ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കുടുംബത്തിന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ
Karnataka
1 min read
4.6k

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കുടുംബത്തിന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ജൂലൈ 7, 2026
0

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ നടന്ന ക്രൂരമായ റോഡ് റേജ് ആക്രമണത്തിൽ മൂന്ന് പേരെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്നുള്ള കാബ് ഡ്രൈവർമാരായ സന്തോഷ്, അരുണ്‍ കുമാർ, അഭിഷേക് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാത്രി ശ്രീരംഗപട്ടണത്തിന് സമീപം സർവീസ് റോഡിലൂടെ സഞ്ചരിക്കവെ കുടുംബം യാത്ര ചെയ്തിരുന്ന കാറും മറ്റൊരു വാഹനവും തമ്മിൽ

Continue Reading
എ.​കെ.​ആ​ന്‍റ​ണി​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം: പോ​ലീ​സ് കേ​സെ​ടു​ത്തു
Kerala
0 min read
4.0k

എ.​കെ.​ആ​ന്‍റ​ണി​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം: പോ​ലീ​സ് കേ​സെ​ടു​ത്തു

ജൂലൈ 7, 2026
0

മുതിർന്ന കോൺഗ്രസ് നേതാവ് എ.​കെ.​ആ​ന്‍റ​ണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന വ്യാജപ്രചാരണത്തിലും സൈബർ ആക്രമണത്തിലും തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. എ.​കെ.​ആ​ന്‍റ​ണി ബിജെപിക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജവിവരങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വ്യാജപ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Continue Reading
കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
1 min read
3.8k

കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ജൂലൈ 7, 2026
0

കേരളസമാജം ദൂരവാണിനഗർ (രജി) സമാജത്തിൻ്റെ യുവജനവിഭാഗം 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി അബ്‌ദുൾ അഹദ് എ (ചെയർമാൻ)രജിത് പിള്ളൈ (വൈസ് ചെയർമാൻ)ഷമീമ (കൺവീനർ)മിഥുൻ എം (ജോയിൻറ് കൺവീനർ)പാർവതി എസ് ടി (ജോയിൻറ് കൺവീനർ)റിയ തോമസ് (ജോയിൻറ് കൺവീനർ) മോൻസി ലാസർ, രാഗേഷ് കൃഷ്ണൻ സി ആർ, രാഹുൽ കൃഷ്ണൻ സി ആർ, ശിവകുമാർ മൂത്താട്ട്, ശ്രുതി എം ജെ, അങ്കിത ആർ, അനഘ ആർ, അഭിജിത്

Continue Reading
ക്വാർട്ടർ ടിക്കറ്റിനായി അർജന്റീന ഈജിപ്തിനെതിരെ; മെസി – മുഹമ്മദ് സലാ പോരാട്ടം ഇന്ന് രാത്രി 9.30ന്
Sports
1 min read
4.1k

ക്വാർട്ടർ ടിക്കറ്റിനായി അർജന്റീന ഈജിപ്തിനെതിരെ; മെസി – മുഹമ്മദ് സലാ പോരാട്ടം ഇന്ന് രാത്രി 9.30ന്

ജൂലൈ 7, 2026
0

ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും ആഫ്രിക്കൻ ശക്തികളായ ഈജിപ്തും നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 9.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് മത്സരം. വിജയിക്കുന്ന ടീം ക്വാർട്ടർ ഫൈനലിൽ നാളെ നടക്കുന്ന സ്വിറ്റ്സർലൻഡ്–കൊളംബിയ മത്സരത്തിലെ വിജയികളെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും ജയിച്ച് അപ്രമാദിത്വത്തോടെ മുന്നേറിയ അർജന്റീന, റൗണ്ട് ഓഫ് 32ൽ കേപ് വെർദെയെ അധികസമയ പോരാട്ടത്തിനൊടുവിൽ 3-2ന് കീഴടക്കിയാണ് പ്രീക്വാർട്ടറിലെത്തിയത്. പ്രതീക്ഷിച്ചതിലും

Continue Reading
മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് പിണറായി വിജയൻ
Kerala
0 min read
3.9k

മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് പിണറായി വിജയൻ

ജൂലൈ 7, 2026
0

മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം സർക്കാർ ഉടൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരന്തബാധിതർക്കായി സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. അതേസമയം, ദുരന്തസമയത്ത് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Continue Reading
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ.ശേഷാദ്രിനാഥൻ ചുമതലയേറ്റു
Kerala
1 min read
4.5k

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ.ശേഷാദ്രിനാഥൻ ചുമതലയേറ്റു

ജൂലൈ 7, 2026
0

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജിയായി വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ കോഴിക്കോട് ലോ കോളജിൽ നിന്നാണ് നിയമബിരുദം നേടിയത്. ഏകദേശം പത്ത് വർഷത്തോളം അഭിഭാഷകനായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചത്. സേവനകാലത്ത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, എറണാകുളം സിബിഐ കോടതി ജഡ്ജി,

Continue Reading
കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 25ന്
Association News
1 min read
4.0k

കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 25ന്

ജൂലൈ 7, 2026
0

കേരളസമാജം ദൂരവാണിനഗർ (രജി) പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 3.30ന് വിജിനപുര ജൂബിലി സ്‌കൂളിൽ നടക്കും. എസ്.കെ.പൊറ്റക്കാട്ടിൻ്റെ സംഭാവനകളെ സമഗ്രമായി വിലയിരുത്തി പ്രശസ്ത നിരൂപകനും കാലടി സർവ്വകലാശാലയിലെ അദ്ധ്യാപകനുമായ ഡോ.എം.സി.അബ്ദുൾ നാസർ ‘മലയാള കഥാ ലോകത്തിൻ്റെ വർത്തമാനം’ എന്ന വിഷയം അവതരിപ്പിക്കും. എസ്.കെ.പൊറ്റക്കാടിൻ്റെ പ്രമുഖ കഥകളുടെ സാമൂഹിക വായനയും, കവിത ചൊല്ലലും, അദ്ദേഹത്തിൻ്റെ കഥകളുടെ ചലച്ചിത്രാവിഷ്ക്കാരത്തിലെ ഗാനാലാപനവും പരിപാടിയുടെ ഭാഗമായിരിക്കും. സംവാദത്തിൽ ബാംഗ്ലൂരിലെ പ്രമുഖ എഴുത്തുകാരും

Continue Reading
കള്ളാടി മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം ഊർജിതം, എല്ലാവരും കൈകോർക്കണമെന്ന് പ്രിയങ്ക ഗാന്ധി
Kerala
0 min read
4.0k

കള്ളാടി മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം ഊർജിതം, എല്ലാവരും കൈകോർക്കണമെന്ന് പ്രിയങ്ക ഗാന്ധി

ജൂലൈ 7, 2026
0

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും പൊലീസ്, എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും അവർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ജില്ലാ ഭരണകൂടവുമായും മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം

Continue Reading
കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ അഞ്ചായി; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
0 min read
4.4k

കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ അഞ്ചായി; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജൂലൈ 7, 2026
0

വയനാട് കൽപറ്റയ്ക്കടുത്ത് കള്ളാടിയിൽ തുരങ്കപാത നിർമാണ പ്രദേശത്തിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ തുരങ്കപാത പദ്ധതിക്കായി നിർമിച്ച കോൺക്രീറ്റ് സംരക്ഷണഭിത്തിയും തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.രക്ഷാദൗത്യത്തിനിടെ മേപ്പാടി എസ്.ഐയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേന, പൊലീസ്, ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിലാണ്

Continue Reading
കേരളത്തിൽ മഴ കനക്കും; കോഴിക്കോട്, വയനാടിന് റെഡ് അലർട്ട്
Kerala
0 min read
5.1k

കേരളത്തിൽ മഴ കനക്കും; കോഴിക്കോട്, വയനാടിന് റെഡ് അലർട്ട്

ജൂലൈ 7, 2026
0

കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,

Continue Reading