വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ബാംഗ്ലൂരിൽ ദേവനഹള്ളിയിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് പനത്തടി പുലിക്കടവ് സ്വദേശി നിധിൻ പ്രകാശ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നിധിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പനത്തടി പുലിക്കടവിലെ പ്രകാശിൻ്റെയും ലക്ഷ്മിയുടെയും മകനാണ് മരണപ്പെട്ട നിധിൻ പ്രകാശ്. അപകടവിവരമറിഞ്ഞ ഉടൻ ബന്ധുക്കൾ ബാംഗ്ലൂരിൽ എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. സഹോദരങ്ങൾ: അഡ്വ. മിഥുൻ (കാസർഗോഡ്), കിരൺ. സംസ്കാരം
ബാംഗ്ലൂരിൽ നിര്യാതനായി
ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയായ ടി സി ദാമോദരൻ (86) ബാംഗ്ലൂർ രാമമൂർത്തിനഗറിൽ നിര്യാതനായി. ഐ ടി ഐ മുൻ ജീവനക്കാരനാണ്. ഭാര്യ: വസുമതിമക്കൾ : ഉല്ലാസ്, സ്വപ്‌നമരുമക്കൾ : അമ്പിളി, ഗോപാലകൃഷ്‌ണൻ നാളെ 2.30വരെ വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം സംസ്‌കാരം നാളെ 4 മണിക്ക് കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ നടക്കും.
ബെംഗളൂരുവിലെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സിപിഐ(എം) ജനകീയ സമരം ജൂലൈ 12ന്
ബെംഗളൂരു നഗരത്തെ ബാധിക്കുന്ന അടിസ്ഥാന ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സിപിഐ(എം) ജൂലൈ 12-ന് ഫ്രീഡം പാർക്കിൽ ജനകീയ സമരം സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് പ്രതിഷേധ പരിപാടി ആരംഭിക്കുക. കുടിവെള്ള ക്ഷാമം, മാലിന്യ സംസ്കരണം, റോഡുകളിലെ കുഴികൾ, രൂക്ഷമായ ഗതാഗതക്കുരുക്ക്, അഴിമതി, ഭവന-ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ചേരിനിവാസികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ (ടൈറ്റിൽ ഡീഡ്) നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നഗരത്തിലെ പൗരപ്രശ്നങ്ങളിൽ സർക്കാരും ബന്ധപ്പെട്ട
ബൈക്ക് അപകടത്തിൽ യുവാവിനും യുവതിക്കും ദാരുണാന്ത്യം
തിരുവനന്തപുരം തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിനിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൻ്റെ ആഘാതത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാംഗ്ളൂരിൽ നിര്യാതയായി
കൊല്ലം പറമ്പില്‍ ചാമതുണ്ടത്തില്‍ പരേതനായ സി.ടി.ജേക്കബിൻ്റെ ഭാര്യ ഗ്രേസി ജേക്കബ് (83) ബാംഗ്ലൂർ ഷെട്ടിഹള്ളിയിൽവെച്ച് നിര്യാതയായി. പ്രാരംഭ ശുശ്രൂഷകളും പൊതുദര്‍ശനവും ശനിയാഴ്ച (11/7/2026) പത്ത് മണി മുതല്‍ 12 വരെ അബിഗെരെയിലുള്ള വസതിയിലും, തുടര്‍ന്നുള്ള പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രൂഷയും തിങ്കളാഴ്ച (13/7/2026) രാവിലെ 10 മണി മുതല്‍ 11.30 മണി വരെ തോനയ്ക്കാട് സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലും നടക്കും. മക്കള്‍ : ഷേബ (സിബി) ബാംഗ്ലൂര്‍, സിറില്‍ (ഓസ്‌ട്രേലിയ).മരുമക്കള്‍
കുവൈത്ത് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ
ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായി കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, നിക്ഷേപം, ഊർജ്ജം, മറ്റ് തന്ത്രപ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ പരിഗണിച്ചു. കുവൈത്ത് കിരീടാവകാശിയുടെ ദിവാൻ തലവൻ
ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി; മൂന്ന് കുട്ടികൾ മരിച്ചു
ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി ഉയരുന്നു. സംസ്ഥാനത്ത് വൈറസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. ഏറ്റവും ഒടുവിൽ, രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ സബർകാന്ത ജില്ലയിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിന് മുമ്പ് പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളും രോഗബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. നിലവിൽ അഞ്ച് കുട്ടികളിൽ ചാന്ദിപുര വൈറസ് സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
കള്ളാടി ദുരന്തം: നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ ഏഴായി
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ഏഴായി. ഉത്തരപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ബിഹാർ സ്വദേശി മുഹമ്മദ് ഇംറാൻ എന്നിവരുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. മീനാക്ഷി പാലത്തിന് സമീപവും പുഴയിലുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ തുടരുന്നത്. തിരിച്ചറിയൽ പ്രയാസമുള്ള
ഇന്ത്യ–ഓസ്ട്രേലിയ പങ്കാളിത്തം പുതിയ ഉയരങ്ങളിൽ; നിക്ഷേപത്തിനും ശുദ്ധ ഊർജ്ജത്തിനും ആഹ്വാനവുമായി മോദി
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയും ഓസ്ട്രേലിയയും വിശ്വസനീയമായ പങ്കാളികളായി ഉയർന്നുവരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെൽബണിൽ നടന്ന സാമ്പത്തിക റോഡ്‌മാപ്പ് ബിസിനസ് റിസപ്ഷനിൽ സംസാരിക്കവെ, ശുദ്ധ ഊർജ്ജം, ആണവോർജ്ജം, നിർണായക ധാതുക്കൾ, കൃത്രിമബുദ്ധി, സെമികണ്ടക്ടറുകൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. 2022-ൽ നിലവിൽ വന്ന ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA) ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങൾക്ക് പുതിയ
ഉത്തര കന്നടയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേര്‍ മരിച്ചു
ഉത്തര കന്നട ജില്ലയിലെ യെല്ലാപൂർ താലൂക്കിലെ അരബൈൽ ഘട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.30ഓടെ ദേശീയപാത 52-ലാണ് അപകടമുണ്ടായത്. ധാർവാഡിൽ നിന്ന് ധർമ്മസ്ഥലയിലേക്കും ചിക്കമംഗളൂരുവിലേക്കും യാത്രതിരിച്ച സംഘമാണ് അപകടത്തിൽപ്പെട്ടത്. എംയുവി കാർ എതിർദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അക്ഷയ് (26), അഭിഷേക് ഈശ്വർ (28), അഭിഷേക് (27), ബസപ്പ (38),