വിജയ് കരൂരിൽ; ദുരന്തബാധിത കുടുംബങ്ങൾക്ക് നിയമന ഉത്തരവുകൾ കൈമാറും
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ടു ആശ്വസിപ്പിക്കുന്നതിനും അർഹരായ 32 കുടുംബാംഗങ്ങൾക്ക് താൽക്കാലിക ആശ്രിത നിയമന ഉത്തരവുകൾ കൈമാറുന്നതിനുമാണ് അദ്ദേഹത്തിൻ്റെ സന്ദർശനം. ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നൽകിയതോടെയാണ് നടപടികൾ ആരംഭിച്ചത്. എന്നാൽ നിയമനങ്ങൾ
ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലും പ്രളയവും, മരണം ഉയരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതി രൂക്ഷമാകുന്നു. ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിരവധി പേർ മരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകെ കുറഞ്ഞത് 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി. അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ നദീതീര മേഖലകളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രുദ്രപ്രയാഗ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഉത്തരകാശി ജില്ലയിലെ നാലുപാനിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ
സ്വത്ത് തർക്കത്തിനിടെ വ്യാജ മോഷണാരോപണം; യുവതിയെ മർദ്ദിച്ച സംഭവത്തിൽ കേസ്
പരവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജോമോൾ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഹോദരൻ ജെയ്‌സണും ഭാര്യ റെയ്നയുമാണ് കേസിൽ പ്രതികളായത്. സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട തർക്കവും സഹോദരന് നൽകാനുണ്ടായിരുന്ന ഒരു ലക്ഷം രൂപയും സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി. പണം തിരികെ നൽകാതിരിക്കാൻ രണ്ടര പവൻ മാല മോഷ്ടിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച് ജോമോളെ മർദ്ദിക്കുകയായിരുന്നുവെന്ന്
30 രൂപ മോഷണാരോപണം; എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി, സംഭവം കർണാടകയിൽ
കർണാടകയിലെ അനേകലിൽ സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സൂര്യനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തി. സ്കൂളിൽ 20 രൂപയും 10 രൂപയും നഷ്ടമായ സംഭവത്തിൽ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചെന്നും അധ്യാപകർ എല്ലാവരുടെയും മുന്നിൽ
ബെംഗളൂരുവിൽ മുൻ കാമുകൻ നടത്തിയ കത്തി ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്; കാരണം യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യം
ബെംഗളൂരുവിൽ മുൻ കാമുകൻ നടത്തിയ കത്തി ആക്രമണത്തിൽ 18-കാരിയായ യുവതി ഗുരുതരമായി പരിക്കേറ്റു. രാമഗൊണ്ടനഹള്ളിയിലെ വീട്ടിൽവെച്ചാണ് നന്ദിനി ദാസ് എന്ന യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രതിയായ ബന്ദേ നവാസ് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയുടെ വീട്ടിലെത്തിയ പ്രതി കഴുത്ത്, നെഞ്ച്, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ
കർണാടകയിലെ പ്രധാന ക്ഷേത്രങ്ങളിൽ നിർബന്ധിത സിസിടിവി; മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ നിർദേശം
സംസ്ഥാനത്തെ ഹിന്ദുമത സ്ഥാപനങ്ങളിലും മുജറായ് (ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പിന് കീഴിലുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ക്ഷേത്രങ്ങളിലെ ക്യാമറകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമായിരിക്കണമെന്നും, സംഭാവനപ്പെട്ടികൾ തുറക്കുന്നതും പണം പുറത്തെടുത്ത് എണ്ണുന്നതും ഉൾപ്പെടെ എല്ലാ സാമ്പത്തിക നടപടികളും ക്യാമറയിൽ വ്യക്തമായി പതിയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ക്ഷേത്രങ്ങളിലെ
സെമി ലക്ഷ്യമിട്ട് സ്പെയിനും ബെൽജിയവും നേർക്കുനേർ; മത്സരം ഇന്ത്യൻ സമയം അർധരാത്രി 12.30ന്
2026 ഫിഫ ലോകകപ്പിൽ ഇതുവരെ തോൽവി അറിയാത്ത രണ്ട് ടീമുകളായ സ്പെയിനും ബെൽജിയവും ഇന്ന് ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ. ഇന്ത്യൻ സമയം അർധരാത്രി 12.30ന് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻ മികച്ച ഫോമിലാണ് ടൂർണമെന്റിൽ മുന്നേറുന്നത്. അതേസമയം, ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലർത്തിയ ബെൽജിയവും ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്. ഇരു ടീമുകളും ഇതുവരെ ലോകകപ്പിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നതാണ് ഇന്നത്തെ പോരാട്ടത്തെ കൂടുതൽ
കൊച്ചിയിൽ നിന്ന് ആദ്യ അന്താരാഷ്ട്ര ക്രൂയിസ് സർവീസ്; ഒക്ടോബർ 25 മുതൽ സർവീസുകൾ ആരംഭിക്കും
കേരളത്തെ അന്താരാഷ്ട്ര കടൽ ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ പദ്ധതിക്ക് കരുത്തേകി കൊച്ചിയിൽ നിന്ന് ആദ്യമായി വിദേശ ക്രൂയിസ് സർവീസുകൾ ആരംഭിക്കുന്നു. ബഹാമാസിൽ രജിസ്റ്റർ ചെയ്ത ‘കോർഡെലിയ എംപ്രസ്’ കമ്പനിയാണ് ഒക്ടോബർ 25 മുതൽ കൊച്ചി തുറമുഖത്ത് നിന്ന് അന്താരാഷ്ട്ര ക്രൂയിസ് സർവീസുകൾ ആരംഭിക്കുന്നത്. പുതിയ സീസണിൽ കമ്പനി ആകെ 64 സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതുവരെ വിദേശ ക്രൂയിസ് കപ്പലുകൾക്ക് ഇടത്താവളമായിരുന്ന കൊച്ചി, ഇനി യാത്രയുടെ
ഐടി ജീവനക്കാരുടെ മരണത്തിൽ വൻ വഴിത്തിരിവ്; അപകട കാരണം കാര്‍ ഇടിച്ചത്, കാറോടിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരംതിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാർ മരിച്ച ബൈക്ക് അപകടക്കേസിൽ നിർണായക വഴിത്തിരിവ്. ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമല്ല, പിന്നിൽ നിന്ന് കാർ ഇടിച്ചതാണ് മരണത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന് ശേഷം നിർത്താതെ കടന്നുപോയ കാറും ഡ്രൈവറെയും പൊലീസ് പിടികൂടി. മലയിൻകീഴ് സ്വദേശിയായ വിപിൻ ആണ് അറസ്റ്റിലായത്. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന് നിർണായക
ബെംഗളൂരുവിൻ്റെ രണ്ടാം വിമാനത്താവളം ദക്ഷിണ ഭാഗത്ത്; സൂചന നൽകി ഡി.കെ. ശിവകുമാർ
ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ദക്ഷിണ ബെംഗളൂരുവിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഭൂമിവില താരതമ്യേന കുറവുള്ളതും കുന്നിൻപ്രദേശങ്ങൾ ഇല്ലാത്തതുമായ അനുയോജ്യമായ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീലും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി ഗ്രാമവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം