സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 4ന് വിവിധ പരിപാടികളോടെ നടക്കും.
ഷെട്ടിഹള്ളി DRLS പാലസിൽ രാവിലെ 9.30 മുതൽ നടക്കുന്ന പരിപാടിയിൽ സമന്വയ കുടുംബാംഗങ്ങളുടെ കലാവൈഭവം മാറ്റുരയ്ക്കുന്ന കലാപരിപാടികൾക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഒട്ടേറെ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
ഉച്ചയ്ക്ക് നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കലാസ്വാദകർക്കായി കേരളത്തിൽ നിന്നെത്തുന്ന കലാകാരന്മാരുടെ കലാപരിപാടികൾ ഉണ്ടായിരിക്കും.എല്ലാ സമന്വയ കുടുംബാംഗങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 99866 03973, 63648 57931