മഹാരാഷ്ട്രയിൽ പ്രളയക്കെടുതി; എൽപിജി പ്ലാന്റിൽ നിന്ന് 3,000 സിലിണ്ടറുകൾ ഒഴുകിപ്പോയി
മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് റായ്ഗഡ് ജില്ലയിലെ എൽപിജി പ്ലാന്റിൽ വെള്ളം കയറി ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി. പ്ലാന്റിൻ്റെ സംരക്ഷണഭിത്തി തകർന്നതോടെയാണ് പ്രളയജലം അകത്തേക്ക് ഇരച്ചുകയറിയത്. ഇതോടെ ഏകദേശം 3,000 എൽപിജി സിലിണ്ടറുകൾ പാതാൾഗംഗ നദിയിലേക്കും ഖർപാഡ് ക്രീക്കിലേക്കും ഒഴുകിപ്പോയതായി അധികൃതർ അറിയിച്ചു. പാതാൾഗംഗ നദിയിലൂടെ സിലിണ്ടറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒഴുകിപ്പോയ പല സിലിണ്ടറുകളിലും പാചകവാതകം നിറഞ്ഞിരിക്കാമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
മെട്രോ ഗ്രീൻ ലൈനിൽ ആശ്വാസം; ഓഗസ്റ്റ് മുതൽ 3 പുതിയ ട്രെയിനുകൾ സർവീസിൽ
ബെംഗളൂരുവിലെ നമ്മ മെട്രോ യാത്രക്കാർക്ക് ആശ്വാസവാർത്ത. യാത്രക്കാരുടെ വർധിച്ച തിരക്ക് കുറയ്ക്കുന്നതിനായി ഗ്രീൻ ലൈനിൽ ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ മെട്രോ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും. ഇതോടെ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന നമ്മ മെട്രോയിൽ, പ്രത്യേകിച്ച് ഓഫീസ് സമയങ്ങളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി ചൈനീസ് കമ്പനിയായ CRRCയിൽ നിന്ന് 21 പുതിയ
ബെംഗളൂരുവിൽ ഓഗസ്റ്റ് 14 മുതൽ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള; എഐ ചിത്രങ്ങൾക്ക് ആദ്യമായി പ്രത്യേക മത്സരം
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള (BISFF) ഓഗസ്റ്റ് 14 മുതൽ 16 വരെ നടക്കും. ഇതോടൊപ്പമുള്ള ഓൺലൈൻ പ്രദർശനങ്ങൾ ഓഗസ്റ്റ് 6 മുതൽ 16 വരെയായിരിക്കും ക്രമീകരിക്കുക. ഇന്ത്യയിൽ നിന്നുള്ള ഏക രാസ്കാർ അംഗീകൃത ഹ്രസ്വചലച്ചിത്ര മേളയാണിത്. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട ചില വിഭാഗങ്ങളിലെ വിജയികൾക്ക് അക്കാദമി അവാർഡുകളിലേക്ക് (ഓസ്കാർ) നേരിട്ട് യോഗ്യത നേടാനാകും എന്നതാണ് ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ വർഷത്തെ
യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഇന്ത്യൻ എൻജിനീയർ അറസ്റ്റിൽ, ഡിജിറ്റൽ തെളിവുകൾ നിർണായകമായി
അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ എൻജിനീയർ അവിനാശ് നരണേയ് (30) അറസ്റ്റിലായി. കഴിഞ്ഞ ഒക്ടോബറിൽ വാഷിംഗ്ടണിലെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഭാര്യ രജിത സബിനേനി (27)യുടെ മരണമാണ് വിശദമായ അന്വേഷണത്തിനൊടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവദിവസം ഭാര്യ കുളിമുറിയിൽ നിന്ന് പുറത്തുവരുന്നില്ലെന്ന് അറിയിച്ചത് അവിനാശ് തന്നെയായിരുന്നു. പൊലീസ് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് രജിതയുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടുന്നതിനിടെയായിരുന്നു യുവതിയുടെ
ആന്റിഡോട്ട് ഫൗണ്ടേഷൻ്റെ പ്രവർത്തനം മാതൃകാപരം: കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഇന്നലെ ബാംഗ്ളൂരിലെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ആന്റിഡോട്ട് ഫൗണ്ടേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. വളരെ മാതൃകാപരമായ പ്രവർത്തനമാണ് ആന്റിഡോട്ട് ഫൗണ്ടേഷൻ കാഴ്ചവെക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ഒരു മഹാദൗത്യമാണെന്നും ‘ഓപ്പറേഷൻ തൂഫാനി’ലൂടെ മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിൻ്റെ ഭാഗമായി 5000ഓളം പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും കേരളത്തിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തി മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ളൂരിൽനിന്നുള്ള ഓപ്പറേഷൻ തൂഫാൻ
കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും; വിദഗ്ധ അന്വേഷണ സമിതി ഇന്ന്
വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു. തുരങ്കപാത നിർമാണം നടത്തുന്ന ദിലീപ് ബിൽഡ്‌കോൺ കമ്പനിയിലെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇതുവരെ കണ്ടെത്താനായിട്ടില്ല. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും നാല് സോണുകളായി തിരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇതിനിടെ, ദുരന്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ഇന്ന് വിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കും. തുരങ്കപാത നിർമാണത്തിന് ലഭിച്ച പാരിസ്ഥിതിക
ഷോപിയാനിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ വധിച്ച് സുരക്ഷാസേന
ദക്ഷിണ കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട ഭീകരൻ സക്കീർ ഗനായി സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആറു ദിവസമായി തുടരുന്ന സംയുക്ത തിരച്ചിൽ-സൈനിക നടപടിക്കൊടുവിലാണ് ഭീകരനെ വധിച്ചത്. കരസേന, ജമ്മു-കാശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. 26 വയസുകാരനായ സക്കീർ ഗനായി കുൽഗാം ജില്ലയിലെ മോതൽഹാമ് സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇയാൾ നിരവധി കേസുകളിൽ സുരക്ഷാസേനയുടെ നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നു. നേരത്തെ നടന്ന
ഹോർമുസ് സംഘർഷം വീണ്ടും രൂക്ഷം; ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. വെടിനിർത്തൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സൈനിക നടപടി. ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചബഹാർ, കോണാർക്, ബുഷെഹർ, ഖേഷം ദ്വീപ് എന്നിവിടങ്ങളിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും അമേരിക്കൻ ആക്രമണത്തിന് ലക്ഷ്യമായതായാണ് വിവരം.
മലയാളം മിഷൻ കർണാടക ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള പരിശീലനം 11ന്
മലയാളം മിഷൻ കർണാടക ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള പരിശീലനം 11നു രാവിലെ 9ന് ഹൊസൂർ റോഡ് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും. റിട്ട. അധ്യാപകരായ എ.കേശവൻ, കെ.കുഞ്ഞികൃഷ്ണൻ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകും. ഫോൺ: 9148820193.
ലഹരി വിരുദ്ധ പോരാട്ടം: ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എഐകെഎംസിസി ബംഗളൂരു
കേരളത്തിൽ ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൾ ഇന്ത്യ കെഎംസിസി ബംഗളുരു. കർണാടകയിലെ ലഹരി മാഫിയകൾക്കെതിരെയും സമാനമായ നടപടികൾ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബാംഗ്ലൂരിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ വന്നതായിരുന്നു മന്ത്രി രമേശ് ചെന്നിത്തല. ബംഗളുരു നഗരത്തിൽ വർധിച്ചുവരുന്ന ലഹരി മാഫിയയുടെ സ്വാധീനവും, വിദ്യാർത്ഥികളെ ഉൾപ്പെടെ ഇതിനായി ഉപയോഗിക്കുന്ന അപകടകരമായ പ്രവണതയും