രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസ് ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്–സോനിപ്പത്ത് റൂട്ടിലൂടെയാണ് ‘നമോ ഗ്രീൻ റെയിൽ’ എന്ന പേരിലുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനിന് റെയിൽവേ മന്ത്രാലയം സർവീസ് നടത്താൻ അനുമതി നൽകി. പരിസ്ഥിതി സൗഹൃദവും മലിനീകരണം കുറയ്ക്കുന്നതുമായ ഹൈഡ്രജൻ സാങ്കേതികവിദ്യയാണ് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്.

സർവീസ് ആരംഭിക്കുന്നതോടെ ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. നിലവിൽ ജർമനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

പത്ത് കോച്ചുകളുള്ള ട്രെയിനിന് മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുമെങ്കിലും, സർവീസ് മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലായിരിക്കും നടത്തുക. പരിസ്ഥിതി സംരക്ഷണത്തിനും ഹരിത ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി നിർണായക ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

Related Posts