സംസ്ഥാനത്തെ ഹിന്ദുമത സ്ഥാപനങ്ങളിലും മുജറായ് (ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പിന് കീഴിലുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ക്ഷേത്രങ്ങളിലെ ക്യാമറകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമായിരിക്കണമെന്നും, സംഭാവനപ്പെട്ടികൾ തുറക്കുന്നതും പണം പുറത്തെടുത്ത് എണ്ണുന്നതും ഉൾപ്പെടെ എല്ലാ സാമ്പത്തിക നടപടികളും ക്യാമറയിൽ വ്യക്തമായി പതിയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ക്ഷേത്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ട്രാഫിക് കൺട്രോൾ റൂം മാതൃകയിൽ എസ്.പി ഓഫിസ്, സർക്കിൾ ഇൻസ്പെക്ടർ ഓഫിസ്, ഡെപ്യൂട്ടി കമ്മിഷണർ ഓഫിസ് എന്നിവയുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭാവനകളുടെ കാര്യത്തിൽ പൂർണ സുതാര്യത ഉറപ്പാക്കുന്നതിനും ഭാവിയിൽ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Posts