മുതിർന്ന കോൺഗ്രസ് നേതാവ് എ.​കെ.​ആ​ന്‍റ​ണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന വ്യാജപ്രചാരണത്തിലും സൈബർ ആക്രമണത്തിലും തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു.

എ.​കെ.​ആ​ന്‍റ​ണി ബിജെപിക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജവിവരങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

വ്യാജപ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts