ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30ന് ചടങ്ങുകൾ ആരംഭിച്ചു, ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി ആധിഷ് ശാന്തി, സുരേഷ് എന്നിവർ കാർമ്മികത്വം വഹിച്ചു.

ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ ദീപ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സണ്‍ വത്സലമോഹന്‍, വനിതാ വിഭാഗം വൈസ്ചെയർപേഴ്സണ്‍ ശ്രീജ സുഗതൻ, വൈസ് പ്രസിഡണ്ട് ലോലമ്മ സത്യവാൻ, ജോയിന്റ് സെക്രട്ടറി അജികുമാർ, മെമ്പർ ഇൻ ചാർജ്ജുമാരായ ജ്യോതിശ്രീ സത്യവാൻ, അനിൽ എസ് പണിക്കർ, ഗിരിജസുഗതൻ, യശോദവിജയൻ എന്നിവരും, ഉമേഷ് ശർമ, പൂജാരി മനോജ് കെ.വിശ്വനാഥന്‍, സോന, അനിത രാജേന്ദ്രൻ, ശിവദാസൻ, സുമതിയമ്മ, തുളസി മറ്റ് സമിതി ഭാരവാഹികൾ എന്നിവരും ചേർന്ന് നേതൃത്വം നൽകി.

ഉച്ചയ്ക്ക് 1 മണിക്ക് കർപ്പൂര ആരതിയെ തുടർന്നുള്ള അന്നദാനത്തോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചതായി സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts