പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സിജെപി; സോനം വാങ്ചുക്കിൻ്റെ സമരം 12-ാം ദിവസത്തിൽ
India
1 min read
5.2k

പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സിജെപി; സോനം വാങ്ചുക്കിൻ്റെ സമരം 12-ാം ദിവസത്തിൽ

ജൂലൈ 10, 2026
0

പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് സോനം വാങ്ചുക്കിൻ്റെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നിരാഹാര സമരം 12-ാം ദിവസത്തിലേക്ക് കടന്നിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. അതേസമയം, സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിയിരുന്ന

Continue Reading
കർണാടക മന്ത്രിസഭാ വികസനം 13ന്? രണ്ടാംഘട്ടത്തിൽ 20 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കും
Karnataka
0 min read
4.7k

കർണാടക മന്ത്രിസഭാ വികസനം 13ന്? രണ്ടാംഘട്ടത്തിൽ 20 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കും

ജൂലൈ 10, 2026
0

കർണാടക മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനം ഈ മാസം 13ന് നടന്നേക്കും. രണ്ടാംഘട്ടത്തിൽ 20 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രിമാരുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കിയതായും കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.ഇതിനായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 12ന് ഡൽഹിയിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഹൈക്കമാൻഡിൻ്റെ അംഗീകാരം ലഭിച്ചാൽ 13ന് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സത്യപ്രതിജ്ഞയുടെ തീയതി സംബന്ധിച്ച് ചർച്ച

Continue Reading
ബെംഗളൂരു മെട്രോയിൽ വീണ്ടും സാങ്കേതിക പ്രശ്നം; യാത്രക്കാർക്ക് കടുത്ത ദുരിതം
Karnataka
1 min read
3.8k

ബെംഗളൂരു മെട്രോയിൽ വീണ്ടും സാങ്കേതിക പ്രശ്നം; യാത്രക്കാർക്ക് കടുത്ത ദുരിതം

ജൂലൈ 10, 2026
0

ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനിൽ ഉണ്ടായ സാങ്കേതിക തകരാർ യാത്രക്കാരെ വലച്ചു. ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന തിരക്കേറിയ സമയത്താണ് സർവീസ് മന്ദഗതിയിലായത്. ഇന്നലെ രാവിലെ 8.23-ഓടെ ആരംഭിച്ച സാങ്കേതിക തകരാർ 8.38 വരെ നീണ്ടുനിന്നതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. ഇതേ തുടർന്ന് ട്രെയിനുകളുടെ വേഗത കുറച്ചതോടെ സർവീസുകൾ വൈകുകയും, ചില സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അരമണിക്കൂറിലേറെ കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്

Continue Reading
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
Karnataka
1 min read
3.9k

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

ജൂലൈ 10, 2026
0

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കർണാടക ആർടിസിയുടെ ഫ്ലൈബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെ 2.30ഓടെ മണ്ഡ്യയ്ക്ക് സമീപമാണ് സംഭവം. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന ഫ്ലൈബസ് സർവീസ് റോഡിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോൾ ബൈക്കുകളിലെത്തിയ സംഘം ഡ്രൈവർ വിനോദിനെയും കണ്ടക്ടർ ഈരണ്ണയെയും ആക്രമിക്കുകയായിരുന്നു. റോഡിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ

Continue Reading
ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച വാഹനങ്ങൾക്ക് ഇനി രക്ഷയില്ല; ഏഴ് ദിവസത്തിനകം മാറ്റിയില്ലെങ്കിൽ പിടിച്ചെടുക്കും
Karnataka
1 min read
4.9k

ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച വാഹനങ്ങൾക്ക് ഇനി രക്ഷയില്ല; ഏഴ് ദിവസത്തിനകം മാറ്റിയില്ലെങ്കിൽ പിടിച്ചെടുക്കും

ജൂലൈ 10, 2026
0

ബെംഗളൂരുവിൽ നടപ്പാതകളും പൊതുസ്ഥലങ്ങളും കൈയേറുന്നതിനെതിരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) കർശന നടപടി ആരംഭിച്ചു. റോഡരികിലും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യുമെന്ന് ജിബിഎ അറിയിച്ചു.ജിബിഎയ്ക്ക് കീഴിലുള്ള അഞ്ച് കോർപറേഷനുകളിലും ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ പരിശോധനയിൽ 1,518 വാഹനങ്ങളാണ് ഉടമസ്ഥരില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇത്തരം വാഹനങ്ങളിൽ ആദ്യം മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ഏഴ് ദിവസത്തിനുള്ളിൽ വാഹനം മാറ്റിയില്ലെങ്കിൽ

Continue Reading
മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിൽ
Sports
1 min read
5.1k

മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിൽ

ജൂലൈ 10, 2026
0

2026 ഫിഫ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിലേക്ക് മുന്നേറി. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഫ്രാൻസിന് വിജയമൊരുക്കിയത്. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മുതലാക്കാൻ കിലിയൻ എംബാപ്പെയ്ക്ക് കഴിഞ്ഞില്ല. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകൾ ഫ്രാൻസിൻ്റെ മുന്നേറ്റങ്ങളെ തടഞ്ഞു. എന്നാൽ ഇടവേളയ്ക്ക് ശേഷം ഫ്രാൻസ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 60-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ

Continue Reading
തൃണമൂലിൽ വൻ വിള്ളൽ; മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപി പാളയത്തിൽ
India
0 min read
3.8k

തൃണമൂലിൽ വൻ വിള്ളൽ; മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപി പാളയത്തിൽ

ജൂലൈ 9, 2026
0

പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ നിർണായക നീക്കമായി തൃണമൂൽ കോൺഗ്രസിൻ്റെ മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വസ്വീകരണം. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂലിൽ ആഭ്യന്തര ഭിന്നത ശക്തമാണെന്ന വിലയിരുത്തലിനിടെയാണ് പ്രമുഖ നേതാക്കളുടെ

Continue Reading
ഡിഎംകെയുടെ വിമാനത്താവള പദ്ധതി റദ്ദാക്കി ടിവികെ സർക്കാർ; രാഷ്ട്രീയ പോര് കടുക്കുന്നു
India
1 min read
4.6k

ഡിഎംകെയുടെ വിമാനത്താവള പദ്ധതി റദ്ദാക്കി ടിവികെ സർക്കാർ; രാഷ്ട്രീയ പോര് കടുക്കുന്നു

ജൂലൈ 9, 2026
0

പരന്തൂരിൽ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാനുള്ള മുൻ ഡിഎംകെ സർക്കാരിൻ്റെ പദ്ധതി തമിഴ്നാട്ടിലെ ടിവികെ സർക്കാർ ഉപേക്ഷിച്ചു. നിർദിഷ്ട സ്ഥലത്തെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും ജലാശയങ്ങളുടെ സാന്നിധ്യവും റൺവേ നിർമാണത്തിന് അനുകൂലമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. വ്യവസായ മന്ത്രി നിർമൽ കുമാർ, പരന്തൂരിന് പകരം വിമാനത്താവളത്തിന് അനുയോജ്യമായ മറ്റൊരു സ്ഥലം ഉടൻ കണ്ടെത്തുമെന്ന് അറിയിച്ചു. 2022-ൽ എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ 4,970 കോടി രൂപ ചെലവിൽ

Continue Reading
റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയുടെ ദുരൂഹമരണം; അധ്യാപകനെതിരെ മർദനാരോപണം, ദേവനഹള്ളിയിൽ സംഘർഷം
Karnataka
0 min read
5.1k

റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയുടെ ദുരൂഹമരണം; അധ്യാപകനെതിരെ മർദനാരോപണം, ദേവനഹള്ളിയിൽ സംഘർഷം

ജൂലൈ 9, 2026
0

ബെംഗളൂരുവിന് സമീപമുള്ള ദേവനഹള്ളിയിലെ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് വൻ പ്രതിഷേധവും സംഘർഷവും. കടയാരപ്പനഹള്ളിയിലെ സ്റ്റെർലിംഗ് ഇംഗ്ലീഷ് റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയായ ഗുരുകിരൺ (12) ആണ് മരിച്ചത്. രാവിലെ കായിക പരിശീലനത്തിന് മുമ്പ് ശുചിമുറിയിൽ പോയതിൻ്റെ പേരിൽ പി.ഇ. അധ്യാപകൻ നാരായണൻ കുട്ടിയെ ക്രൂരമായി മർദിച്ചെന്നാണ് സഹപാഠികളുടെയും ബന്ധുക്കളുടെയും ആരോപണം. മർദനത്തിന് ശേഷവും രണ്ട് റൗണ്ട് ഓടാൻ നിർബന്ധിച്ചതായും, ഓട്ടത്തിനിടെ ഗുരുകിരൺ

Continue Reading
വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഗീത പ്രേമികളുടെ കൂട്ടായ്‌മ രൂപീകരിക്കുന്നു
Association News
0 min read
5.0k

വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഗീത പ്രേമികളുടെ കൂട്ടായ്‌മ രൂപീകരിക്കുന്നു

ജൂലൈ 9, 2026
0

വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) നേതൃത്വത്തിൽ സംഗീത പ്രേമികളുടെ ഒരു കൂട്ടായ്‌മ രൂപീകരിക്കുന്നു. ജൂലൈ 12 ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക് വിദ്യാരണ്യപുര കൈരളി സമാജം ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്‌ത ഗായിക ആതിര മധു (കൈരളി ചാനൽ മാമ്പഴം റിയാലിറ്റി ഷോ ഫെയിം) നിർവഹിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും സംഗീത കൂട്ടായ്‌മയിൽ ചേരാൻ താത്പര്യമുള്ളവരും ബന്ധപ്പെടുക. 9986 346734, 9448284005

Continue Reading