കേരളസമാജം ദൂരവാണിനഗർ (രജി) പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 3.30ന് വിജിനപുര ജൂബിലി സ്കൂളിൽ നടക്കും.
എസ്.കെ.പൊറ്റക്കാട്ടിൻ്റെ സംഭാവനകളെ സമഗ്രമായി വിലയിരുത്തി പ്രശസ്ത നിരൂപകനും കാലടി സർവ്വകലാശാലയിലെ അദ്ധ്യാപകനുമായ ഡോ.എം.സി.അബ്ദുൾ നാസർ ‘മലയാള കഥാ ലോകത്തിൻ്റെ വർത്തമാനം’ എന്ന വിഷയം അവതരിപ്പിക്കും. എസ്.കെ.പൊറ്റക്കാടിൻ്റെ പ്രമുഖ കഥകളുടെ സാമൂഹിക വായനയും, കവിത ചൊല്ലലും, അദ്ദേഹത്തിൻ്റെ കഥകളുടെ ചലച്ചിത്രാവിഷ്ക്കാരത്തിലെ ഗാനാലാപനവും പരിപാടിയുടെ ഭാഗമായിരിക്കും.
സംവാദത്തിൽ ബാംഗ്ലൂരിലെ പ്രമുഖ എഴുത്തുകാരും ആസ്വാദകരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 90082 73313.