കെ.എൻ.എസ്.എസ് ഇന്ദിരാനഗർ കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് ഇന്ദിരാനഗർ കരയോഗത്തിൻ്റെ 2026-28 വർഷത്തേക്കുള്ള കരയോഗം ഭാരവാഹികളെ ഇന്ദിര നഗർ ഇ സി എ ക്ലബ്ബിൽവച്ച് നടന്ന വാർഷിക ജനറൽബോഡി യോഗത്തിൽവച്ച് തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി ബി ജയപ്രകാശ് (പ്രസിഡണ്ട്)എസ് പി കുമാർ (വൈസ് പ്രസിഡണ്ട്)സജിത് കെ നായർ (സെക്രട്ടറി)ആനന്ദ് പ്രകാശ് വാസുദേവൻ (ജോയിൻ്റ് സെക്രട്ടറി)സുരേഷ് കുമാർ കെ (ട്രഷറർ)രാജേഷ് ബി (ജോയിൻ്റ് ട്രഷറർ) സനൽ കുമാരൻ നായർ, കെ വിജയ കുമാർ, വി കെ കൊച്ചു കുമാർ
മോദിക്ക് ഇന്തോനേഷ്യയുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി
ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ബിന്താങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യ സന്ദർശനത്തിനിടെയാണ് പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ പുരസ്‌കാരം കൈമാറിയത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി ഇതോടെ മോദി ചരിത്രത്തിൽ ഇടംനേടി. ഇന്തോനേഷ്യൻ റിപ്പബ്ലിക്കിൻ്റെ ഐക്യം, സമൃദ്ധി, രാജ്യാന്തര സഹകരണം എന്നിവയ്ക്കായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പരമോന്നത പുരസ്‌കാരം നൽകുന്നത്. ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ
വയനാട് കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് മരണം, ഏഴ് പേർ ചികിത്സയിൽ, തിരച്ചിൽ തുടരുന്നു
വയനാട് കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി തുടരുകയാണ്. തുരങ്കപാത നിർമാണമേഖലയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിർമാണ ജോലികൾക്കായി എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മണ്ണിടിച്ചിലിൽ തൊഴിലാളികൾ താമസിച്ചിരുന്ന ലേബർ ക്യാമ്പിലെ ഷെഡുകളും തകർന്നിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്
‘അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണം’; വീഴ്ചയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ്
വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ പ്രതികരണവുമായി കൃഷിമന്ത്രിയും കൽപ്പറ്റ എംഎൽഎയുമായ ടി.സിദ്ദിഖ്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. ചെറിയ മഴയുണ്ടായാൽ പോലും അപകടസാധ്യതയുണ്ടെന്ന് നേരത്തെ നടന്ന യോഗങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നും നിർദേശങ്ങൾ പാലിക്കാത്തത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും
ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ
ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് ശേഖപ്പ (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് സംഭവം. കുഞ്ഞിൻ്റെ മരണത്തിൽ മാതാവ് വിജയലക്ഷ്മിയുടെ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ശാസ്ത്രീയ തെളിവുകളിലും കുഞ്ഞിൻ്റെ ശരീരത്തിൽ ഗുരുതരമായ മർദനത്തിൻ്റെ പാടുകളും ആന്തരിക രക്തസ്രാവവും കണ്ടെത്തിയതോടെ ഇത്
വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിയതായി സംശയം
വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടർന്നാണ് മണ്ണ് വലിയ തോതിൽ ഇടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിൽ വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണ് മീനാക്ഷി പാലത്തിൻ്റെ
രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യത; പാർലമെന്റ് സമ്മേളനത്തിന് മുമ്പ് പ്രഖ്യാപനം വന്നേക്കും
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും സൗദി അറേബ്യ അസംസ്കൃത എണ്ണയുടെ ഔദ്യോഗിക വിൽപ്പന വില കുറച്ചതുമാണ് ഇന്ധനവില കുറയ്ക്കാനുള്ള നീക്കത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പായി വിലക്കുറവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് എണ്ണക്കമ്പനികൾ അന്തിമതീരുമാനത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ
കർണാടകയിൽ മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ ബസ് ഓടിച്ചു; ഡ്രൈവർക്കും രണ്ട് ജീവനക്കാർക്കും സസ്പെൻഷൻ
ഹെഡ്‌ലൈറ്റ് പ്രവർത്തനരഹിതമായിരുന്നിട്ടും മൊബൈൽ ഫോണിൻ്റെ ടോർച്ച് വെളിച്ചത്തിൽ യാത്രക്കാരുമായി ബസ് ഓടിച്ച സംഭവത്തിൽ കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KKRTC) ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. ഡ്രൈവർ ആകാശിനെ സസ്പെൻഡ് ചെയ്തതോടൊപ്പം, ബസിൻ്റെ അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയ ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജിനെയും ജീവനക്കാരൻ ശിവാനന്ദിനെയും സസ്പെൻഡ് ചെയ്തു. കലബുരഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് സർവീസ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ഹെഡ്‌ലൈറ്റ് തകരാറിലായിരുന്നിട്ടും സർവീസ് നിർത്താതെ തുടരാൻ ഡ്രൈവർ തീരുമാനിക്കുകയായിരുന്നു.
ബെംഗളൂരുവിൽ മഴ തുടരും; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ബെംഗളൂരു ഉൾപ്പെടെയുള്ള ദക്ഷിണ ഉൾനാടൻ കർണാടകയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സജീവമായ തെക്കുപടിഞ്ഞാറൻ മൺസൂണിൻ്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. നഗരത്തിൽ ഇടവിട്ട് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക്, മരങ്ങൾ ഒടിഞ്ഞുവീഴൽ, വൈദ്യുതി മുടക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ
സമന്വയ വർത്തൂർ ഭാഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു
സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വർത്തൂർ ഭാഗിൻ്റെ വാർഷിക പൊതുയോഗം സർജാപുരയിലെ വിവേകാനന്ദ ഓഡിറ്റോറിയത്തിൽവച്ച് നടന്നു. ഭാഗ് പ്രസിഡണ്ട് റെന്നി വേലായുധൻ അധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ മനോജ് പി.എം, നാരായണ പ്രസാദ് എന്നിവർ ഭാഗിൻ്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് സ്കോളർഷിപ്പ് പദ്ധതിയുടെ ഇടപെടലുകൾ വിദ്യാർത്ഥികളിൽ വരുത്തിയ പ്രശംസനീയമായ പുരോഗതിയെ ഉയർത്തിക്കാട്ടി. ഭാഗ് ട്രെഷറർ വാർഷിക വരവു ചിലവുകൾ അവതരിപ്പിച്ചു. അഞ്ച് ലക്ഷം രൂപയുടെ