ഓണക്കാലത്ത് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 61.37 കോടി രൂപ സ്വന്തമാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.

ഓണത്തിന് ഒരാഴ്ച മുമ്പാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഓണ ദിവസങ്ങളിലും തുടർന്നുള്ള ദിവസങ്ങളിലേക്കുമുള്ള ടിക്കറ്റുകൾക്ക് മികച്ച ബുക്കിങ് ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജിസിസി ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണവും കളക്ഷനും ലഭിക്കുന്നുണ്ട്.

ഭാവന സ്റ്റുഡിയോസും സംവിധായകൻ ഗിരീഷ് എ.ഡിയും ‘പ്രേമലു’വിന് ശേഷം വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നുണ്ട്. അതേസമയം, ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

റിലീസിന് പിന്നാലെ ലഭിച്ച മികച്ച പ്രതികരണം ബോക്‌സ് ഓഫീസ് കളക്ഷനിലും പ്രതിഫലിക്കുന്നതോടെ ചിത്രം അടുത്ത ദിവസങ്ങളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ. ഓണം റിലീസുകളിൽ ശ്രദ്ധേയ വിജയമായി മാറാനുള്ള ഒരുക്കത്തിലാണ് ചിത്രം.

Related Posts