കലഹത്തെത്തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായിൽ ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. കരുളായി കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽ ബാബുവിൻ്റെ ഭാര്യ തൊണ്ണത്ത് രജിലയെ (28)യാണ് ഭർത്താവിൻ്റെ അമ്മ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്.

ഓട്ടോ ഡ്രൈവറായ ഭർത്താവ് സുനിൽബാബു ജോലിക്ക് പോയതിന് പിന്നാലെ കുട്ടികൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു രജില. ചായ കിട്ടാതായതോടെ ശാന്ത വാക്കത്തിയുമായി ഓടിയെത്തി വാതിൽ തള്ളിത്തുറന്ന് പിഞ്ചുമക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന രജിലയെ വെട്ടുകയായിരുന്നു.

ചോര ചീറ്റുന്ന ശരീരവുമായി രജില ഓടാൻ ശ്രമിച്ചെങ്കിലും വാതിൽക്കൽ തളർന്നു വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ അയൽവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തല, കഴുത്ത്, മുഖം, കൈകൾ എന്നിവിടങ്ങളിൽ ഗുരുതരമായി വെട്ടേറ്റ നിലയിലായിരുന്നു രജില. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. പ്രതിയായ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Posts