ബെംഗളൂരുവിൽ അന്തരിച്ചു
തൃശൂർ അഴീക്കോട് സ്വദേശി ശശി പോണത്ത് (69) ഹൃദയസ്തംഭനംമൂലം ബെംഗളൂരുവിൽ അന്തരിച്ചു. ബംഗളുരു വിദ്യാരണ്യപുരയായിരുന്നു താമസം. ഭാര്യ: സുരേഖമക്കൾ: സന്ദീപ്, സുദീപ്മരുമക്കൾ: ശ്രുതി, അഞ്ജലി.പേരക്കുട്ടി: ശ്രീഹാൻ. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് ശേഷം ബംഗളുരുവിൽ.
തെരുവുകച്ചവട തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം ഇന്ന്
ഫുട്പാത്ത് കയ്യേറ്റം ഒഴിപ്പിക്കാനുള്ള ബിബിഎംപിയുടെ നടപടിക്കെതിരെ ബെംഗളൂരുവിൽ തെരുവുകച്ചവടക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ഫ്രീഡം പാർക്കിൽ വിവിധ തെരുവുകച്ചവട തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടക്കും. മുൻകൂർ നോട്ടീസ് നൽകാതെയും പകരം കച്ചവടത്തിനുള്ള സ്ഥലമോ പുനരധിവാസ സംവിധാനമോ ഒരുക്കാതെയും ബിബിഎംപി അധികൃതർ കച്ചവടക്കാരെ ഒഴിപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നിരവധി കുടുംബങ്ങളുടെ ഏക വരുമാന മാർഗമാണ് തെരുവുകച്ചവടമെന്നും അപ്രതീക്ഷിത ഒഴിപ്പിക്കൽ ജീവിതം പ്രതിസന്ധിയിലാക്കിയെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. സമീപ ദിവസങ്ങളിലായി
കള്ളാടി മണ്ണിടിച്ചിൽ: ഇന്ന് ഊർജിത തെരച്ചിൽ; കാണാതായ അഞ്ചുപേർക്കായി കെടാവർ നായ്ക്കളും
വയനാട് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അഞ്ചുപേർക്കായുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ഊർജിതമാക്കും. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി കെടാവർ നായ്ക്കളെയും പ്രത്യേക സംഘത്തെയും വിന്യസിക്കും. ഇന്നലെ രാവിലെ മീനാക്ഷി പാലത്തിന് സമീപമാണ് തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. കരാർ കമ്പനിയിലെ ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, മേൽനോട്ട ചുമതലയിലുണ്ടായിരുന്നവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തു.
‘നന്ദഗോവിന്ദം ഭജൻസ്’ അവതരിപ്പിക്കുന്ന സംഗീതപരിപാടി ജൂലൈ 11ന് മൈസൂരുവിൽ
മൈസൂരു സംഘമിത്രയുടെ ആഭിമുഖ്യത്തിൽ ‘നന്ദഗോവിന്ദം ഭജൻസ്’ അവതരിപ്പിക്കുന്ന ‘നാദബ്രഹ്മം’ സംഗീതപരിപാടി ജൂലൈ 11ന് നടക്കും. വൈകിട്ട് 5.30ന് മൈസൂരിലെ കെഎസ്‌ഒയു ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭക്തിസാന്ദ്രമായ ഭജനകളും സംഗീതാവിഷ്‌കാരങ്ങളും ഉൾപ്പെടുന്ന പരിപാടിയിൽ സംഗീതാസ്വാദകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 7483219061 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ്; ക്വാർട്ടറിൽ അർജന്റീനയെ നേരിടും
ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് കീഴടക്കി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡ് കൃത്യത പുലർത്തിയപ്പോൾ കൊളംബിയയ്ക്ക് രണ്ട് നിർണായക അവസരങ്ങൾ നഷ്ടമായി. ഡാവിൻസൺ സാഞ്ചസിൻ്റെ കിക്ക് ബാറിൽ തട്ടി മടങ്ങിയതും കുചോ ഹെർണാണ്ടസിൻ്റെ ഷോട്ട് സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ തടുത്തതുമാണ്
ഹാസൻ-ബേലൂർ മുൻ എംഎൽഎ എസ്.എച്ച്. പുട്ടരംഗനാഥ് അന്തരിച്ചു
