ലഹരി ഉപയോഗം എന്ന മാരക വിപത്തിനെതിരെ രൂപീകരിച്ച കൂട്ടായ്മയായ ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(Reg) സംഘടിപ്പിച്ച മലയാളി സംഘടനകളുടെ സമ്മേളനം ജൂലൈ അഞ്ചിന് ശിവാജി നഗറിലുള്ള ഇംപീരിയൽ റസ്റ്റോറന്റിൽ വെച്ച് നടന്നു. ബാംഗ്ലൂരു നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ എം കെ ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ അഫോയ്‌ ചെയർമാൻ പി എ ഐസക് ജൂലൈ 25 ശനിയാഴ്ച സെന്റ് ക്ലാരറ്റ് കോളേജ് ജാലഹള്ളിയിൽ വച്ച് നടക്കുന്ന ഉദ്ഘാടനത്തിന് എല്ലാ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിച്ചു.

പ്രസിഡണ്ട് ബിനു ദിവാകരൻ, ജനറൽ സെക്രട്ടറി അഡ്വ ബുഷ്‌റ വളപ്പിൽ, ട്രഷറർ ജോജു വർഗ്ഗീസ്, ഹോപ്പ് സൊസൈറ്റി സ്ഥാപകനും അഫോയ്‌ ഉപദേശകനുമായ ഫാ.ജോർജ് കണ്ണന്താനം എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിനായുള്ള വ്യത്യസ്ത കമ്മിറ്റികൾ രൂപീകരിച്ചു .കോർ കമ്മിറ്റി കൺവീനറായി സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു. അഫോയ്‌ മെമ്പർഷിപ് തുടർന്ന് വിവിധ സംഘടനാ പ്രതിനിധികൾ സംസാരിക്കുകയും തങ്ങളുടെ സഹായസഹകരണങ്ങൾ അറിയിക്കുകയും ചെയ്തു.

എംഎംഎ, എഐകെഎംസിസി, കെ എൻ എസ് എസ്, എസ് എൻ ഡി പി, ഡ്രീം ഇൻഡ്യ ഫൗണ്ടേഷൻ കേരള സമാജം, സുവർണ്ണ കർണാടക കേരള സമാജം, മലയാളം മിഷൻ കർണാടക ചാപ്റ്റർ, എയ്മ, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ, കർണാടക പ്രവാസി കോൺഗ്രസ്, കർണാടക മലയാളി കോൺഗ്രസ്‌ യുണൈറ്റഡ് മലയാളി ഫെഡറേഷൻ, സ്‌മൈൽ ചാരിറ്റബിൾ സൊസൈറ്റി, ഹിറ വെൽഫെയർ അസോസിയേഷൻ, എന്നീ സംഘടനാ പ്രതിനിധികൾ, ചടങ്ങിൽ സംസാരിച്ചു. അഫോയ് യൂത്ത് വിംഗ് പ്രതിനിധികളായ അർച്ചന, അഭയ്, ജീവൻ, അഭിഷേക് എന്നിവർ പങ്കെടുത്തു.

ഈ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിലുള്ള സന്തോഷവും ഒപ്പം തങ്ങൾക്ക്(യൂത്തിന്)ഈ മേഖലയിൽ നല്ല സംഭാവനകൾ നൽകാൻ കഴിയുമെന്ന പ്രത്യാശയും അറിയിച്ചു. ചില സുമനസ്സുകൾ അഫോയ്‌ പ്രവർത്തനഫണ്ടിലേക്ക് സംഭാവന നൽകിക്കൊണ്ട് മാതൃകയായി. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘Wings of Hope- An Inspiring Journey’ എന്ന സുവനീറിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുകയും, ബാംഗ്ലൂരിൻ്റെ വിവിധ സ്ഥലങ്ങളിൽ, അഫോയ്‌ യൂത്ത് ക്യാമ്പ് സംഘടിപ്പിക്കാനുള്ള അവസരത്തെക്കുറിച്ചും യോഗം ആഹ്വാനം ചെയ്തു.

നാസർ നീലസാന്ദ്രയുടെ ‘ഇതൊരു മനുഷ്യൻ്റെ മരണകഥയല്ല’ എന്ന കവിത സദസ്സിൻ്റെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി. ‘ഞങ്ങളും, നിങ്ങളുമല്ല – നമ്മൾ ഒന്നിച്ച് ഈ സാമൂഹ്യവിപത്തിനെതിരെ പോരാടണ’മെന്ന് യോഗം വിലയിരുത്തി. ടോമി ജെ ആലുങ്കൽ, ജോർജ് ജേക്കബ്, മെറ്റി കെ ഗ്രേസ്, റെനോൾഡ് സണ്ണി, നന്ദകുമാർ കൂടത്തിൽ, നല്ലൂർ നാരായണൻ, വി എൽ ജോസഫ്, ശംസുദ്ധീൻ കൂടാളി, അടൂർ രാധാകൃഷ്ണൻ, അബ്ദുൽ ലത്തീഫ്, റഹീം ചാവശ്ശേരി, മഹറൂഫ്,സുബൈർ കായക്കൊടി, കബീർ, ടി സി മുനീർ, ജാഷിർ പൊന്ന്യം, പ്രഫുൽ കണ്ടത്ത്, രജനി ജയപ്രകാശൻ, സന്ധ്യ അനിൽ, റെജി രാജേഷ്, സാജിത കെ കെ, ഷാഹിന ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂത്ത് വിങ്ങ് ഭാരവാഹിയായ ജിയോ ആൻ ടോമിൻ്റെ നന്ദി പ്രഭാഷണത്തോടെ യോഗം അവസാനിച്ചു.

Related Posts