കർണാടകയിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം വേഗത്തിൽ; 80.85% എന്യൂമറേഷൻ ഫോം വിതരണം പൂർത്തിയായി
കർണാടകയിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടർമാർക്കുള്ള എന്യൂമറേഷൻ ഫോമുകളുടെ വിതരണം ഇതിനകം 80.85 ശതമാനം പിന്നിട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി. അൻപുകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജൂൺ 30-ന് ആരംഭിച്ച വീടുകൾ കയറിയിറങ്ങിയുള്ള വിവരശേഖരണം മികച്ച രീതിയിൽ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 29-നകം എല്ലാ അർഹരായ വോട്ടർമാർക്കും ഫോം വിതരണം പൂർത്തിയാക്കി വിവരശേഖരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ
എഐ സർവകലാശാല സ്ഥാപിക്കാൻ ആലോചന; വ്യവസായ വിദഗ്ധരുടെ അഭിപ്രായം തേടി കർണാടക സർക്കാർ
നിർമിതബുദ്ധി (AI) രംഗത്ത് പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷി വളർത്തുന്നതിനായി പ്രത്യേക എഐ സർവകലാശാല സ്ഥാപിക്കുന്നത് കർണാടക സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. എഐ, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ ലോകോത്തര വിദ്യാഭ്യാസവും ഗവേഷണവും ലക്ഷ്യമിട്ടാണ് പദ്ധതി ആലോചിക്കുന്നത്. ഐടി, ബിടി, ഇലക്ട്രോണിക്സ് വകുപ്പ് സംഘടിപ്പിച്ച ‘കാറ്റലിസ്റ്റ് കണക്ട്’ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (GCC) വളർച്ച
മൈസുരു കവർച്ചാക്കേസ്: 85.70 ലക്ഷം രൂപ കവർന്ന കേസിൽ ഏഴ് പേർ അറസ്റ്റിൽ; 11 ലക്ഷം രൂപ വീണ്ടെടുത്തു
മൈസുരു ജില്ലയിലെ നഞ്ചൻഗുഡിൽ മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് 85.70 ലക്ഷം രൂപ കവർന്ന കേസിൽ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 11 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ ആസൂത്രകരായ മൂന്ന് പേർക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് മൈസുരു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അറസ്റ്റിലായവരിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഹർഷാദ് (32), തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ സുധാകർ (42), ജുനൈൽ ആബിദ്
ഓപ്പറേഷൻ തൂഫാന് കർണാടകയുടെ പിന്തുണ; ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബെംഗളൂരുവിലെ വിധാൻ സൗധയിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കേരളം ലഹരിമാഫിയക്കെതിരെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യവും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും ചർച്ചയിലെ പ്രധാന വിഷയങ്ങളായി. ഓപ്പറേഷൻ തൂഫാൻ്റെ വിജയത്തെ അഭിനന്ദിച്ച ഡി.കെ.ശിവകുമാർ, എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന നടപടിയാണിതെന്ന് അഭിപ്രായപ്പെട്ടു. ലഹരിമാഫിയക്കെതിരായ പോരാട്ടത്തിൽ കർണാടക സർക്കാരിൻ്റെ പൂർണ പിന്തുണ ഉറപ്പുനൽകിയ അദ്ദേഹം, സംസ്ഥാനത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.
ടിഎംസി പ്രവർത്തകനെ തല്ലി മമത; പാർട്ടി യോഗത്തിനിടെ അപ്രതീക്ഷിത സംഭവം
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി യോഗത്തിനിടെ ടിഎംസി പ്രവർത്തകൻ്റെ കരണത്തടിച്ച സംഭവം രാഷ്ട്രീയ ചർച്ചയായി. കൊൽക്കത്തയിൽ നടന്ന സംഘടനാ യോഗത്തിനിടെയായിരുന്നു സംഭവം. യോഗത്തിനിടെ അച്ചടക്കലംഘനം നടത്തിയതും നേതാക്കളുടെ നിർദേശങ്ങൾ പാലിക്കാതിരുന്നതുമാണ് മമതയുടെ കടുത്ത പ്രതികരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി. അതേസമയം, പാർട്ടി അച്ചടക്കം ഉറപ്പാക്കാനാണ് മമത ഇടപെട്ടതെന്നും സംഭവത്തെ അനാവശ്യമായി വിവാദമാക്കുകയാണെന്നും ടിഎംസി നേതൃത്വം
കർണാടകയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ തീരദേശ മേഖലകളിലടക്കം ജാഗ്രതാ നിർദേശം
മലനാട്, കുടക്, തീരദേശ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ, ഹാസൻ, കുടക് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നിവയുൾപ്പെടെയുള്ള തീരദേശ കർണാടകയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുകയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
ദേശീയപാത വികസനം; കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ
സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിവിധ പദ്ധതികൾക്ക് അനുമതിയും സാമ്പത്തിക സഹായവും ലഭിച്ചതായി മന്ത്രി അറിയിച്ചത്. കർണാടക-കേരള അതിർത്തിയെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം, ദേശീയപാത 744-ൻ്റെ വികസനം, കോഴിക്കോട്–പാലക്കാട് ദേശീയപാത, തിരുവനന്തപുരം–കഴക്കൂട്ടം റോഡ് വികസനം, കൊല്ലം–തേനി പാതയിലെ നാലുവരിപ്പാത നിർമാണം
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. എന്നാൽ സർവകലാശാല പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമുണ്ടാകില്ല. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ
കള്ളാടി മണ്ണിടിച്ചിൽ: ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ
വയനാട്ടിലെ കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ ദുരന്തമേഖല മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തിയ മുഖ്യമന്ത്രി തുടർന്ന് ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ആശുപത്രിയിലെത്തി കണ്ടു, ചികിത്സാ പുരോഗതി സംബന്ധിച്ച് അധികൃതരിൽ നിന്ന് വിവരങ്ങൾ തേടി. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ
ബെംഗ്ലൂരു മലയാളി ഫോറം ഓണാഘോഷത്തിൻ്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
ബെംഗ്ലൂരു മലയാളി ഫോറവും മലയാള മനോരമയുമായി ചേർന്ന് നടത്തുന്ന ഓണാഘോഷം ‘ഓണാരവം-2026’ പ്രോഗ്രാമിൻ്റെ പോസ്റ്റർ പ്രകാശനം നടന്നു. ചടങ്ങിൽ അസ്സോസിയേഷൻ പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ സജീവ് ഇ.ജെ, മനോരമ സർക്കുലേഷൻ മാനേജർ വിജോ എം ജോസ്, എക്സിക്യൂട്ടീവ് രജ്ഞിത്ത് എന്നിവർ സംസാരിച്ചു. ജോയിൻ സെക്രട്ടറി ഡോ.ബീന പ്രവീൺ. ജോയിൻ ട്രഷറർ ചാർളി മാത്യു, അഡ്വ. മെന്റാ ഐസക്ക്. മധു കലമാനൂർ, രവിചന്ദ്രൻ, അരുൺ