുള്ള അപേക്ഷ സമർപ്പിച്ചു. നോർക്ക റൂട്ട്സ് പദ്ധതികളെക്കുറിച്ചു റീസ രഞ്ജിത്ത് വിവരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്‌തു.

പ്രവാസി മലയാളികൾക്ക് ഉപകാരപ്രദമായ നോർക്ക ഐഡി – ഇൻഷുറൻസിന് പുതുതായി അപേക്ഷിക്കുന്നതിനും, നിലവിലുള്ളവ പുതുക്കുന്നതിനും, ആരോഗ്യ ഇൻഷ്യൂറൻസിൽ അംഗമാകുന്നതിനും ഒക്ടോബർ 4 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ അവസരമുണ്ടാകും.
സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയിൻ്റ് സെക്രട്ടറിമാർ വിശ്വനാഥൻ പിള്ള, സി പി മുരളി, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9980047007 / 9845020487

Related Posts