ഹാസൻ ജില്ലയിലെ ബേലൂർ മുൻ എംഎൽഎ എസ്.എച്ച്. പുട്ടരംഗനാഥ് (89) അന്തരിച്ചു. ബേലൂരിലെ വസതിയിലായിരുന്നു അന്ത്യം. രാഷ്ട്രീയ-സാമൂഹിക രംഗത്ത് ദീർഘകാലം സജീവമായിരുന്ന അദ്ദേഹം രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ബേലൂരിൽ നിന്ന് നിയമസഭയിലെത്തിയ നേതാവായിരുന്നു. 1972-ൽ കോൺഗ്രസ് സ്ഥാനാർഥിയായി ബേലൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം, പിന്നീട് 1999-ൽ ബിജെപി സ്ഥാനാർഥിയായും തെരഞ്ഞെടുക്കപ്പെട്ടു. ദളിൻ്റെ പ്രമുഖ നേതാവായിരുന്ന ദേവു പ്രസാദിൻ്റെ മകനാണ് എസ്.എച്ച്. പുട്ടരംഗനാഥ്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ വിവിധ
സുഹൃത്തുമായുള്ള തർക്കം; അവസാന വർഷ ബിരുദ വിദ്യാർഥിനിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരുവിൽ സ്വകാര്യ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയെ സാങ്കി തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിക്കബാനവാര സ്വദേശിനിയായ തേജസ്വിനി രാജ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് യുവതി തടാകത്തിലേക്ക് ചാടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് മുമ്പ് യുവതി തൻ്റെ സുഹൃത്തുമായി ദീർഘനേരം ഫോണിൽ സംസാരിക്കുകയും പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് യുവതി
ഹെബ്ബാൾ മുതൽ വിമാനത്താവളം വരെ സിഗ്നൽ രഹിത ഇടനാഴി; സദഹള്ളിയിൽ അടിപ്പാത നിർമ്മാണം
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ സദഹള്ളിയിൽ ദേശീയപാത അതോറിറ്റി (NHAI) 35 കോടി രൂപ ചെലവിൽ പുതിയ അടിപ്പാത നിർമ്മിക്കുന്നു. ബെല്ലാരി ദേശീയപാതയിലെ വിമാനത്താവള റോഡിലേക്കുള്ള പ്രധാന ജങ്ഷനിലാണ് 700 മീറ്റർ നീളവും ആറുവരി സൗകര്യവുമുള്ള അടിപ്പാത നിർമിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ ഹെബ്ബാളിൽ നിന്ന് വിമാനത്താവളം വരെയുള്ള 22 കിലോമീറ്റർ ദൂരം സിഗ്നൽ രഹിത ഇടനാഴിയായി മാറും. ഇതിലൂടെ യാത്രാസമയം കുറയുകയും ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകുകയും
ലോക ചാമ്പ്യൻമാർക്ക് നാണക്കേട്; ഇന്ത്യയെ ചുരുട്ടിക്കെട്ടി ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. മൂന്നാം ടി20യിൽ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 11.4 ഓവറിൽ 76 റൺസിന് ഓൾഔട്ടായി, 125 റൺസിൻ്റെ കനത്ത പരാജയം ഏറ്റുവാങ്ങി. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്. കൂടാതെ, ടി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ കുറഞ്ഞ സ്കോറുമാണിത്. തുടർച്ചയായ അഞ്ച് ടി20 മത്സരങ്ങളിൽ ജയിക്കാനാകാതിരുന്ന ആദ്യ സംഭവവുമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്
മെസിപ്പടയുടെ അവിസ്മരണീയ തിരിച്ചുവരവ്; കൈവിട്ട കളി തിരിച്ചുപിടിച്ച് അർജന്റീനയുടെ ക്വാർട്ടർ കുതിപ്പ്
ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ആവേശകരമായ തിരിച്ചുവരവിലൂടെ ഈജിപ്തിനെ 3-2ന് കീഴടക്കി അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിലായിരുന്ന ഘട്ടത്തിൽ നിന്ന് വെറും 12 മിനിറ്റിനിടെ മൂന്ന് ഗോൾ തിരിച്ചടിച്ചാണ് ലയണൽ മെസിയുടെ ടീം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഈജിപ്ത് 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിൻ്റെ ഹെഡറിലൂടെ ലീഡ് നേടി. രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