അമേരിക്കയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു; ബെൽജിയത്തിന് വമ്പൻ ജയം
ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയം ആതിഥേയരായ അമേരിക്കയെ 4-1ന് തകർത്തു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സിയാറ്റിലിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബെൽജിയം അമേരിക്കൻ പ്രതിരോധത്തിലെ പിഴവുകൾ ഫലപ്രദമായി മുതലാക്കി. ബെൽജിയത്തിനായി ചാൾസ് ഡെ കെറ്റലരെ ഇരട്ടഗോൾ നേടി തിളങ്ങിയപ്പോൾ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഹൻസ് വനകൻ ഒരു ഗോളും ഇൻജുറി ടൈമിൽ റൊമേലു ലുക്കാക്കു മറ്റൊരു ഗോളും നേടി വിജയം ഉറപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എഐകെഎംസിസിയുടെ പങ്ക് മാതൃകാപരം: മന്ത്രി യു.ടി.ഖാദർ
മടിക്കേരിയിൽ പുതുതായി ആരംഭിച്ച ആൾ ഇന്ത്യ കെഎംസിസി ഓഫീസിൻ്റെ ഉദ്ഘാടനം കർണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി യു.ടി ഖാദർ നിർവഹിച്ചു. സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി എഐകെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജാതി-മത ഭേദമന്യേ പാവപ്പെട്ടവർക്ക് മികച്ച ചികിത്സയും സഹായവും എത്തിക്കുന്നതിൽ സംഘടനയുടെ പ്രവർത്തനം അഭിനന്ദനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എഐകെഎംസിസി നാഷണൽ ജനറൽ സെക്രട്ടറി എം.കെ നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരളത്തിൻ്റെ താളപെരുമ ബെംഗളൂരുവിൽ; താളമേളങ്ങളുടെ വിസ്മയം തീർത്ത് രുദ്രാക്ഷം
കേരളത്തിൻ്റെ തനത് പാരമ്പര്യകലകളായ ഇടയ്ക്ക, അഷ്ടപദി, ചെണ്ടമേളം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി രുദ്രാക്ഷം സെന്റർ ഫോർ ആർട്സ് & കൾച്ചർ വിദ്യാരണ്യപുരയിൽ സംഘടിപ്പിച്ച അരങ്ങേറ്റ പരിപാടി “ത്രിലോചന അരങ്ങേറ്റം” ശ്രദ്ധേയമായി. സാംസ്കാരിക സംഘടനയായ രുദ്രാക്ഷത്തിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി സാംസ്കാരിക പ്രവർത്തകരും കലാസ്വാദകരും പങ്കെടുത്തു. മീനാക്ഷി ബൈരേ ഗൗഡ, ലക്ഷ്മി ഹരി, ഹരി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഇടയ്ക്കയുടെയും അഷ്ടപദിയുടെയും അരങ്ങേറ്റത്തിൽ അനു അശോക് കുമാർ, സ്മേര
SKJM ബാംഗ്ലൂർ ജില്ലാ തഖ്‌വിയ സ്വദർ സംഗമവും മർഹൂം ത്വഖാ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീംൻ ബാംഗ്ലൂർ ജില്ലാ തഖ്‌വിയ സംഗമവും സമസ്ത മുശവറ മെമ്പറായിരുന്ന മർഹൂം ത്വാഖാ ഉസ്താദ് അനുസമരണവും ഡബിൾ റോഡ് ദാറുൽ ഹുദ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. SKJM ബാംഗ്ലൂർ ജില്ലാ പ്രസിഡണ്ട് അബ്ദു റസാഖ് ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹാഫിള് ഫൈസൽ മുസ്‌ലിയാർ ഖിറാഅത്തും SKJM ബാംഗ്ലൂർ ജില്ലാ സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും പറഞ്ഞു. ബാംഗ്ലൂർ ജില്ലാ പ്രസിഡണ്ട് അബ്ദു റസാഖ് ഫൈസിയുടെ
ബെംഗളൂരുവിൽ ഓട്ടോ യാത്ര ഇനി സുതാര്യം; മീറ്റർ നിരക്ക് മാത്രം ഈടാക്കണം
ബെംഗളൂരുവിലെ ഓട്ടോ യാത്രക്കാർക്ക് ആശ്വാസമായി പുതിയ നടപടി. ഇനി മുതൽ നഗരത്തിലെ ഓട്ടോറിക്ഷകൾ സർക്കാർ നിശ്ചയിച്ച മീറ്റർ നിരക്കിൽ മാത്രമേ സർവീസ് നടത്താവൂ. യാത്രക്കാരിൽ നിന്ന് ഇഷ്ടാനുസരണം അധിക നിരക്ക് ഈടാക്കുന്നത് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. പുതിയ നിർദേശത്തിൻ്റെ ഭാഗമായി എല്ലാ ഓട്ടോറിക്ഷകളിലെയും ഡിജിറ്റൽ മീറ്ററുകൾ പുതുക്കി ക്രമീകരിക്കാനും നിർബന്ധമാക്കിയിട്ടുണ്ട്. മീറ്റർ ഉപയോഗിക്കാതെ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കുകയോ സർവീസ് നിഷേധിക്കുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്
ഏഷ്യ-പസഫിക് രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കും: പ്രധാനമന്ത്രി
ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പ്രതിരോധ, സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള ത്രിരാഷ്ട്ര സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന് കൂടുതൽ കരുത്തേകുന്നതായിരിക്കും ഈ സന്ദർശനമെന്ന് മോദി പറഞ്ഞു. ഏഷ്യ-പസഫിക് മേഖലയുമായി തന്ത്രപ്രധാനമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനും സാമ്പത്തിക-പ്രതിരോധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും സന്ദർശനം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ
ബെംഗളൂരുവിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി; മലയാളി യുവതിയെയും മകനെയും രക്ഷപ്പെടുത്തി
ബെംഗളൂരുവിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ മലയാളി യുവതിയെയും നാല് വയസ്സുള്ള മകനെയും പൊലീസ് സുരക്ഷിതമായി താഴെയിറക്കി. ദൊഡ്ഡകനാലി മേഖലയിലായിരുന്നു സംഭവം. കുടുംബപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി മകനുമായി വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വിവരം ലഭിച്ചതോടെ ഹുളിമാവ് പോലീസ് ഇൻസ്പെക്ടർ ജഗദീഷിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ദീർഘനേരത്തെ കൗൺസിലിംഗിനും ചർച്ചകൾക്കും ഒടുവിൽ അദ്ദേഹം ആ സ്ത്രീയെ താഴെയിറങ്ങാൻ പ്രേരിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ
ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ സംഘടിപ്പിച്ചു
ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30ന് ചടങ്ങുകൾ ആരംഭിച്ചു, ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി ആധിഷ് ശാന്തി, സുരേഷ് എന്നിവർ കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ ദീപ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സണ്‍ വത്സലമോഹന്‍, വനിതാ വിഭാഗം വൈസ്ചെയർപേഴ്സണ്‍ ശ്രീജ സുഗതൻ, വൈസ് പ്രസിഡണ്ട് ലോലമ്മ
കരൂർ റാലി ദുരന്തം; സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ഡിഎംകെ, ഹർജി ഇന്ന് സുപ്രീംകോടതിയിൽ
കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ കരൂരിൽ ടി.വി.കെ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് ഡിഎംകെ കോടതിയെ സമീപിച്ചത്. ടി.വി.കെ അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിമാരുൾപ്പെടെയുള്ളവർ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ ആരോപണം. ഇത് അന്വേഷണത്തിൻ്റെ സുതാര്യതയെ ബാധിക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുമരാമത്ത് മന്ത്രി ആദവ് അർജുൻ അടുത്തിടെ നടത്തിയ ചില പരസ്യപ്രസ്താവനകളും
ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ബെന്നിഗാനഹള്ളി മെട്രോയിലേക്ക് പുതിയ ഫീഡർ ബസ് സർവീസ് ആരംഭിച്ചു
ബെംഗളൂരുവിലെ പൊതുഗതാഗത സൗകര്യം കൂടുതൽ ശക്തിപ്പെടുത്താൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (BMRCL)യും ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (BMTC)യും ചേർന്ന് പുതിയ ഫീഡർ ബസ് സർവീസ് ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ വിപ്രോ ഗേറ്റിനെയും ബെന്നിഗാനഹള്ളി മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സർവീസാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മെട്രോ യാത്രക്കാർക്ക് അവസാന മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹൊസൂർ റോഡ്, ഹരലൂർ, സർജാപുര