കെ.എൻ.എസ്.എസ് ബിദരഹള്ളി കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് ബിദരഹള്ളി കരയോഗത്തിൻ്റെ വാർഷികയോഗത്തിൽ കരയോഗവും മഹിളാ വിഭാഗത്തിൻ്റെയും ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി പി ഗോവിന്ദൻകുട്ടി (പ്രസിഡണ്ട്)ജിജിത്ത് കുമാർ (വൈസ് പ്രസിഡണ്ട്)പ്രശാന്ത് എസ് പിള്ള (സെക്രട്ടറി)രാജേഷ് നമ്പ്യാർ (ജോയിൻറ് സെക്രട്ടറി)എ ബിനീഷ് (ട്രഷറർ)പ്രേം കുമാർ (ജോയിൻറ് ട്രഷറർ)ആർ സുഭദ്രാ ദേവി, സഞ്ജീവ് കുമാർ (ബോർഡ് മെമ്പർമാർ) മഹിളാ വിഭാഗം കല്യാണിയുടെ ഭാരവാഹികളായി ഗിരിജ ഇ (പ്രസിഡണ്ട്)മിനി നായർ (വൈസ് പ്രസിഡണ്ട്)അനിതാ നായർ (സെക്രട്ടറി)വിദ്യ സന്ദീപ് (ജോയിൻറ് സെക്രട്ടറി)രമ ശശിധരൻ
സംഘർഷം വീണ്ടും രൂക്ഷമായി; ഇറാനിൽ യുഎസ് വ്യോമാക്രമണം, അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ്റെ തിരിച്ചടി
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായി. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ താവളങ്ങൾ എന്നിവ ഉൾപ്പെടെ 80ഓളം ലക്ഷ്യസ്ഥാനങ്ങളിലാണ് അമേരിക്ക പുലർച്ചെ വ്യോമാക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഖത്തർ, സൗദി അറേബ്യ എന്നിവയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് നടപടി സ്വീകരിച്ചത്. തെക്കൻ ഇറാനിലെ ബന്ദർ
ടിക്കറ്റ് ബുക്കിംഗിലെ ചെറിയ പിഴവ്; 24 വയസിന് പകരം ‘1’ എന്ന് രേഖപ്പെടുത്തി, യുവാവിന് ₹7,035 പിഴ
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ സംഭവിച്ച ഒരു ചെറിയ പിഴവ് യുവാവിന് വലിയ സാമ്പത്തിക ബാധ്യതയായി. പ്രായം 24 എന്ന് രേഖപ്പെടുത്തേണ്ടിടത്ത് 1 എന്ന് തെറ്റായി നൽകിയതിനെ തുടർന്ന് കെഎസ്ആർ ബെംഗളൂരു–ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത രമാകാന്ത് എം എന്ന യുവാവിൽ നിന്ന് ഇന്ത്യൻ റെയിൽവേ 7,035 രൂപ പിഴ ഈടാക്കി. ബെംഗളൂരുവിൽ നിന്ന് നാഗ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ടിക്കറ്റ് പരിശോധനയ്ക്കിടെ ഇ-ടിക്കറ്റിലെ പ്രായവിവരത്തിലെ പൊരുത്തക്കേട് ടിടിഇയുടെ
വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി 75-കാരന് ദാരുണാന്ത്യം
പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ വീട്ടിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിൽ തല കുടുങ്ങി 75-കാരൻ മാതുക്കുട്ടി മരിച്ചു. അപകടസമയത്ത് ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്‌സ് എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് താഴെയുള്ള റോഡിൽ നിന്ന് മുകളിലെ വീട്ടിലേക്ക് എത്തുന്നതിനായി പ്രത്യേകമായി നിർമ്മിച്ച ലിഫ്റ്റിലാണ് അപകടമുണ്ടായത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്ന മാതുക്കുട്ടിയുടെ സൗകര്യത്തിനായാണ് ഈ ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. വാഹനം പാർക്ക് ചെയ്ത ശേഷം ലിഫ്റ്റിൽ കയറിയ മാതുക്കുട്ടി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന്
വീട്ടിൽ പൂട്ടിയിട്ട് 16-കാരിയെ പീഡിപ്പിച്ച കേസ്; മുഖ്യപ്രതി മൈസൂരുവിൽ നിന്ന് പിടിയിൽ
