ബെംഗളൂരുവിലെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നാളെ വൈകിട്ട് 6 മണിക്ക് ‘ഭാവവ്യഞ്ജകം 2026’ എന്ന പേരിൽ ഭക്തിയും കലയും കോർത്തിണക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.

നവരസ പ്രാണ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഗുരു ജ്യോതി രാജേഷിൻ്റെ ശിഷ്യർ വിവിധ ക്ലാസിക്കൽ നൃത്താവിഷ്കാരങ്ങൾ അവതരിപ്പിക്കും. പ്രധാന ആകർഷണമായി ജ്യോതി രാജേഷ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി ‘പ്രഹ്ലാദ വിജയം’ നൃത്താവിഷ്കാരവും ഉണ്ടായിരിക്കും.

ഭക്തിയും കലാപാരമ്പര്യവും ഒരുമിക്കുന്ന ഈ നൃത്തസന്ധ്യയിൽ കലാസ്വാദകർ പങ്കെടുക്കും.

Related Posts