കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ മാവേലി തമ്പുരാനെ വരവേറ്റികൊണ്ട് ഓണാഘോഷമായി നടത്തി. കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറിപ്പും ജനറൽ സെക്രട്ടറി ടി വി നാരായണൻ ചേർന്നു ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കരയോഗം പ്രസിഡണ്ട് മുരളി നായർ ഹൊസമജലു അധ്യക്ഷത വഹിക്കുകയും സെക്രട്ടറി വി എം സതീശൻ അടുത്തുകളെ സ്വാഗതം ആശംസിക്കുകയും ചെയ്‌തു. മുഖ്യാതിഥിയായി ദേശീയ അവാർഡ് ജേതാവായ രാധാകൃഷ്ണൻ മാണിക്കോത്ത്, മംഗളൂരു ദക്ഷിണ എം എൽ എ വേദവ്യാസ കാമത്ത്, മംഗളൂരു എം എൽ സി ഇവാൻ ഡിസോസ, കെ എൻ എസ് എസ് വൈസ് ചെയർമാൻ മോഹന കുമാർ, ട്രഷറർ എൻ വിജയ കുമാർ, ജോയിൻ്റ് ജനറൽ സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു. കരയോഗങ്ങളുടെ കലാ പരിപാടികളും, വടംവലി മത്സരം എന്നിവ അരങ്ങേറി.

Related Posts