കോഴിക്കോട് സ്വദേശിയായ 16-കാരിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ചൊക്ലി സ്വദേശി സുഹൈൽ (38) അറസ്റ്റിൽ. മൈസൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊളവല്ലൂർ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 24-നാണ് പാനൂർ ചെറ്റക്കണ്ടിയിലെ വാടകവീട്ടിൽ തടവിലാക്കിയ നിലയിൽ പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ വലയിലാക്കുകയും പിന്നീട് തട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മെയ് 15-ന് രാത്രി വീട്ടുമുന്നിൽ നിന്നിരുന്ന
ഡൽഹിയിൽ ‘മഹിള സമൃദ്ധി യോജന’; സ്ത്രീകൾക്ക് പ്രതിമാസം ₹2,500, രക്ഷാബന്ധൻ ദിനത്തിൽ പദ്ധതി ആരംഭിക്കും
ഡൽഹിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന ‘മഹിള സമൃദ്ധി യോജന’ നടപ്പാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. വരുന്ന രക്ഷാബന്ധൻ ദിനത്തിൽ പദ്ധതി ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് 2,500 രൂപ വീതം കൈമാറും. പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയും രജിസ്ട്രേഷൻ നടപടികളും അന്തിമഘട്ടത്തിലാണെന്ന് സർക്കാർ അറിയിച്ചു.
ബെംഗളൂരുവിൽ മറ്റൊരു തുരങ്കപാത കൂടി; തുമകൂരു റോഡിലെ തിരക്ക് കുറയ്ക്കാൻ 4.5 കിലോമീറ്റർ തുരങ്കപാത
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഗൊരഗുണ്ടെപാള്യ ജംഗ്ഷനിൽ പുതിയ ഭൂഗർഭ തുരങ്കപാത നിർമ്മിക്കാൻ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) പദ്ധതി തയ്യാറാക്കുന്നു. ഡോ. രാജ്‌കുമാർ സ്മാരകത്തിൽ നിന്ന് ബിഇഎൽ സർക്കിൾ വരെ ഔട്ടർ റിങ് റോഡിന് കീഴിലൂടെ 4.5 കിലോമീറ്റർ നീളത്തിൽ ആറുവരി തുരങ്കപാതയാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. ഹെബ്ബാളിൽ 2.2 കിലോമീറ്റർ തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെയാണ് നഗരത്തിലെ മറ്റൊരു പ്രധാന ഗതാഗതക്കുരുക്ക് മേഖലയായ ഗൊരഗുണ്ടെപാള്യയിലും സമാന പദ്ധതി ആവിഷ്‌കരിക്കുന്നത്.
കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം
വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാച്ചെലവും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രം നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനകളും കരാർ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് സമഗ്രമായി പരിശോധിക്കുമെന്നും അദ്ദേഹം
അൻസിബ കേസ്: അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി ടിനി ടോം
നടി അൻസിബ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി. എറണാകുളം സെഷൻസ് കോടതിയിലാണ് അദ്ദേഹം ജാമ്യാപേക്ഷ സമർപ്പിച്ചത്. അൻസിബയെ ലക്ഷ്യമിട്ട് നടത്തിയതായി ആരോപിക്കപ്പെടുന്ന ജിഹാദി പരാമർശവുമായി ബന്ധപ്പെട്ടാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പരാമർശം, മതവികാരം വ്രണപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ്
ലഹരിവേട്ട സംഘത്തിലെ ഉദ്യോഗസ്ഥർ തന്നെ മദ്യലഹരിയിൽ; മൂന്ന് പേർക്ക് സസ്പെൻഷൻ
പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച സംഭവത്തിൽ ഡാൻസാഫ് (DANSAF) സംഘത്തിലെ മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഷൻ നടപടി സ്വീകരിച്ചു. സുമൻ, പ്രിയേഷ്, രാഹുൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ലഹരിവേട്ടയ്ക്കായി പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഇന്നലെ വൈകിട്ട് ആറുമണിയോടെ പത്തനംതിട്ട എസ്.പി ഓഫീസിന് സമീപമാണ് സംഭവം. മദ്യലഹരിയിൽ പൊലീസ് ജീപ്പ് അപകടകരമായി ഓടിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞു. തുടർന്ന് ജില്ലാ