സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ജഡ്ജിമാരെ അധിക്ഷേപിച്ച് പേപ്പർ എറിഞ്ഞ യുവാവിനെ പുറത്താക്കി
സുപ്രീം കോടതിയിൽ കേസ് വാദത്തിനിടെ അപൂർവ നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സ്വയം കേസ് വാദിക്കാനെത്തിയ ഉത്തർപ്രദേശ് സ്വദേശി പ്രഭാൽ പ്രതാപ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കോടതി മുറിയിൽ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി. ജസ്റ്റീസുമാരായ കെ.വി.വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം. ലക്നോ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സുപ്രീം കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട യുവാവ്, “ഞാൻ
നവരസ പ്രാണ സംഘടിപ്പിക്കുന്ന നൃത്തസന്ധ്യ നാളെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ അരങ്ങേറും
ബെംഗളൂരുവിലെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നാളെ വൈകിട്ട് 6 മണിക്ക് ‘ഭാവവ്യഞ്ജകം 2026’ എന്ന പേരിൽ ഭക്തിയും കലയും കോർത്തിണക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. നവരസ പ്രാണ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഗുരു ജ്യോതി രാജേഷിൻ്റെ ശിഷ്യർ വിവിധ ക്ലാസിക്കൽ നൃത്താവിഷ്കാരങ്ങൾ അവതരിപ്പിക്കും. പ്രധാന ആകർഷണമായി ജ്യോതി രാജേഷ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി ‘പ്രഹ്ലാദ വിജയം’ നൃത്താവിഷ്കാരവും ഉണ്ടായിരിക്കും. ഭക്തിയും കലാപാരമ്പര്യവും ഒരുമിക്കുന്ന ഈ നൃത്തസന്ധ്യയിൽ കലാസ്വാദകർ
കെ.എൻ.എസ്.എസ് വിജയനഗർ കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് വിജയനഗർ കരയോഗത്തിൻ്റെ 2026-28 വർഷത്തേക്കുള്ള കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. സജീവ് ടി കെ (പ്രസിഡണ്ട്)രജിത് എസ് (വൈസ് പ്രസിഡണ്ട്)പ്രമോദ് നായർ (സെക്രട്ടറി)സരസ്വതി നായർ (ജോയിൻ്റ് സെക്രട്ടറി)റോഷൻ ആർ (ട്രഷറർ)ബീന സുരേഷ് (ജോയിൻ്റ് ട്രഷറർ)പി എസ് നായർ, രാജ് മോഹൻ എസ്, ഗിരീഷ് നായർ (ബോർഡ് മെമ്പർമാർ)ടി കെ കെ നായർ, ജി കെ കുറുപ്പ്, വി മുരളീധരൻ, ചന്ദ്ര ബാബു, സുധീർ കുമാർ, സുരേഷ് കുമാർ, സംഗീത, രാധിക,
ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം
ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം. ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ബംഗളൂരു എസിജെഎം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 4,000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിലാണ് പ്രകാശ് രാജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മോദി ന്യൂസിലൻഡിൽ; ചരിത്ര സന്ദർശനത്തിന് തുടക്കം
ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. രാജീവ് ഗാന്ധിക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായതിനാൽ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുനേതാക്കളും നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, കാർഷികം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ പരിഗണിക്കും. ഓസ്ട്രേലിയൻ
ഇനി അയ്യപ്പ സംഗമം സംഘടിപ്പിക്കില്ല; അയ്യപ്പന് പ്രചാരണത്തിൻ്റെ ആവശ്യമില്ല: കെ. ജയകുമാർ
ഈ വർഷം മുതൽ ശബരിമലയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടികൾ. സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി അനുവദിച്ചിരുന്നത്. ഇനി വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ ഓൺലൈൻ ബുക്കിങ്ങിനായി ലഭ്യമാക്കും. ഭാവിയിൽ എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കുമെന്നും അറിയിച്ചു. മുറി ബുക്ക്
ബനശങ്കരി സ്കൈവാക്കും മേൽപ്പാലവും ഒരുമിച്ച്; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നീക്കം
ബെംഗളൂരുവിലെ ബനശങ്കരിയിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈവാക്ക് പദ്ധതിയും നിർദിഷ്ട മേൽപ്പാല പദ്ധതിയും ഒരുമിച്ച് നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ. കമ്മിഷണർ കെ.എൻ. രമേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാഫിക് പൊലീസും ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥരും നഗരാസൂത്രണ വിദഗ്ധരും പങ്കെടുത്തു. ബനശങ്കരി മെട്രോ സ്റ്റേഷനും ബി.എം.ടി.സി ബസ് ടെർമിനലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സംയോജിത മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ് വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയാണ് യോഗത്തിൽ പ്രധാനമായി ചർച്ചയായത്. സ്കൈവാക്കും മേൽപ്പാലവും
കരൂർ ദുരന്തം: പൊലീസിനും ഡിഎംകെയ്ക്കുമെതിരെ വിജയ്; മരിച്ചവർക്കായി സ്മാരകം പ്രഖ്യാപിച്ചു
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസിനെയും ഡിഎംകെയെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ദുരന്തം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും, ആൾക്കൂട്ടം നിയന്ത്രണാതീതമാകുമെന്ന് പൊലീസ് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് ആരോപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിലെത്തുന്നത്. ഉച്ചയ്ക്കുശേഷം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുകയും വിവിധ സഹായങ്ങൾ കൈമാറുകയും ചെയ്യും. അതേസമയം, സംസ്ഥാനത്ത് അഴിമതി അവസാനിപ്പിച്ചുവെന്ന
സ്പെയിനിൽ കാട്ടുതീ; 12 മരണം, നിരവധി പേർക്ക് പരിക്ക്
സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ വൻ കാട്ടുതീയിൽ 12 പേർ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അൽമേരിയയിലെ ലോസ് ഗല്ലാർഡോസ് വനമേഖലയിലാണ് വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ദുരന്തമുണ്ടായത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയ അതിശക്തമായ ചൂടും ഉഷ്ണതരംഗവും കാട്ടുതീ അതിവേഗം വ്യാപിക്കാൻ കാരണമായതായി അധികൃതർ അറിയിച്ചു. തീ പടർന്നതോടെ വാഹനങ്ങളിൽ രക്ഷപ്പെടാൻ ശ്രമിച്ച നിരവധി പേരാണ് അപകടത്തിൽപ്പെട്ടത്. പലരുടെയും മൃതദേഹങ്ങൾ കത്തിനശിച്ച വാഹനങ്ങൾക്കുള്ളിൽ നിന്നാണ് കണ്ടെത്തിയത്. പൊള്ളലേറ്റും പുക ശ്വസിച്ചും
രാഷ്ട്രീയ പ്രവർത്തകർക്ക് സ്കൂളുകളിൽ വിലക്ക്; തമിഴ്നാട് സർക്കാരിൻ്റെ പുതിയ നിർദേശം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ തടയാൻ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. രാഷ്ട്രീയ പ്രവർത്തകർക്ക് സ്കൂളുകളിലും കോളേജുകളിലും പ്രവേശനം വിലക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ള ഇടമാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയല്ലെന്നും വിദ്യാഭ്യാസമന്ത്രി എ.രാജ്മോഹൻ വ്യക്തമാക്കി. സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനം അനുവദിക്കൂ. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് പാടില്ലെന്നും സർക്കുലറിൽ നിർദേശമുണ്ട്.